പാര്‍വതിയും രജിഷയുമടക്കം ഭാഗ്യ നായികമാരായ താരങ്ങള്‍! ഇക്കൊല്ലം തിളങ്ങിയ മലയാളി നടിമാര്‍ ഇവരാണ്

By Midhun Raj

Recommended Video

ഇക്കൊല്ലം തിളങ്ങിയ മലയാളി നടിമാര്‍

മലയാളത്തില്‍ ഇക്കൊല്ലവും പ്രേക്ഷകര്‍ ഏറ്റെടുത്ത നല്ല സിനിമകള്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. മുന്‍നിര സംവിധായകര്‍ക്കൊപ്പം നവാഗതരുടെ ചിത്രങ്ങളുമാണ് ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയിരുന്നത്. താരങ്ങളുടെ മികച്ച പ്രകടനം കൊണ്ടാണ് ഈ സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷമാദ്യം നായികമാര്‍ക്ക് പ്രാധാന്യം നല്‍കിയുളള ചിത്രങ്ങളും നിരവധിയായി ഇറങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര നടിമാരാണ് സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എത്തിയിരുന്നത്. ഇക്കൊല്ലം നായികാ വേഷങ്ങളില്‍ തിളങ്ങിയ മലയാളി താരങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ..

ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി

ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി തിളങ്ങിയത്. ജിസ് ജോയി സംവിധാനം ചെയ്ത സിനിമയില്‍ മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ നടിക്ക് സാധിച്ചിരുന്നു. വരത്തന്‍ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഐശ്വര്യയ്ക്ക് ലഭിച്ച നാലാമത്തെ ഹിറ്റ് കൂടിയായിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും.

രജിഷ വിജയന്‍

രജിഷ വിജയന്‍

രജിഷ വിജയന്റെ ജൂണ്‍ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമയായിരുന്നു. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രജിഷ തന്നെയായിരുന്നു നിറഞ്ഞുനിന്നത്. ഒരിടവേളയ്ക്കു ശേഷമുളള നടിയുടെ തിരിച്ചുവരവ് ഗംഭീരമായെന്ന് അധികപേരും അഭിപ്രായപ്പെട്ടിരുന്നു. നവാഗതനായ അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ ജൂണായി മികച്ച പ്രകടനം തന്നെ നടി പുറത്തെടുത്തു.

അന്ന ബെന്‍

അന്ന ബെന്‍

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അന്ന ബെന്‍ എന്ന പുതുമുഖ നായിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. പുതിയ താരമായിരുന്നെങ്കിലും സിനിമയില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ അന്നയ്ക്ക് സാധിച്ചിരുന്നു. പാളിച്ചകളില്ലാതെ തന്റെ റോള്‍ അനായാസം ചെയ്യാന്‍ അന്ന ബെന്നിന് സാധിച്ചു. കുമ്പളങ്ങിയില്‍ ഷെയ്ന്‍ നിഗത്തിനൊപ്പം മല്‍സരിച്ചുളള പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്.

നിഖില വിമല്‍

നിഖില വിമല്‍

മേരാ നാം ഷാജി,ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളായിരുന്നു നിഖില വിമലിന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയിരുന്നത്. രണ്ടു ചിത്രങ്ങളും ഹിറ്റാക്കാനും നടിക്ക് സാധിച്ചിരുന്നു. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നടി ഞാന്‍ പ്രകാശനും ഹിറ്റായതോടെ വിജയനായികയായും മാറി. ഇപ്പോള്‍ യുവതാരങ്ങളില്‍ അധികപേരുടെയും നായികയായി തിളങ്ങിനില്‍ക്കുകയാണ് നിഖില വിമല്‍.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

ലൂസിഫര്‍ എന്ന ഒറ്റ ചിത്രമാണ് മഞ്ജു വാര്യരുടെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ നായികയായി വീണ്ടും അഭിനയിച്ച നടി ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നു. ലൂസിഫറിലെ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രം നടിയുടെ കൈയ്യില്‍ ഭദ്രമായിരുന്നുവെന്ന് അധികപേരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണ സീരിയസ് കഥാപാത്രമായിരുന്നെങ്കിലും പതിവ് പോലെ ഗംഭീരമാക്കാന്‍ നടിക്ക് സാധിച്ചിരുന്നു.

പാര്‍വതി

പാര്‍വതി

ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ പാര്‍വതി ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഉയരെയിലെ പല്ലവി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വീണ്ടും വഴിത്തിരിവുണ്ടാക്കിയിരുന്നു. ആസിഡ് ആക്രമണത്തിനിരയായ സിനിമയിലെ നടിയുടെ പ്രകടനം ഗംഭീരമായെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ ഇപ്പോഴും വിജയകരമായിട്ടാണ് മുന്നേറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X