സ്നേഹയുടെ വീട്ടിൽ അതൊന്നും നടക്കില്ല, കയാദുവിന് 35 ലക്ഷം നൽകിയത് വെറുതെ വന്ന് പോകാനാണോ? സുചിത്ര
നടൻ ശ്രീകാന്ത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് തമിഴകത്ത് വലിയ വാർത്തയായിട്ടുണ്ട്. അണ്ണാ ഡിഎംകെ മുൻ നേതാവിൽ നിന്നും ശ്രീകാന്ത് 40 ലേറെ തവണ മയക്കുമരുന്ന് വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശ്രീകാന്തിന്റെ അറസ്റ്റ് പലർക്കും ഞെട്ടലാണ്. വിവാദങ്ങളിലൊന്നും അധികം കേൾക്കാത്ത പേരായിരുന്നു ശ്രീകാന്തിന്റേത്. വിഷയത്തിൽ പ്രതികരിച്ച് മുൻ ഗായിക സുചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീകാന്തിനെ സുചിത്ര രൂക്ഷമായി വിമർശിക്കുന്നു.
സിനിമാ രംഗത്ത് മോശം കാര്യങ്ങൾ പണ്ടും ഉണ്ടായിരുന്നു. എന്നാൽ അന്ന് മദ്യവും സ്ത്രീവിഷയങ്ങളുമേയുള്ളൂ. എന്നാൽ ഇന്ന് ഡ്രഗ്സുണ്ട്. മുംബെെയിൽ നിന്ന് വരുന്ന അഭിനേതാക്കളാണ് ഇതിന് പിന്നിലെന്നും സുചിത്ര പറയുന്നു. കുമുദം റിപ്പോർട്ടറിൽ സംസാരിക്കവെയാണ് പ്രതികരണം. അതേസമയം തെറ്റായ വഴിയിൽ പോകാത്ത അഭിനേതാക്കളുണ്ടെന്നും നടി സ്നേഹയും ഭർത്താവ് നടൻ പ്രസന്നയും ഇതിന് ഉദാഹരണമാണെന്നും സുചിത്ര പറയുന്നു.

നടൻമാരുടെ വീട്ടിൽ പാർട്ടികൾ നടക്കുന്നുണ്ട്. പണ്ട് ഫാം ഹൗസുകളിലായിരുന്നു ഇത് നടന്നിരുന്നത്. ഭാര്യമാരു ഇന്ന് ഇത്തരം പാർട്ടികൾക്ക് കൂട്ടുനിൽക്കുന്നു. പാർട്ടിക്ക് പോകുമ്പോൾ ലഹരി ഉപയോഗിക്കാതെ സ്ട്രോങായ തീരുമാനമെടുക്കുന്നവരുണ്ട്. അവർ വളരെ കുറവാണ്. സ്നേഹയ്ക്കും പ്രസന്നയ്ക്കും എങ്ങനെ പെരുമാറണെന്ന് കൃത്യമായി അറിയാം. അവർക്ക് കൊടുക്കണം. ഒരു ദുശ്ശീലവുമില്ല. ഒരു മോശം കാര്യവും വീട്ടിനുള്ളിലേക്ക് കൊണ്ട് വരില്ല. അവരുടെ വീട്ടിൽ കാര്യമായി പാർട്ടികൾ നടക്കാറില്ലെന്നും സുചിത്ര പറയുന്നു. ഇത്തരം പാർട്ടികൾ തീർച്ചയായും ഇല്ല.
ലഹരി ഉപയോഗിക്കുന്ന നടീ നടൻമാർ ഇനിയും ഉണ്ടാകും. പൊതുവെ പെൺകുട്ടികൾ കെയർഫുളായിരിക്കും. ബോയ്സിനെ പോലെ കെയർലെസ് ആയിരിക്കില്ല. പക്ഷെ അവരിലും കെയർലെസ് ആകുന്നവരുണ്ട്. കയാദു ലോഹർ. ആ 35 ലക്ഷം രൂപ എന്തിനാണ് വാങ്ങിയതെന്ന് നിങ്ങൾ ചോദിക്കണം. വെറുതെ വന്ന് പോകാനാണോ. അവിടെയുള്ള എംഎൽഎമാരും എംപിയുമെല്ലാം വെറുതെയാണോ.

ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറിന് 10000 രൂപ കൊടുത്താൽ നാല് റീൽസും രണ്ട് പോസ്റ്റും ലഭിക്കും. സക്സസ്ഫുളായ ബിസിനസുകാരൻ ഒരു രൂപ ചെലവഴിക്കുമ്പോൾ ആലോചിക്കും. അങ്ങനെയുള്ള ബിസിനസുകാരൻ ഇവൾ പാർട്ടിക്ക് വേണ്ടി 35 ലക്ഷം രൂപ ഇറക്കിയിട്ടുണ്ടെങ്കിൽ വാങ്കമ്മാ എന്ന് പറഞ്ഞ് കാലിൽ വീണ് പൂജ ചെയ്താണോ തിരിച്ചയക്കുകയെന്നും സുചിത്ര ചോദിക്കുന്നു.
തമിഴ്നാട് സർക്കാരിന്റെ മദ്യ വിൽപ്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിലാണ് കയാദുവിന്റെ പേരും ഉയർന്ന് വന്നത്. ഇഡി റെയ്ഡിൽ പിടിക്കപ്പെട്ടവർ കയാദുവിന്റെ പേരും വെളിപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. കുറ്റാരോപിതർ നടത്തിയ നെെറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ കയാദു 35 ലക്ഷം വാങ്ങിയെന്നും ആരോപണം വന്നിരുന്നു ഈ പശ്ചാത്തലത്തിലാണ് സുചിത്രയുടെ പ്രതികരണം. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളുമായി കഴിഞ്ഞ കുറേ നാളുകളായി സുചിത്ര തമിഴ് മീഡിയകളിൽ എത്തുന്നുണ്ട്.
വിജയുടെ കുടുംബ ജീവിതം തൃഷ ഇല്ലാതാക്കി, ധനുഷ് നടിമാരുടെ ജീവിതം തകർത്തു, കമൽ ഹാസൻ ലഹരി പാർട്ടി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്. അടുത്തിടെ വിശാലിന്റെ ആരോഗ്യസ്ഥിതി മോശമായി കണ്ടതിൽ തനിക്ക് സന്തോഷമുണ്ടെന്നും വിശാൽ മദ്യക്കുപ്പികളുമായി തന്റെ വീട്ടിൽ ദുരുദ്ദേശ്യത്തോടെ വന്നെന്നും സുചിത്ര പറഞ്ഞിരുന്നു. ഇവയെല്ലാം അടിസ്ഥാന രഹിതമായ വാദമാണെന്ന് അഭിപ്രായങ്ങൾ വന്നു. സുചിത്രയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ മുൻഭർത്താവ് കാർത്തിക് കുമാർ പറഞ്ഞിരുന്നു. 2017 ൽ സുചി ലീക്ക്സുമായി ബന്ധപ്പെട്ടാണ് സുചിത്ര ആദ്യമായി വിവാദത്തിൽ അകപ്പെടുന്നത്.


Click it and Unblock the Notifications











