»   » മലയാള സിനിമയില്‍ വിജയിച്ച താരമക്കള്‍! ഇവരുടെ കൂട്ടത്തിലേക്ക് പ്രണവ് മോഹന്‍ലാലും?

മലയാള സിനിമയില്‍ വിജയിച്ച താരമക്കള്‍! ഇവരുടെ കൂട്ടത്തിലേക്ക് പ്രണവ് മോഹന്‍ലാലും?

Posted By: Pratheeksha
Subscribe to Filmibeat Malayalam

കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്നു എന്ന വാര്‍ത്തയെത്തി. ജീത്തു ജോസഫ് സംവിധായനാവുന്ന ചിത്രത്തിലായിരിക്കും പ്രണവ് നായകനാവുക.

പല സൂപ്പര്‍ സ്റ്റാറുകളുടെയും മക്കള്‍ മലയാളത്തില്‍ നായകന്മാരായെത്തി വിജയിച്ചവരാണ് .അവരുടെ കൂട്ടത്തിലേക്ക് പ്രണവ് മോഹന്‍ലാലും എത്തുമോ എന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്. മലയാളസിനിമയില്‍ വിജയിച്ച താരങ്ങളുടെ മക്കളിവരാണ്

ദുല്‍ക്കര്‍ സല്‍മാന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയ രംഗത്തുള്ള കഴിവ് തെളിയിച്ചതാണ്. 2012 ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോ ആയിരുന്നു ദുല്‍ക്കറിന്റെ ആദ്യ ചിത്രം.

പൃഥ്വിരാജ് സുകുമാരന്‍

മലയാളത്തില്‍ വിജയിച്ച മറ്റൊരു താരമാണ് അന്തരിച്ച നടന്‍ സുകുമാരന്റെ പൃഥ്വിരാജ്. രഞ്ജിത്തിന്റെ നന്ദനമായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ചിത്രം .പിന്നീട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗാമാവാന്‍ പൃഥ്വിരാജിനു കഴിഞ്ഞു.

ഫഹദ് ഫാസില്‍

സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലും മലയാള ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തി മുദ്രപതിപ്പിച്ചു കഴിഞ്ഞു. കൈയ്യെത്തും ദൂരമായിരുന്നു ഫഹദിന്റെ ആദ്യ ചിത്രമെങ്കിലും പിന്നീട് വളരെക്കാലം അഭിനയ രംഗത്തു നിന്നു വി്ട്ടു നിന്നു .പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഫഹദിന് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍

പൃഥ്വിരാജിനു പുറമേ ഇന്ദ്രജിത്തും മലയാളത്തില്‍ തന്റേതായ വഴി വെട്ടിതെളിച്ച നടനാണ്. ഒട്ടേറെ ജനപ്രിയ ചിത്രങ്ങളുടെ ഭാഗമാവാന്‍ ഇന്ദ്രജിത്തിനു കഴിഞ്ഞു

വിനീത് ശ്രീനിവാസന്‍

മലയാള സിനിമയിലെ ആള്‍ റൗണ്ടര്‍മാരാണ് ശ്രീനിവാസനും മകന്‍ വിനീതും. നടന്‍ ,സംവിധായകന്‍,തിരക്കഥാകൃത്ത്, ഗായകന്‍ എന്നീ നിലകളിലെല്ലാം വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമേ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ,ജയറാമിന്റെ മകന്‍ കാളിദാസനുമെല്ലാം മലയാളത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറങ്ങിക്കഴിഞ്ഞു.

പൃഥ്വിരാജിന്റെ ഫോട്ടോസിനായി...

English summary
The most loved superstar of Mollywood has announced the debut of his son in Malayalam films. And that has been one of the most awaited announcements of the recent times.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam