ധനുഷിന്റെയും ലോകേഷിന്റെയും ശിവകാർത്തികേയന്റെയും വിജയ രഹസ്യം, ചർച്ചയായി താരങ്ങളുടെ കരിന്താളി മാല!

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് സിനിമ മേഖലയിൽ നിന്നും തുടർച്ചയായി ഹിറ്റ് ചിത്രങ്ങൾ ഉണ്ടാകുന്നുണ്ട്. ധനുഷ്, ലോകേഷ് കനകരാജ്, സൂരി, ശിവകാർത്തികേയൻ തുടങ്ങി എല്ലാവരും ബാക്ക് ടു ബാക്ക് ഹിറ്റുകൾ തരുന്നുണ്ട്. കരിയറിൽ പുതിയ ചുവടുകൾ വെക്കാനുള്ള അവസരങ്ങളും അതിലൂടെ നിരന്തരമായി വിജയവും താരങ്ങൾക്ക് ഉണ്ടാകുന്നുണ്ട്.

സിനിമയിൽ നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്ന നിരവധി താരങ്ങൾ പതിവായി ധരിക്കാറുള്ള ഒന്നാണ് കരിന്താളി മാല. ഒരുപരിധി വരെ ധനുഷ് അടക്കമുള്ള താരങ്ങൾക്ക് തുടർച്ചയായി വിജയം വന്ന് തുടങ്ങിയത് കരിന്താളി മാല ധരിച്ച് തുടങ്ങിയ ശേഷമാണെന്നാണ് ഇൻഡസ്‌ട്രിയിൽ പറഞ്ഞ് കേൾക്കുന്നത്.

സിനിമാ മേഖലയിൽ ചില വിശ്വാസങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. ഒരു കാലത്ത് സിനിമയുടെ പേരിടുന്നതും സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത് പോലും ജോത്സ്യന്മാരുടെ അടുത്ത് പോയി നോക്കിയ ശേഷം ആയിരുന്നു. ഒരു നടന്റെയോ നടിയുടെയോ ആദ്യ ചിത്രം പരാജയപ്പെട്ടാൽ അവരെ പിന്നീട് അടുത്ത സിനിമയിലേക്ക് ക്ഷണിക്കാൻ പല സംവിധായകരും മടിക്കുന്ന കാലം വരെ ഉണ്ടായിരുന്നു.

Dhanush

ചിലർ ഭാ​ഗ്യം വരുന്നതിനും കരിയറിൽ വിജയം ഉണ്ടാകുന്നതിനും പേരുകളിൽ പോലും മാറ്റം വരുതാറുണ്ടായിരുന്നു. അത്തരത്തിൽ ചില വിശ്വാസങ്ങളുടെയും ചിന്തകളുടെയും പേരിലാണ് തമിഴിലെ ധനുഷ് അടക്കമുള്ള താരങ്ങൾ സ്ഥിരമായി കരിന്താളി മാല ധരിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ കരിന്താളി മാല ധരിക്കാം.

രണ്ടുപേർക്കും യോജിക്കുന്ന തരത്തിൽ വിവിധ രൂപത്തിൽ കരിന്താളി മാല വിപണിയിൽ ലഭിക്കും. കാഴ്ചയിൽ രുദ്രാക്ഷത്തിന് സമമാണ് കരിന്താളി മാല. അടുത്ത കാലത്തായി സിനിമാ മേഖലയില്‍ വിജയിച്ച താരങ്ങളെല്ലാം കരിന്താളി മാല അണിഞ്ഞാണ് വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.

ധനുഷ്, ലോകേഷ് കനകരാജ്, സൂരി, ശിവകാര്‍ത്തികേയന്‍ തുടങ്ങി തുടര്‍ച്ചയായി ഹിറ്റുകള്‍ വന്ന നിരവധി താരങ്ങള്‍ ഈ മാല അണിയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ മാല അണിഞ്ഞതിന് ശേഷം മുകളിൽ പറഞ്ഞ താരങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളും വിജയവുമുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. കരിന്താളി മാലയുടെ അത്ഭുത സിദ്ധിയും പ്രത്യേകതകളെയും കുറിച്ച് തുടർന്ന് വായിക്കാം...

കരിമരം എന്ന വൃക്ഷത്തിന്റെ തടിയില്‍ നിന്നാണ് ഈ മാലയുടെ മുത്തുകള്‍ പണിയുന്നത്. കരിമരം അഥവാ കരിന്താളി മരം എന്നൊക്കെ ഈ വൃക്ഷത്തെ വിളിക്കുന്നു. ഇംഗ്ലീഷില്‍ എബോണി എന്ന് വിളിക്കുന്ന ഈ മരത്തിന്റെ ഇനങ്ങള്‍ ഏഷ്യയിലെ കിഴക്കന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും സമൃദ്ധമായി കാണാനാകും.

dhanush

ഇന്ത്യയില്‍ കേരളമുള്‍പ്പെടുന്ന തെക്കന്‍ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. ഈ മരത്തിന്റെ തടിയില്‍ നിന്നുണ്ടാക്കിയ മാല ധരിക്കുമ്പോള്‍ മാല നമ്മുടെ ശരീരമായി മാറുകയും മരത്തിന്റെ പോസിറ്റീവ് എനര്‍ജി നമ്മളില്‍ വ്യാപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

സമീപകാലത്ത് പല ആത്മീയവാദികളും ഈ മാല ധരിക്കുന്നത് ശീലമാക്കിയിട്ടുണ്ട്. വളരെ ദേഷ്യത്തോടെ പെരുമാറുന്നവരും നെഗറ്റീവ് ചിന്തകളാല്‍ ബുദ്ധിമുട്ടുന്നവരും ഈ മാല ധരിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഈ മാല ധരിക്കുമ്പോൾ കോപത്തിന് നിയന്ത്രണം വരികയും മനസ് ശാന്തമാക്കുകയും ചെയ്യും.

അതുപോലെ എതിര്‍ക്കാന്‍ വരുന്നവര്‍ ഈ മാല കാണുമ്പോള്‍ കോപം തണുത്ത് പിന്മാറുമെന്നും പറയപ്പെടുന്നു. ഈ മാലയുടെ ഗുണം ധരിക്കുന്നവര്‍ക്ക് മാത്രമല്ല അത് ധരിക്കുന്നവര്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്കും പോസിറ്റീവ് എനര്‍ജി സമ്മാനിക്കും. ധനുഷ്, ലോകേഷ്, സൂരി, വിക്രം തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഈ മാല ധരിക്കുന്നുണ്ട്. ഈ കരിമരം നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വയുടെതാണെന്നും അതിന്റെ എല്ലാ ഗുണങ്ങളും കരിന്താളി മാല ധരിക്കുന്നവർക്ക് ലഭിക്കുമെന്നും പറയപ്പെടുന്നു.

Read more about: dhanush sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X