പ്രണയ പരാജയം കാരണമോ? സുബി സുരേഷ് വിവാഹം കഴിക്കാത്തതിന് കാരണം? മറുപടി ഇങ്ങനെ!

വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സജീവമാണ് താരം. ഹാസ്യ പരിപാടികളിലും താരം എത്താറുണ്ട്. എല്ലാത്തിനേയും തമാശയോടെ സമീപിക്കാറുണ്ട് ഈ താരം. പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ഈ താരത്തിനോട്. കുട്ടിപ്പട്ടാളത്തിന്റെ അവതാരകയായെത്തിയ സുബിയോട് കുഞ്ഞുങ്ങള്‍ക്കും ഇഷ്ടമാണ്. കുട്ടികളില്‍ നിന്നും ലഭിക്കുന്ന മറുപടിയെ രസകരമാക്കി മാറ്റാറുണ്ട് താരം. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

നേരത്തെയും തുറന്നുപറച്ചിലുകളുമായി സുബി എത്തിയിരുന്നു. വിവാഹത്തെക്കുറിച്ചായിരുന്നു ഇത്തവണ സുബിയോട് ചോദിച്ചത്. ഈ ചോദ്യത്തിന് താരം നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സ്‌ക്രീനിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും. സുബിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. ചിത്രങ്ങള്‍ക്ക് കടപ്പാട് : സുബി സുരേഷ് ഫേസ്ബുക്ക് പേജ്.

പ്രണയത്തെക്കുറിച്ച്

പ്രണയത്തെക്കുറിച്ച്

ഹാസ്യപരിപാടികളില്‍ സ്ഥിരം സാന്നിധ്യമാണ് സുബി സുരേഷ്. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. മികച്ച അവസരങ്ങളായിരുന്നു താരത്തിന് പിന്നീട് ലഭിച്ചത്. അടുത്തിടെയായിരുന്നു സുബിയുടെ സഹോദരന്റെ വിവാഹം നടന്നത്. ആ സമയത്തും എല്ലാവരും ചോദിച്ചത് സുബിയുടെ കാര്യത്തെക്കുറിച്ചായിരുന്നു. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് മുന്‍പ് സുബി വെളിപ്പെടുത്തിയിരുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രണയത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇക്കാര്യം വൈറലായി മാറുകയും ചെയ്തിരുന്നു.

 വേറെ വിവാഹം കഴിച്ചു

വേറെ വിവാഹം കഴിച്ചു

പ്രണയമുണ്ടായിരുന്നു, എന്നാല്‍ ആ ബന്ധം ജീവിതം മുഴുവന്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ പിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വേര്‍പിരിയല്‍. അദ്ദേഹത്തിന്റെ നിലപാടുകളാണ് ആ ബന്ധം ഇല്ലാതാക്കിയത. ചില കാര്യങ്ങള്‍ സംസാരിച്ചതോടെ പിരിയുകയായിരുന്നു. അദ്ദേഹം വേറെ വിവാഹം കഴിച്ചിരുന്നു. കുട്ടികളൊക്കെയായി അദ്ദേഹത്തിന്. സിനിമാരംഗത്തുള്ളയാളല്ല അദ്ദേഹം. ഇപ്പോഴും ആ സൗഹൃദം അതേപോലെ തുടരുന്നുണ്ട്. അദ്ദേഹം വിദേശത്തായതിനാല്‍ കുടുംബത്തെ വിട്ട് പോവാന്‍ തനിക്ക് സാധിക്കാത്തതും പിരിയാനുള്ള കാരണങ്ങളിലൊന്നായിരുന്നു.

സമയമായില്ലേ?

സമയമായില്ലേ?

വിവാഹത്തിനുള്ള സമയമായില്ലേയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ഒരു കൂട്ട് വേണ്ടേ ജീവിതത്തില്‍ എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ഈ ചോദ്യത്തിന് മറുപടിയുമായി താരമെത്തിയിരുന്നു. വിവാഹപ്രായം കഴിഞ്ഞിട്ടും അതേക്കുറിച്ച് ചിന്തിക്കുന്നില്ലേയെന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്. ഇതിന് ശേഷമായാണ് ഇതേക്കുറിച്ചുള്ള തന്‍രെ മറുപടി സുബി നല്‍കിയത്.

മറുപടി വൈറല്‍

മറുപടി വൈറല്‍

വിവാഹ ആലോചനകള്‍ ഇപ്പോഴും വരുന്നുണ്ട്. വീട്ടുകാര്‍ക്കും താന്‍ വിവാഹിതയായി കാണാന്‍ ആഗ്രഹമുണ്ട്. അറേഞ്ച്ഡ് മാര്യേജ് പറ്റില്ല എന്നുള്ളത് കൊണ്ടാണ് വിവാഹം വൈകുന്നത്. പ്രണയ വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ പ്രണയത്തിന്റെ ക്ലച്ച് പോയതുകൊണ്ട് അത് വരുന്നുമില്ല. കല്യാണം കഴിച്ച് നോക്കിയാലോ എന്ന് അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്. ഇപ്പോള്‍ അതിന് മൂഡില്ലെന്നുള്ള മറുപടിയാണ് താന്‍ നല്‍കാറുള്ളതെന്നുമായിരുന്നു സുബി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X