മഞ്ജു പിള്ളയായിരുന്നു ഏറ്റവും വലിയ കൂട്ട്; സുബിക്ക് എന്തായിരുന്നു തുറന്ന് പറയാനുള്ളത്?; അമ്മ
മലയാളികൾക്ക് പ്രിയപ്പെട്ട കലാകാരിയായിരുന്നു അന്തരിച്ച സുബി സുരേഷ്. അപ്രതീക്ഷിതമായിരുന്നു സുബിയുടെ മരണം. കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് സുബി മരണപ്പെട്ടത്. സുബിയെ എന്നും ഒരു ചിരിയോടെയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്. തന്റെ വിഷമങ്ങളൊന്നും സുബി പുറത്തറിയിച്ചിരുന്നില്ല. സിനിമാ രംഗത്ത് ഒരുപിടി അടുത്ത സുഹൃത്തുക്കൾ സുബിക്കുണ്ടായിരുന്നു.
ഇതിലൊരാളായിരുന്നു മഞ്ജു പിള്ള. സുബി മരിക്കുന്നതിന് കുറച്ച് നാൾ മുമ്പ് മഞ്ജു പിള്ളയെ വിളിച്ചിരുന്നു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും ഇത് സാധിച്ചില്ല. അതിനുള്ളിൽ സുബി ആശുപത്രിയിലായി. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സുബിയുടെ അമ്മ അംബിക. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

മഞ്ജു പിള്ളയായിരുന്നു ഏറ്റവും വലിയ കൂട്ട്. മഞ്ജുവിന്റെ രഹസ്യങ്ങളൊക്കെ ഇവൾക്കും ഇവളുടെ രഹസ്യങ്ങളൊക്കെ മഞ്ജുവിനും അറിയാം. എന്തുണ്ടെങ്കിലും സുബി എന്നോട് പറയാതിരിക്കില്ല. മനസിൽ എന്തോ മറച്ച് വെച്ചിരുന്നെന്ന് തനിക്ക് തോന്നുന്നില്ലെന്നും അമ്മ പറയുന്നു. ഹരി പത്തനാപുരത്തെ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് സുബി പറഞ്ഞെന്ന് ഞാൻ കേട്ടു. പുള്ളിക്കാരിക്ക് ഇത്തിരി വിശ്വാസങ്ങളുണ്ടായിരുന്നെന്നും അമ്മ ഓർത്തു.
സുബിയുടെ മരണമുണ്ടാക്കിയ വിഷമം തന്നെ വിട്ട് പോയിട്ടില്ലെന്ന് അമ്മ പറയുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. അത്യാവശ്യത്തിന് പുറത്തിറങ്ങിയിട്ട് നാളുകളായി. എന്തെങ്കിലുമുണ്ടെങ്കിൽ ഭർത്താവോ മകനോ ചെയ്ത് തരാറാണെന്നും അമ്മ വ്യക്തമാക്കി. അന്തരിച്ച നടൻ കലാഭവൻ മണിയുമായി സുബിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും അംബിക സംസാരിച്ചു.

അമേരിക്കയിൽ ഇവരെല്ലാം ഷോയ്ക്ക് പോയി. സുബി സ്കിറ്റ് ചെയ്ത് ഓടി ഡാൻസിന് കയറും. എട്ട് എൻട്രികൾ സുബിക്കുണ്ട്. സുബിക്ക് സ്റ്റേജിനോടുള്ള ഡെഡിക്കേഷൻ കണ്ട് മണി ഒരു ദിവസം രാത്രി എന്നെ വിളിച്ചു. സ്റ്റേജിനോട് ഇത്ര ഡെഡിക്കേഷനുള്ള ഒരു കൊച്ചിനെ കണ്ടിട്ടില്ല. അവൾ അത്ര ആത്മാർത്ഥമായി ഞങ്ങളുടെ കൂടെ നിന്നു. അവളുടെ കല്യാണത്തിന് പത്ത് പവൻ കൊടുക്കുമെന്ന് പറഞ്ഞു.
മണി ചേട്ടന്റെ മരണമറിഞ്ഞപ്പോൾ സുബിക്ക് ഭയങ്കര വിഷമം ആയിരുന്നു. പക്ഷെ ഇവിടെ ഉണ്ടായിരുന്നില്ല. ഞാൻ മണിയെ കാണാൻ പോയിരുന്നു. അവിടെ മൃതദേഹം വരെ താഴെയിട്ടു. ആളുകളെ നിയന്ത്രിക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. അടുത്തൊന്നും പോകാൻ പറ്റിയില്ലെന്നും അംബിക ഓർത്തു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള സുബിയെക്കുറിച്ച് സംസാരിച്ചത്. അവളാകെ പോയി നിൽക്കുന്ന കോ ആർട്ടിസ്റ്റിന്റെ വീട് എന്റേത് മാത്രമായിരിക്കും. വരുമ്പോഴൊക്കെ വിളിക്കും.
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് തന്നെ വിളിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറഞ്ഞത്. എന്നാൽ അന്ന് താൻ കൊച്ചിയിലായിരുന്നെന്നും മഞ്ജു പിള്ള അന്ന് വ്യക്തമാക്കി. കുടുംബത്തിന് എന്നും പ്രാധാന്യം നൽകിയ സുബിക്ക് അമ്മയായിരുന്നു സുബിക്ക് എല്ലാം. കുടുംബത്തിന് വേണ്ടിയായിരുന്നു സുബി ജീവിച്ചത്. മരണം നടിയുടെ കുടുംബത്തെ ഏറെ ബാധിച്ചു. സുബിയെ മറക്കാൻ കുടുംബത്തെ പോലെ പ്രേക്ഷകർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications











