ഈ മാറ്റം എങ്ങനെ?; സ്റ്റിറോയ്ഡ് മരുന്നുകൾ കഴിച്ച് 17 കിലോയോളം കൂടി; ഒടുവിൽ വണ്ണം കുറച്ച് സുചിത്ര

സീരിയൽ രം​ഗത്ത് നിന്നും സിനിമാ രം​ഗത്തേക്ക് കടക്കാൻ കഴിഞ്ഞവർ അടുത്ത കാലത്ത് വളരെ ചുരുക്കമാണ്. സീരിയൽ താരങ്ങളായതിനാൽ മാറ്റി നിർത്തുന്നെന്ന് നിരവധി അഭിനേതാക്കൾ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം മുൻധാരണകളെയെല്ലാം മറി കടന്ന് സിനിമാ ലോകത്ത് മികച്ച തുടക്കം നടി സുചിത്ര നായർക്ക് ലഭിച്ചു. മാലൈക്കോട്ടെ വാലിബൻ എന്ന മോഹൻലാൽ ചിത്രത്തിൽ മികച്ച കഥാപാത്രമാണ് സുചിത്രയ്ക്ക് ലഭിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സുചിത്രയ്ക്ക് മികച്ച തുടക്കമാണ് സിനിമാ രം​ഗത്ത് വാലിബനിലൂടെ ലഭിച്ചത്.

വാനമ്പാടി എന്ന സീരിയലാണ് സുചിത്രയെ ജനപ്രിയയാക്കുന്നത്. ഹിറ്റായ ഈ സീരിയലിന് ശേഷം ഇനിയൊരു സീരിയൽ ചെയ്യില്ലെന്നും ഒരു സിനിമയെങ്കിലും ചെയ്യണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും സുചിത്ര പറഞ്ഞിരുന്നു. വാലിബനിലൂടെ ഈ സ്വപ്നം സാധ്യമായി. വാലിബന് ശേഷം നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ സുചിത്രയ്ക്ക് വന്ന മാറ്റമാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

Suchithra Nair

സുചിത്ര പങ്കുവെച്ച പുതിയ ഫോട്ടോകൾ വണ്ണം കുറച്ച് മെലിഞ്ഞ് സുന്ദരിയായാണ് സുചിത്രയെ കാണുന്നത്. വാലിബന്റെ പ്രൊമോഷൻ ഇവന്റുകൾക്കെത്തിയപ്പോൾ സുചിത്രയ്ക്ക് വണ്ണമുണ്ടായിരുന്നു. ഇപ്പോൾ നല്ല മാറ്റമുണ്ടല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. തനിക്ക് വണ്ണം കൂടിയതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ സുചിത്ര നേരത്തെ സംസാരിച്ചിട്ടുണ്ട്. ബി​ഗ് ബോസ് ഷോയ്ക്ക് ശേഷം നന്നായി വണ്ണം കുറഞ്ഞിരുന്നു. ഡയറ്റിം​ഗും വ്യായാമവുമൊക്കെയാണ് ഫിറ്റ്നെസ് നിലനിർത്തി.

എന്നാൽ ന്യൂറോയുടെ ചില പ്രശ്നങ്ങൾ വന്നതോടെ സ്റ്റിറോയ്ഡുകൾ കഴിക്കേണ്ടി വന്നു. ഇതോടെയാണ് വീണ്ടും വണ്ണം കൂടിയതെന്ന് സുചിത്ര വ്യക്തമാക്കി. ഒറ്റയടിക്ക് 17 കിലോയോളം ഭാരം കൂടി. സ്റ്റിറോയ്ഡുകളൊക്കെ നിർത്തി ഇപ്പോൾ സാധാരണ നിലയിലേക്ക് വന്ന് തുടങ്ങിയെന്ന് നടി അന്ന് പറഞ്ഞു. മാലൈക്കോട്ടെ വാലിബൻ എന്ന സിനിമയുടെ പ്രൊമോഷൻ സമയത്താണ് സുചിത്ര ഇക്കാര്യം പങ്കുവെച്ചത്.

Suchithra Nair

സിനിമ റിലീസ് ചെയ്ത ശേഷം പൊതുവിടങ്ങളിൽ നടിയെ അധികം കണ്ടിരുന്നില്ല. വണ്ണം കുറച്ച് വീണ്ടും പഴയ ഫിറ്റ്നെസ് വീണ്ടെടുത്തിരിക്കുകയാണ് സുചിത്ര. സുചിത്രയുടെ ശാലീന സൗന്ദര്യത്തെ പ്രശംസിക്കുന്നവർ ഏറെയാണ്. സിനിമാ രം​ഗത്ത് സുചിത്ര സജീവമാകട്ടെയെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

താനൊരു ബ്രേക്കപ്പ് കഴിഞ്ഞ് നിൽക്കുകയാണെന്ന് വാലിബന്റെ പ്രൊമോഷൻ സമയത്ത് സുചിത്ര പറഞ്ഞിരുന്നു. ടോക്സിക് റിലേഷൻഷിപ്പിലായിരുന്നു താനെന്നും സുചിത്ര തുറന്ന് പറഞ്ഞു. ഇപ്പോൾ ആരോടും അനുവാ​ദം ചോദിക്കേണ്ട. സ്നേഹിക്കുന്ന ആൾ കൂടെയുണ്ടെങ്കിൽ എന്തിനും അനുവാ​ദം ചോദിക്കേണ്ടി വരും. ആ ബന്ധത്തിൽ നിന്ന് പുറച്ച് കടന്നപ്പോഴാണ് ഞാനൊരു കൂട്ടിലായിരുന്നല്ലോ എന്ന് മനസിലാക്കിയത്.

ഒരു സാരി ഉടുക്കുന്നത് പോലും ഇഷ്ടമായിരുന്നില്ല. അത് കൊണ്ട് കുറേ ത്യാ​ഗം ചെയ്തു. താൻ ചെയ്ത ഏറ്റവും വലിയ തെറ്റാണതെന്ന് ഇപ്പോൾ മനസിലാക്കുന്നെന്നും സുചിത്ര തുറന്ന് പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും സുചിത്ര മറുപടി നൽകി. വിവാഹം ചെയ്യില്ലെന്ന് പറയുന്നില്ല. ആദ്യം വേണ്ടെന്നായിരുന്നു. പക്ഷെ വീട്ടിൽ കഠിനമായ പ്രഷർ ഉണ്ട്. സിനിമയിലും കൂടെ വന്നപ്പോൾ അവർക്ക് ടെൻഷനുണ്ട്. പക്ഷെ എനിക്ക് കുറച്ച് സിനിമകൾ ചെയ്യണം. അതൊക്കെ കഴിഞ്ഞിട്ട് എന്നെ മനസിലാക്കുന്ന ഒരു സുഹൃത്ത് എന്റെ ജീവിതത്തിലേക്ക് വരികയാണെങ്കിൽ മാത്രം അതിനെക്കുറിച്ച് ചിന്തിക്കും.

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X