twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്

    |

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സുബി സുരേഷ്. ഹാസ്യ പരിപാടികളിലും സജീവമാണ് താരം. ഇടയ്ക്ക് അവതാരകയായും സുബി എത്തിയിരുന്നു. വേറിട്ട അവതരണ ശൈലിയുമായാണ് സുബി എത്താറുള്ളത്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും കൗണ്ടറുകളുമായെത്തുന്ന താരത്തിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ വൈറലായി മാറിയത്. താനെങ്ങും പോയിട്ടില്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു.

    നസീര്‍ സംക്രാന്തിക്കൊപ്പമുള്ള പുതിയ പരിപാടിയുമായെത്തുന്നുണ്ട് സുബി. പരിപാടിയുടെ പ്രമോയായിരുന്നു അത്. ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ സമ്മതത്തോടെയാണ് പ്രമോ വീഡിയോ ചെയ്തതെന്നും ഇരുവരും പറഞ്ഞിരുന്നു. വീഡിയോ വൈറലായി മാറിയതോടെയാണ് പലരും തന്നെക്കുറിച്ച് അന്വേഷിക്കാനായെത്തിയതെന്ന് സുബി പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു.

    വിവാഹം വേണ്ടെന്ന് വെച്ചയാളല്ല താനെന്ന് സുബി പറയുന്നു. നിരവധി തവണ താന്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മുടെ ചാനലിലൂടെ പറയാത്തതിനാലാവും വീണ്ടും ഇതേ ചോദ്യങ്ങളെന്ന് പറഞ്ഞായിരുന്നു സുബി സംസാരിച്ച് തുടങ്ങിയത്. പ്രേമിച്ചിട്ടുണ്ടോ, ഇനി കല്യാണം കഴിക്കില്ലേയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്നും സുബി പറയുന്നു.

    Subi Suresh

    നിനക്കൊന്ന് കെട്ടിക്കൂടേ, നീ കെട്ടിയതാണോ, എന്താണ് കല്യാണം കഴിക്കാത്തതെന്നാണ് ചോദ്യം. കല്യാണം കഴിക്കാത്തതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അതിനൊരു മൂഡ് വരണമല്ലോ, അത് ഇതുവരെ വന്നിട്ടില്ല. വീട്ടുകാര്‍ സ്വന്തമായി സെലക്റ്റ് ചെയ്‌തോളാനൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രേമമൊന്നും അങ്ങനെ വന്നിട്ടില്ല. ഒളിച്ചോടിപ്പോയതിന് മറുവീഡിയോയുമായി താനെത്തിയിരുന്നു. സുബിയെ അന്വേഷിച്ച് അടുത്ത വീട്ടിലെ അങ്കിളൊക്കെ വന്നിരുന്നു. നിങ്ങള്‍ വിഷമിച്ചിരിക്കുവാണേല്‍ എങ്ങനെ ആശ്വസിപ്പിക്കുമെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്.

    കല്യാണം കഴിക്കില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ല താനെന്ന് സുബി പറയുന്നു. പ്രേമിച്ചിട്ടില്ല, വീട്ടുകാരോടൊക്കെ ഇണങ്ങിനില്‍ക്കാനും, യാത്രകളിലുമൊക്കെ കൂട്ടായി ഒരാള്‍ എത്തുന്നതില്‍ സന്തോഷമുണ്ട്. പ്രേമിച്ചിട്ടുണ്ട്, വീട്ടില്‍ നിന്നും വിട്ട് വേറെ രാജ്യത്ത് പോവേണ്ടി വരുമെന്നുമൊക്കെയുള്ളതുകൊണ്ട് ആ പ്രേമം വേണ്ടെന്ന് വെക്കുകയായിരുന്നു. വീട്ടുകാര്‍ക്കൊക്കെ അറിയാവുന്നയാളാണ്. അളിയാ, അളിയന്‍ വേറെ കല്യാണം കഴിക്ക്, നമ്മള്‍ സെറ്റാവുമെന്ന് തോന്നുന്നില്ലെന്ന് പറയുകയായിരുന്നു. പുള്ളി വിവാഹം കഴിഞ്ഞ് സുഖമായി കഴിയുന്നു. വിവാഹത്തെക്കുറിച്ച് ഒരുപാട് നിബന്ധനകളൊന്നുമില്ലെന്നും സുബി സുരേഷ് പറയുന്നു.

    English summary
    Subi Suresh's mass reply about her breakup and marriage, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X