എസ്‌കെപി എന്നായിരുന്നു ലാലേട്ടനെ കുറിച്ചുള്ള വീട്ടിലെ രഹസ്യ കോഡ്! അതിനർഥം 'സുന്ദര കുട്ടപ്പൻ' എന്നാണ്; സുചിത്ര
മലയാളത്തിലെ മാതൃകാ താരദമ്പതിമാരാണ് നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്ര മോഹന്‍ലാലും. പ്രശസ്ത നിര്‍മ്മാതാവ് ബാലാജിയുടെ മകളെ നടന്‍ ഭാര്യയാക്കി എന്നല്ല, മോഹന്‍ലാലിനെ അത്രത്തോളം ഇഷ്ടപ്പെട്ട സുചിത്രയാണ് വിവാഹത്തിന് മുന്‍കൈയെടുത്തത്. ജാതകം ചേരില്ലെന്ന് പറഞ്ഞ് തുടക്കത്തില്‍ സംശയത്തില്‍ നിന്ന് വിവാഹമാണെങ്കിലും വര്‍ഷമിത്ര കഴിഞ്ഞിട്ടും ഇരുവരും സന്തുഷ്ടരായി ജീവിക്കുകയാണ്.
വിവാഹിതരായത് മുതലുള്ള താരദമ്പതിമാരുടെ കഥകള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. പല അഭിമുഖങ്ങളിലൂടെയും ഭാര്യ സുചിത്രയെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കാറുണ്ട്. ഭര്‍ത്താവ് താരരാജാവാണെങ്കിലും വളരെ അപൂര്‍വ്വമായിട്ടേ സുചിത്ര ക്യാമറയ്ക്ക് മുന്നില്‍ വരാറുള്ളു. അത്തരത്തില്‍ രേഖ മേനോന് നല്‍കിയ അഭിമുഖത്തിലൂടെ ലാലേട്ടനുമായി ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സുചിത്ര ഇപ്പോള്‍.

ആദ്യമായി മോഹന്‍ലാലിനെ കണ്ടത് മുതല്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതടക്കമുള്ള കാര്യങ്ങളാണ് സുചിത്ര വെളിപ്പെടുത്തിയത്. 'തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്. ഒരു കല്യാണത്തിന് പോയതായിരുന്നു. അതിനു മുന്‍പ് ലാലേട്ടന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. താന്‍ കോഴിക്കോട് നിന്നാണ് കൂടുതലും സിനിമകള്‍ കണ്ടിട്ടുള്ളത്. അന്ന് അവധി ദിവസങ്ങളില്‍ ആന്റിമാരുടെ കൂടെയാണ് സിനിമ കാണാന്‍ പോകുന്നത്.
അക്കാലത്ത് ലാലേട്ടന്റെ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ മഞ്ഞില്‍വിരിഞ്ഞ പൂവ് മുതല്‍ എല്ലാം കണ്ടിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇഷ്ടമായിരുന്നില്ല. മാത്രമല്ല ഞങ്ങളുടെ വീട്ടില്‍ ലാലേട്ടന് ഒരു കോഡ് വേര്‍ഡ് ഉണ്ടായിരുന്നതിനെ കുറിച്ചും അവതാരകയുടെ ചോദ്യത്തിന് മറുപടിയായി സുചിത്ര വെളിപ്പെടുത്തി.
അന്ന് 'എസ് കെ പി' എന്നായിരുന്നു ലാലേട്ടനെ വീട്ടില്‍ വിശേഷിപ്പിച്ചിരുന്നത്. ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് സുന്ദര കുട്ടപ്പന്‍ എന്നാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ തന്നെ അറിയുമോ എന്ന കാര്യം സംശയമാണെന്നാണ് സുചിത്ര പറയുന്നത്.

അക്കാലത്ത് ഒരു ദിവസം അഞ്ചു കാര്‍ഡ് വീതം എങ്കിലും മോഹന്‍ലാലിന് ഞാന്‍ അയക്കുമായിരുന്നു. ഐ ലവ് യു എന്ന് മാത്രമല്ല, ഇഷ്ടമുണ്ടെന്ന് തുടങ്ങി പലകാര്യങ്ങളും അതില്‍ ഉണ്ടാവും. പക്ഷേ പേരോ, ഒപ്പോ ഒന്നും അതിന് കൊടുത്തിരുന്നില്ല. എങ്കിലും അവസാനം അദ്ദേഹം അത് കണ്ടുപിടിച്ചു. എങ്ങനെ കണ്ടെത്തി എന്ന് ചോദ്യത്തിന് അതൊക്കെ കണ്ടുപിടിച്ചെന്നായിരുന്നു മറുപടിയെന്ന് സുചിത്ര പറയുന്നു.
പിന്നീട് ഞങ്ങളുടെ കല്യാണത്തിലേക്ക് കാര്യങ്ങളെത്തിയത് താന്‍ പറഞ്ഞതിന് ശേഷമാണ്. എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായിരുന്നു. അന്നേരം അമ്മയോടും ആന്റിയോടുമാണ് എനിക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞത്. അതാരണെന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഉള്ള ആളാണെന്ന് പറഞ്ഞു. അങ്ങനെ ഡാഡിയോട് പറഞ്ഞതിന് ശേഷമാമ് കൂടുതല്‍ ആലോചനയുമായി പോകുന്നത്. നടി സുകുമാരിയുമായി ഡാഡിയ്ക്ക് പരിചയമുണ്ടായിരുന്നു. ലാലേട്ടനും സുകുമാരിയാന്റിയും നല്ല അടുപ്പമുള്ളവരാണ്. ആ വഴിക്കാണ് വിവാഹം അന്വേഷിക്കുന്നതും കല്യാണത്തിലേക്ക് എത്തിയതെന്നും സുചിത്ര പറയുന്നു.


Click it and Unblock the Notifications











