For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുണ്ടും മടക്കിക്കുത്തി തലയിൽ തോർത്തും ചുറ്റി നടി, 'വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ

    |

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുബി സുരേഷ്. സിനിമയിലും സീരിയലിലും മാത്രമല്ല കോമഡി ഷോകളിലും സുബി സജീമാണ് കോമഡി സ്കിറ്റിലൂടൊണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.മിമിക്രി രംഗത്ത് വളരെ ചെറിയ ശതമാനം സ്ത്രീകൾ മാത്രമേ ശേഭിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആ കുട്ടത്തിൽ മുൻനിരയിൽ തന്നെ സുബിയുണ്ട്. കോമഡി ഷോകളും ഹാസ്യപരിപാടികളുമാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

    subi

    സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലെങ്കിലും നടി ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ വിശേഷങ്ങൾ ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ രസകരമായ ചിത്രമാണ്. കർഷക ഗെറ്റപ്പിലാണ് സുബി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രസകരമായ കമന്റാണ് ചിത്രത്തിന് ലഭിക്കുന്നത്. മുണ്ടും മടക്കി കുത്തി തോർത്തും തലയിൽ കെട്ടി തനി കർഷകയായിട്ടാണ് സുബി എത്തിയിരിക്കുന്നത്. കൈയിൽ ഒരു വാഴക്കുലയും മരച്ചീനിയുമുണ്ട്. വഴക്കുലയേന്തിയ കർഷകസ്ത്രീ എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത് . മൂന്ന് ചിത്രങ്ങളാണ് നടി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

    രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. "കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?" എന്നാണ് ഒരാളുടെ കമന്റ്. താൻ തന്നെയാണ് കർഷക എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്. "ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?," എന്നാണ് മറ്റൊരാളുടെ ചോദ്യം. കൃഷിയോട് സുബിക്ക് നേരത്തെ തന്നെ താൽപര്യമുണ്ടായിരുന്നു. വീടിന്റെ ടെറസിൽ നടിയ്ക്ക് ചെറിയ പച്ചക്കറി തോട്ടമുണ്ട്.

    ഏഷ്യനെറ്റിലെ ഹിറ്റ് കോമഡി ഷോയായ സിനിമാലയിലൂടെയാണ് സുബി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഈ പരിപാടി വൻ വിജയമായിരുന്നു. പിന്നീട മിമിക്രി രംഗത്ത് സുബി സജീവമാകുകയായിരുന്നു. 2006 ൽ രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സുബി വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങിയ സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച 'കുട്ടിപ്പട്ടാളം' ആണ് സുബിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ടെലിവിഷൻ പരമ്പര.

    സുബിയുടെ ചിത്രം കാണാം

    Read more about: subi suresh
    English summary
    Subi Suresh Shared Farming Picture Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X