'ഗേ ആണെന്ന് വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ കണ്ടുപിടിച്ചു; ധനുഷും അയാളും എന്താണ് ചെയ്ത് കൊണ്ടിരുന്നത്?'
നടനും സ്റ്റാൻഡ്അപ്പ് കൊമേഡിയനുമായ കാർത്തിക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ഗായിക സുചിത്ര. 2016 ൽ സുചിലീക്കസ് എന്ന പേരിൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വന്ന താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾക്ക് പിന്നിൽ കാർത്തിക് കുമാറും ധനുഷും ആണെന്ന് സുചിത്ര ആരോപിച്ചു. ധനുഷിനെതിരെയും വലിയ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്. യാരടീ നീ മോഹിനി എന്ന സിനിമയ്ക്ക് ശേഷം എന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറും സൗഹൃദത്തിലായി.
അവർക്കൊരു ഗ്രൂപ്പുണ്ടായിരുന്നു. ലോകത്തെ മാറ്റുമെന്നാണ് പറഞ്ഞ് കൊണ്ടിരുന്നത്. ധനുഷ്, എന്റെ മുൻ ഭർത്താവ്, ആൻഡ്രിയ, രാമു എന്ന ഫോട്ടോഗ്രാഫർ തുടങ്ങി ഒരു കൂട്ടം ആളുകൾ ആ ഗ്രൂപ്പിലുണ്ടായിരുന്നു. ഞാൻ ആ ഗ്രൂപ്പിലില്ല. ഇന്റലിജന്റായ അഭിനേതാക്കൾ, ഇന്റർനാഷണൽ സിനിമ തുടങ്ങിയവയൊക്കെയാണ് ചർച്ചാ വിഷയം. വിജയ് യേശുദാസിന്റെ വീട്ടിൽ അവർക്കൊരു ഹോം തിയറ്റർ ഉണ്ടായിരുന്നു. സിനിമയുടെ വിദ്യാർത്ഥികളെ പോലെയാണവർ. പക്ഷെ ചെയ്യുന്നത് പ്രാങ്കുകളാണ്.

ഒരു ദിവസം രാവിലെ മൂന്ന് മണിക്ക് വീട്ടിൽ വന്നു. കാല് വിറയ്ക്കുന്നുണ്ടായിരുന്നു. പുകവലിക്കുന്നു. നോക്കുമ്പോൾ ഏതൗ പ്രാങ്ക് കൈയിൽ നിന്ന് പോയി. ധനുഷ് ജവഹറിന്റെ ഡയറക്ടറുടെ ഫോണിൽ നിന്ന് കാർത്തിക്ക് കുമാറിന് വളരെ മോശമായ മെസേജുകൾ അയച്ചു. ഇങ്ങനെ കൈയിൽ നിന്ന് പോയ പ്രാങ്കാണ് സുചി ലീക്ക്സ്. എന്തുകൊണ്ട് ഈ വിഷയത്തിൽ ഉൾപ്പെട്ട ഒരു നടിയും പരാതി കൊടുത്തില്ല. അവർ അറിഞ്ഞ് കൊണ്ട് കൊടുത്ത ഫോട്ടോകളാണ്. അത് വലിയൊരു പ്രാങ്കായിരുന്നു. ട്വീറ്റിടാൻ ആരുടെയെങ്കിലും ട്വിറ്റർ അക്കൗണ്ടുകൾ വേണമായിരുന്നു.
കാർത്തിക് കുമാർ സന്തോഷപൂർവം സ്വന്തം ഭാര്യയെ ബലിയാടാക്കി. ഈ വിഷയം നടന്ന് ഒരു വർഷത്തിന് ശേഷം എന്നോട് കരഞ്ഞ് തുറന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ഡിവോഴ്സ് ചോദിച്ചു. ഞാൻ വിവാഹ മോചനം നേടി എന്റെ കുടുംബത്തിലേക്ക് പോയി. പക്ഷെ കാർത്തിക് കുമാർ അഭിമുഖങ്ങൾ കൊടുക്കുന്നു. സുചി ലീക്ക്സിന്റെ പേരിൽ തന്നെ അപകീർത്തിപെടുത്താൻ ധനുഷും കാർത്തിക് കുമാറും ഇപ്പോഴും ശ്രമിക്കുന്നെന്നും സുചിത്ര ആരോപിക്കുന്നു.

ബയിൽവൻ രംഗനാഥൻ എല്ലാ ആറ് മാസം കൂടുന്തോറും ഈ വിഷയം സംസാരിക്കുന്നു. ധനുഷും കാർത്തിക് കുമാറും അയാൾക്ക് പണം നൽകുന്നുണ്ടാകുമെന്ന് സുചിത്ര ആരോപിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കാർത്തിക് കുമാറിനോട് വിവാഹ മോചനം ആവശ്യപ്പെട്ടതാണ്. ഡോക്ടറുടെ ചെക്കപ്പിന് ശേഷം അദ്ദേഹത്തിന് കുഞ്ഞിന് ജന്മം നൽകാൻ പറ്റില്ലെന്ന് വ്യക്തമായി പറഞ്ഞതാണ്. അതിനാൽ ആ വിവാഹ ജീവിതത്തോട് തനിക്ക് താൽപര്യം ഇല്ലായിരുന്നെന്ന് സുചിത്ര പറയുന്നു.
കാർത്തിക് കുമാർ വിവാഹം ചെയ്ത പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് മുമ്പ് എന്നെ ഫോൺ ചെയ്യേണ്ടതായിരുന്നു. ആ പെൺകുട്ടി വലിയ തെറ്റാണ് ചെയ്തത്. എനിക്ക് മാനസിക നില തെറ്റിയെന്ന് പറയുന്നു. അതിന് തെളിവുണ്ടോയെന്നും സുചിത്ര ചോദിക്കുന്നു. കാർത്തിക് കുമാർ, ധനുഷ്, ബയിൽവൻ രംഗനാഥൻ എന്നിവരുടെ മരണം നരകിച്ചായിരിക്കുമെന്ന് താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും സുചിത്ര തുറന്ന് പറഞ്ഞു.
മുൻ ഭർത്താവ് കാർത്തിക് കുമാറിനെതിരെ മറ്റ് വലിയ ആരോപണങ്ങളും സുചിത്ര ഉന്നയിക്കുന്നുണ്ട്. ഗേ ആണെന്ന് തുറന്ന് പറയാനുള്ള ധൈര്യം അയാൾക്കില്ല. കല്യാണം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ഞാനത് കണ്ടുപിടിച്ചു. ഭർത്താവ് ഗേ ആണോയെന്ന് സംശയമുണ്ടോയെന്ന് ഡോക്ടർ തന്നെ എന്നോട് ചോദിച്ചു. പന്ത്രണ്ട് വർഷം ഞാൻ വിവാഹ മോചനം ആവശ്യപ്പെട്ടു. ധനുഷും അയാളും എന്താണ് റൂമിൽ കൊണ്ടിരുന്നത്. എന്ത് ഗ്രൂപ്പാണത്. ഏത് തരത്തിലുള്ള പാർട്ടിയാണ് നടക്കുന്നതെന്നും സുചിത്ര ചോദിച്ചു.
കാർത്തിക് കുമാർ ഗേ ആയതിനാലാണ് തുറന്ന് പറഞ്ഞത്. അയാൾക്ക് രണ്ട് ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഇവർ മൂന്ന് പേരും ചേർന്ന് ഇടയ്ക്കിടെ ഹോട്ടൽ റൂമിൽ താമസിക്കും. ഒരു ദിവസം ഐ പാഡിൽ ഫോട്ടോ കണ്ടെന്നും സുചിത്ര പറയുന്നു. രണ്ടാം ഭാര്യ അയാളെ വിട്ട് പോകണം. അയാൾ നൂറ് ശതമാനവും ഗേയാണ്. ഗേയായി ആരുമറിയാതെ മറ്റൊരു ജീവിതം നയിച്ചു. അതെനിക്ക് മനസിലായത് വിവാഹം കഴിഞ്ഞ് പത്ത് പതിനൊന്ന് വർഷത്തിന് ശേഷമാണ്.
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ വർഷം കുഞ്ഞില്ലാത്തതിനാൽ ഡോക്ടറെ കണ്ടു. അയാൾക്കാണ് കുഴപ്പമെന്ന് പറഞ്ഞു. അപ്പോഴാണ് ചിന്തിച്ചത്. എപ്പോഴും പുരുഷ സഹൃത്തുക്കൾക്കൊപ്പം കറങ്ങുന്നത് ശ്രദ്ധിച്ചത്. ബോംബെയിൽ പോയി ഹോട്ടൽ മുറിയെടുക്കും. എട്ടാമത്തെ വർഷം ഐ പാഡിൽ ഫോട്ടോ കണ്ടപ്പോഴാണ് താൻ സ്ഥിരീകരിച്ചത്. അതിന് ശേഷം വഴക്കായി. കാർത്തിക്കിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു. കാർത്തിക്കിനോട് ചോദിക്കുമ്പോൾ ദേഷ്യപ്പെടുകയാണുണ്ടായതെന്നും സുചിത്ര പറയുന്നു.


Click it and Unblock the Notifications