'അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാത്ത വീടല്ലേ... മരിച്ചുവെന്ന് വിശ്വസിച്ചിട്ടില്ല'; 2023ലെ അപ്രതീക്ഷിത വേർപാടുകൾ!

കുറെ ഏറെ വേദനകളും നിരാശകളും ആശങ്കകളും കുറച്ച് സന്തോഷവും സമ്മാനിച്ച് 2023ഉം വിടവാങ്ങാൻ ഒരുങ്ങുകയാണ്. 2023 എന്ന വര്‍ഷക്കാലത്തെക്കുറിച്ച് 2024ൽ നാം ഓര്‍ക്കുമ്പോൾ പ്രതീക്ഷകളും സന്തോഷവും പകരുന്ന തുച്ഛമായ ചില അനുഭവങ്ങള്‍ മാത്രമാവും ഉണ്ടാവുക. സംഭവബഹുലമായ ഒരു വർഷം കടന്നുപോകുമ്പോൾ 2023ൽ മലയാള സിനിമയ്ക്ക് നഷ്ടമായ ചില മഹത്തായ വ്യക്തിത്വങ്ങളെ കുറിച്ച് പറയാതെ ഒഴിവാക്കാനാവില്ല. കാരണം എത്ര വർഷം കഴിഞ്ഞാലും മലയാള സിനിമയ്ക്ക് ഒപ്പം അവരും ഓർമിക്കപ്പെടണം.

സുബി സുരേഷ് മുതൽ മുതിർന്ന നടി സുബ്ബലക്ഷ്മി അമ്മയെ വരെ മലയാള സിനിമയ്ക്ക് 2023ൽ നഷ്ടമായി. എക്കാലത്തേയും കോമഡിയുടെ രാജാക്കന്മാരായ ഇന്നസെന്റും മാമുക്കോയയും സംവിധായകൻ സിദ്ദീഖും തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞത് 2023ലാണ്. 2023ന്റെ തുടക്കത്തിൽ തന്നെ കേട്ടൊരു മരണവാർത്ത നടിയും അവതാരകയും എല്ലാമായിരുന്നു സുബി സുരേഷിന്റെ വേർ‌പാടായിരുന്നു.

Subi Suresh, Innocent, Mamukkoya

ഒരു സുപ്രഭാതത്തിൽ സുബിയുടെ ഫോട്ടോ പങ്കുവെച്ച് പ്രിയ സഹോദരിക്ക് ആദരാഞ്ജലികളെന്ന് ടിനി ടോം സോഷ്യൽമീഡിയയിൽ കുറിച്ചപ്പോൾ ഒരു നിമിഷം ടിനിക്ക് മാറിപ്പോയതാകും അല്ലെങ്കിൽ കൈപ്പിഴ സംഭവിച്ചതാകും എന്ന തെറ്റിദ്ധരിച്ചവരാണ് നമ്മൾ മലയാളികൾ. കാരണം സുബിയുടെ മരണവാർത്ത ഉൾക്കൊള്ളാൻ മലയാളികൾക്ക് കഴിയുമായിരുന്നില്ല.

കരൾ‌ രോ ഗം മൂർച്ഛിച്ചാണ് സുബി മരിച്ചത്. വിവാഹിതയാകാനുള്ള ഒരുക്കങ്ങൾ നടക്കവെയാണ് സുബിക്ക് അസുഖം കൂടിയത്. വർഷങ്ങളായി മിനി സ്ക്രീനിലും ബി ഗ് സ്ക്രീനിലും സുബി നിറഞ്ഞ് നിൽക്കുകയായിരുന്നു. സുബിക്ക് ശേഷം കേട്ടൊരു മരണവാർത്ത നടൻ ഇന്നസെന്റിന്റേതാണ്. മാർച്ചിലാണ് അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നസെന്റ് അന്തരിച്ചത്.

ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ മൂന്ന് പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന താരമാണ് വിടവാങ്ങിയത്. 18 വര്‍ഷം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇന്നസെന്റിന്റെ സാന്നിധ്യമില്ലാത്ത വീട്ടിലേക്ക് കയറാൻ തയ്യാറാകാതെ വാവിട്ട് കരയുന്ന ഭാര്യ ആലീസിന്റെ മുഖം ഇപ്പോഴും മലയാളികളുടെ മനസിലുണ്ട്.

ഇന്നസെന്റിന്റെ വേർപാടിന് പിന്നാലെ സിനിമാപ്രേമികൾക്ക് വലിയൊരു ആ ഘാതം സൃഷ്ടിച്ചാണ് മാമുക്കോയയുടെ മരണ വാർത്ത എത്തിയത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമായിരുന്നു മരണകാരണം. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധനേടിയ ഹരീഷ് പേങ്ങൻ വിടപറഞ്ഞതും 2023ലാണ്. ശേഷം ജൂണിൽ മിമിക്രി താരവും നടനുമായിരുന്ന കൊല്ലം സുധിയെ വാ ഹനാപകട രൂപത്തിലെത്തിയ മരണം തട്ടിയെടുത്തു.

Subi Suresh, Innocent, Mamukkoya

ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമാണ് സുധിയുടെ വേർപാടോടെ അനാഥരായത്. സിഐഡി മൂസ അടക്കമുള്ള സിനിമകളിൽ വില്ലൻ വേഷം ചെയ്ത് മലയാളികൾക്ക് സുപരിചിതനായ നടൻ കാസൻ ഖാൻ, ഹാസ്യ നടൻ പൂജപ്പുര രവി, സിനിമാ സീരിയൽ താരം കൈലാസ് നാഥ്, നടൻ വിനോദ് തോമസ് എന്നിവരുടെ വേർപാടുണ്ടായതും 2023ലാണ്.

ഗോഡ്ഫാദർ അടക്കമുള്ള സിനിമകൾ സമ്മാനിച്ച സംവിധായകൻ സിദ്ദീഖ് മരിച്ചതും 2023ലാണ്. ഹാസ്യത്തിന്‍റെ രസക്കൂട്ടുകൾ ചേർത്ത് മലയാള സിനിമയിൽ ചിരകാലം ചിരിപടർത്തിയ സൂപ്പർഹിറ്റ് സംവിധായകനായിരുന്നു സിദ്ദീഖ്. ന്യൂമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരിക്കെയാണ് സിദ്ദീഖ് മരിച്ചത്.

കിരീടം അടക്കമുള്ള സിനിമകളിൽ വില്ലൻ വേഷം ചെയ്ത കുണ്ടറ ജോണിയുടെ വേർപാടുണ്ടായതും 2023ലാണ്. കലാഭവൻ ഹനീഫ്, സുബ്ബലക്ഷ്മി അമ്മ, ലഷ്മിക എന്നിവരുടെ മരണമാണ് മലയാള സിനിമയ്ക്ക് 2023 അവസാനം ഉണ്ടായ നഷ്ടങ്ങൾ. മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായതാണ് സുബ്ബലക്ഷ്മി.

മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും അഭിനയിച്ചിരുന്നു താരം. നടി താരകല്യാണിന്റെ അമ്മയും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി. കൊല്ലം സുധി, സിദ്ദീഖ്, മാമുക്കോയ തുടങ്ങിയവരുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നാണ് സിനിമാപ്രേമികൾ സോഷ്യൽമീഡിയയിൽ കുറിക്കാറുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X