വിവാഹത്തിന് 10 പവന്‍ തരാമെന്ന് മണിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട്; കലാഭവന്‍ മണിയെ കുറിച്ചുള്ള പറഞ്ഞ് സുബി സുരേഷ്
കലാഭവന്‍ മണിയുടെ വേര്‍പാട് ഉണ്ടായിട്ട് വര്‍ഷങ്ങള്‍ കടന്ന് പോവുകയാണ്. ഇപ്പോഴും മലയാളികളുടെ മനസില്‍ മരിക്കാത്ത ഓര്‍മ്മകളുമായി അദ്ദേഹം ജീവിക്കുകയാണ്. താരത്തിനൊപ്പം അമേരിക്കയില്‍ ട്രിപ്പിന് പോയപ്പോഴുള്ള പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ സുബി പങ്കുവെച്ച പുത്തന്‍ വീഡിയോ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ വെച്ചായിരുന്നു. മണിയുടെ വീട്ടില്‍ വന്നതിനൊപ്പം തന്റെ വിവാഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും നടി വെളിപ്പെടുത്തുന്നു.

'മണിച്ചേട്ടനെ ഒരു ഉരുക്ക് മനുഷ്യന്‍ ആയിട്ടാണ് എല്ലാവര്‍ക്കും അറിയാവുന്നത്. എന്നാല്‍ അങ്ങനെ അല്ലാത്ത ഒരു വശം ഉണ്ട്. ട്രിപ്പിനൊക്കെ വരുമ്പോള്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയില്ലാത്ത മനുഷ്യനാണ് അദ്ദേഹം. ധര്‍മജന്റെയും ഷാജോണ്‍ ചേട്ടന്റെയുമൊക്കെ നടുക്ക് കിടന്നായിരിക്കും ഉറങ്ങുക. നാദിര്‍ഷാ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അമേരിക്കന്‍ ട്രിപ്പില്‍ മണിച്ചേട്ടനും ദിലീപ്, കാവ്യ, സലിം കുമാര്‍ തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു. ആ ട്രിപ്പില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് മണിച്ചേട്ടനുമായി അടുത്ത പരിചയത്തിലാവുന്നത്. എന്നെ കൂടുതല്‍ പരിചയപ്പെട്ടതോടെ കല്യാണത്തെ കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നതായി സുബി പറയുന്നു.

ഒരിക്കല്‍ എന്നോട് നീ എന്താണ് കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചു. സമയം ആവട്ടേ, എന്നിട്ട് നോക്കി കല്യാണം കഴിക്കാമെന്ന് ഞാനും പറഞ്ഞു. 'നിനക്ക് വല്ലോ പ്രണയം ഉണ്ടോ? എന്നൊക്കെ ചോദിച്ചു. ഇപ്പോള്‍ എന്തായാലും പ്രണയം ഒന്നുമില്ല. പ്രണയിച്ച് കല്യാണം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് ഞാന്‍ മറുപടിയായി പറഞ്ഞു. ' വേണം നിനക്ക് ഒരു ജീവിതം വേണം, നീ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവള്‍ ആണ്. നിനക്കും ഒരു ജീവിതം വേണം. അത് ഞാന്‍ മനസിലാക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു.

ഷാജോണ്‍ ചേട്ടന്റെയും ധര്‍മജന്റെയുമൊക്കെ അടുത്ത് എന്നെ കുറിച്ച് ചോദിച്ചിരുന്നു. നീ ഒരു നല്ല കുട്ടിയാണ്, ഈ ട്രിപ്പ് വന്നപ്പോഴാണ് നിന്നെ എനിക്ക് മനസിലായത്. ആദ്യമൊക്കെ നിന്നെ എനിക്ക് ഒട്ടും ഇഷ്ടം അല്ലായിരുന്നു. നീ ഒരു അഹങ്കാരി ആണെന്ന് എനിക്ക് തോന്നിയിരുന്നു. ഇച്ചിരി തലക്കനം ഉണ്ടെന്നും എനിക്ക് തോന്നി. പക്ഷേ നീ അങ്ങനെയല്ല. നീയൊരു നല്ല കല്യാണം കഴിക്കണം. ഇഷ്ടപ്പെട്ട ആളെ കണ്ടുപിടിക്കണം. ഒരു ചേട്ടന്റെ സ്ഥാനത്ത് ഞാനുണ്ടാവും. ആര്‍ക്കും ഇഷ്ടമല്ലെങ്കിലും നിന്റെ അമ്മയോട് ഞാന്‍ പറഞ്ഞ് നടത്തി തരാം.

നിന്റെ കല്യാണത്തിനു പത്തു പവന്‍ ഞാന്‍ തരും എന്നൊക്കെ പറഞ്ഞു. ഞാന്‍ അത് സാധാരണ പോലെ കേട്ട് അങ്ങനെ അങ്ങ് വിട്ടു. കുറച്ച് കഴിഞ്ഞ് എന്റെ അമ്മയെ വിളിച്ചു കൊടുക്കാന്‍ പുള്ളി പറഞ്ഞു. അമ്മയെ വിളിച്ചിട്ട് 'ഇവളെ നമ്മള്‍ക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവള്‍ക്കുള്ള സ്വര്‍ണ്ണത്തില്‍ ഒരു പത്തു പവന്‍ ഞാന്‍ ആയിരിക്കും തരാന്‍ പോകുന്നത് എന്നും പറഞ്ഞു. അപ്പോള്‍ അമ്മ അതിങ്ങനെ കേട്ട് എന്നേ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, അതകൊണ്ട് ഞാന്‍ ഇതുവരെ കെട്ടിയിട്ടും ഇല്ല. അന്നങ്ങനെ വെറുതേ പറഞ്ഞതാണെന്ന് കരുതിയെങ്കിലും ഞങ്ങള്‍ തിരിച്ച് എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അമ്മയെ കണ്ടും ഇതേ കുറിച്ച് പറഞ്ഞു. അതൊരു ഒറ്റ വര്‍ത്തമാനത്തില്‍ പറഞ്ഞതല്ല. തരാന്‍ വേണ്ടി തന്നെ പറഞ്ഞതാണ്. അങ്ങനെയുള്ള കുറേ ഓര്‍മ്മകള്‍ ഇവിടെ നില്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നുണ്ടെന്നും സുബി പറയുന്നു.
Recommended Video
സുബിയുടെ വീഡിയോ കാണാം


Click it and Unblock the Notifications