പ്രണവിനെ പോലെ മോഹന്‍ലാലിനും മടിയാണോ? അപ്പുവിന്റെ സിനിമ കാണാന്‍ അമ്മയെത്തി! മോഹൻലാൽ എവിടെയാണ്?

മക്കള്‍ എത്രത്തോളം വളര്‍ന്നാലും മാതാപിതാക്കള്‍ക്ക് എന്നും അവരെ കുറിച്ച് ആകാംഷയും പേടിയുമൊക്കെയായിരിക്കും. ഇവിടെയിതാ ഒരു താരമാതാവ് മകന്റെ സിനിമ കാണാനുള്ള ആവേശത്തിലെത്തിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയറ്ററുകളിലേക്ക് ഇന്നാണ് റിലീസിനെത്തിയത്. ഫാന്‍സ് ഷോ അടക്കം പുലര്‍ച്ചെ സിനിമ കാണാന്‍ ആരാധകര്‍ എത്തിയിരുന്നു.

suchithra-mohanlal

ശ്രദ്ധേയമായത് മോഹന്‍ലാലിന്റെ ഭാര്യയും പ്രണവിന്റെ അമ്മയുമായ സുചിത്ര സിനിമ കാണാന്‍ എത്തിയതാണ്. രാവിലെ തന്നെ മകന്റെ സിനിമയ്ക്കായി സുചിത്ര എത്തി. കുടുംബ സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിനും ഭാര്യ ശാന്തിയ്ക്കുമൊപ്പമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാന്‍ സുചിത്ര എത്തിയത്.

പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ആദി കാണാനും സുചിത്ര എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് മകന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതിന് ശേഷമായിരുന്നു സുചിത്ര മടങ്ങിയത്. ഇത്തവണയും സുചിത്രയ്ക്ക് പറയാനുള്ളതെന്താണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

സുചിത്ര എത്തിയെങ്കിലും അവിടെയും മോഹന്‍ലാലിന്റെയും പ്രണവിന്റെയും സാന്നിധ്യമാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ആദി റിലീസിനെത്തിയപ്പോള്‍ പ്രണവ് ഹിമാലയത്തിലായിരുന്നെങ്കില്‍ മുംബൈയില്‍ നിന്നും റിലീസ് ദിവസം തന്നെ മോഹന്‍ലാല്‍ സിനിമ കണ്ടിരുന്നു. ഉടന്‍ മകന്റെ സിനിമയെ കുറിച്ച് താരമാതാപിതാക്കള്‍ എത്തുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X