മോഹൻലാൽ നല്ല കുക്ക് കൂടിയാണ്!! പ്രണവും ലാലേട്ടനും ചേർന്നുള്ള സർപ്രൈസ് പാചകത്തെ കുറിച്ച് സുചിത്ര
പ്രേക്ഷകരുടെ പ്രിയപ്പെട്ട കപ്പിൾസാണ് മോഹൻലാൽ- സുചിത്ര. സിനിമയുമായി അധികം ബന്ധമില്ലെങ്കിൽ പോലും പ്രേക്ഷകർക്കിടയിൽ സെലിബ്രിറ്റി പത്നി എന്നതിലുപരിയാണ് സുചിത്രയുടെ സ്ഥാനം. ലാലേട്ടനെ എത്രത്തോളം സ്നേഹിവും ബഹുമാനവും നൽകുന്നുവോ അത്രത്തോളം സ്നേഹവും ബഹുമാനവും താരപത്നിയ്ക്കും നൽകുന്നുണ്ട്. ലാലേട്ടന്റെ ബാക്ക്ബോൺ എന്നാണ് സുചിത്രയെ ഇൻസ്ട്രിയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്നത്.
ഒന്നിനു പിറകെയുളള ഒന്നായുളള സിനിമ തിരക്കുകൾക്കിടയിലും കിട്ടുന്ന സമയങ്ങളിലെല്ലാം ലാലേട്ടൻ കുടുംബത്തിനോടൊപ്പം സമയം പങ്കുവെയ്ക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത്രയും തിരക്കേറിയ വ്യക്തി എങ്ങനെ മികച്ച കുടുംബ ജീവിതം നയിക്കുന്നു എന്ന്, എല്ലാവരും നെറ്റി ചുളിച്ചു കൊണ്ട് ചോദിക്കുന്ന ചോദ്യമാണ്. മോഹൻലാൽ എന്ന അഭിനേതാവിനെ മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ലാൽ എന്ന കുടുംബനാഥനെ കുറിച്ച് ഭാര്യ സുചിത്ര മനസ്സ് തുറക്കുകയാണ്. മോഹൻലാലിന്റെ ഫേസ്ബുകക് ലൈവിലാണ് താരപത്നി ഇക്കാര്യം തുറന്നു പറഞ്ഞത്.

അവധി ആഘോഷങ്ങൾ
ഒരു സിനിമ സെറ്റിൽ നിന്ന് മറ്റൊരു സിനിമ സെറ്റിലേയ്ക്കുളള തിരക്കു പിടിച്ച യാത്രയിലും കുടുംബവുമായി സമയം ചെലവഴിക്കാൻ മോഹൻലാൽ മറക്കാറില്ല. ഇക്കാര്യം സുചിത്ര തന്നെയാണ് പറഞ്ഞത്. സമയം കിട്ടുമ്പോഴെല്ലാം അവധി ആഘോഷിക്കാറുണ്ട്. അതുപോലെ തന്നെ സിനിമ ഷൂട്ട് കഴിയുമ്പോൾ ലാലേട്ടൻ ചെന്നൈയിലേയ്ക്കോ അല്ലെങ്കിൽ തങ്ങൾ കൊച്ചിയിലേയ്ക്കോ പോകാറുണ്ട്

മോഹൻലാലിന്റെ പാചകം
മോഹൻലാലിന്റെ പാചകം പരസ്യമായ രഹസ്യമാണ്. നല്ല അഭിനേതാവ് എന്നതിലുപരി നല്ല കുക്ക് കൂടിയാണ്. പ്രിയ സഹധർമ്മിണി തന്നെയാണ് ലാലേട്ടന് പാചകത്തിലും നൂറിൽ നൂറ് മാർക്ക് നൽകിയിരിക്കുന്നത്. അദ്ദേഹം എന്ത് ഉണ്ടാക്കിയാലും നല്ല ടെസ്റ്റ് ആയിരിക്കുമെന്നും സുചിത്ര പറഞ്ഞു. കൂടാതെ മോഹൻലാലും പ്രണവ് മോഹൻലാലും ചേർന്ന ദുബായിൽ പാചകം ചെയ്ത് സംഭവവും താരപത്നി പ്രേക്ഷകർക്കായി പങ്കുവെച്ചു. താൻ പുറത്തു പോയി തിരിച്ചെത്തിയപ്പോൾ അച്ഛനും മകനും ചേർന്ന് ആഹാരം ഉണ്ടാക്കി തന്നെ ഞെട്ടിക്കുകയായിരുന്നു. മെയിൻ കുക്ക് ലാലേട്ടനും ഹെൽപ്പർ അപ്പുവുമായിരുന്നെന്നും സുചിത്ര പറഞ്ഞു.

ലാലേട്ടന്റെ ഭക്ഷണം രീതി
ആഹാരത്തിനോടുളള ലാലേട്ടന്റെ താൽപര്യത്തെ കുറിച്ചും സുചിത്ര പറഞ്ഞു. ആഹാരം ഉണ്ടാക്കാൻ മാത്രമല്ല കഴക്കാനും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ വീട്ടിൽ ഉണ്ടാക്കി സഹൃത്തുക്കൾക്കളേയപും ബന്ധുക്കളേയും വിളിച്ച് ചേർത്ത് അവർക്ക് നൽകാനും അദ്ദേഹത്തിന് ഏറെ താൽപര്യമാണ്. അത് ഇടയ്കക് ചെയ്യാറുമുണ്ട്. അതുപോലെ ലാലേട്ടൻ കഴിച്ച പ്ലേറ്റ് എപ്പോഴും ക്ലീൻ ആയിരിക്കും. അതിൽ മറ്റൊരാൾക്ക് കഴിക്കാൻ തോന്നുമെന്നും സുചിത്ര പറഞ്ഞു.

ജീവിതത്തിലെ മനോഹരമായ നിമിഷം
മോഹൻലാൽ- സുചിത്ര വിവാഹ വിഡിയോ പ്ലേ ചെയ്തു കൊണ്ടായിരുന്നു ഈവരുടെ സംസാരത്തിന്റെ തുടക്കം. ലാലേട്ടൻ വിവാഹ വാർഷികം മറന്നതിനെ കുറിച്ചും സുചിത്ര ഒരിക്കൽ കൂടി ഓർമ്മിച്ചു. കൂടാതെ ഇവരുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ പകർത്തിയെടുത്ത ചിത്രങ്ങളും പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. സുചിത്രയ്ക്ക് വേണ്ടി ലാലേട്ടൻ പാടിയ പാട്ടും അതിന്റെ വീഡിയോയും ഒന്നു കൂടി പ്ലേ ചെയ്തു കൊണ്ടായിരുന്നു ലൈവ് അവസാനിച്ചത്.


Click it and Unblock the Notifications