ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി; ഇത് ചെറുത്, ഇനി വരാൻ പോകുന്നതേയുള്ളൂ; തൃഷയുടെ അറിവോടെ ചെയ്തതാണ്; സുചിത്ര

സുചി ലീക്ക് വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തലുമായി ​ഗായിക സുചിത്ര. ധനുഷ്, തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാർ തുടങ്ങിയവർ ഉൾപ്പെട്ട സിനിമാ താരങ്ങളാണ് സുചി ലീക്ക്സിന് പിന്നിലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോ​ഗിച്ച് ഇവരാണ് ഫോട്ടോകൾ പുറത്ത് വിട്ടതെന്നും സുചിത്ര പറയുന്നു. കാർത്തിക് കുമാറും ധനുഷും ചേർന്ന് തന്റെ കരിയർ നശിപ്പിച്ചു. കാർത്തിക് കുമാർ, ധനുഷ്, ആൻഡ്രിയ തുടങ്ങിയവരെല്ലാം ഉൾപ്പെട്ട ​ഗ്രൂപ്പുണ്ട്.

ധനുഷും കാർത്തിക്കും തന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോ​ഗിച്ചാണ് ഫോട്ടോകൾ പുറത്ത് വിട്ടതെന്ന് സുചിത്ര ആരോപിച്ചു. കാർത്തിക് കുമാറിനോട് പൊറുക്കാൻ പറ്റില്ല. ധനുഷും കാർത്തിക്കും ചെയ്ത കുറ്റത്തിന് ശിക്ഷ വിധിക്കാൻ ഞാൻ ദൈവത്തെ ഏൽ‌പ്പിച്ചു. കാരണം എന്റെ സുഹൃത്തുക്കൾക്കോ കുടുംബത്തിനോ ലീ​ഗൽ സിസ്റ്റത്തിനോ എന്നെ സഹായിക്കാൻ പറ്റുന്നില്ല. പക്ഷെ ദൈവം എനിക്കായി അവരോട് കണക്ക് ചോദിക്കുന്നു.

Suchitra  Dhanush  Trisha

ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി. ഇതിലും വലിയ കാര്യങ്ങൾ സംഭവിക്കാൻ ഞാൻ കാത്തിരിക്കുന്നു. ഇതൊന്നും ഒന്നുമില്ല. ഞാൻ കരഞ്ഞ കരച്ചിൽ എനിക്കേ അറിയൂ. ആറ് മാസം അടയാറിലെ എന്റെ വീടിന് അടുത്തുള്ള മുരുകൻ വിനായക ക്ഷേത്രത്തിൽ പോയി ഞാൻ കരയും. കരയുന്നത് ശീലമായി. വിവാഹ മോചനം കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാത്ത സമയം. എനിക്ക് അച്ഛനും അമ്മയും ഇല്ല. കുട്ടികളില്ല. എനിക്ക് ദൈവം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രത്തിന് മുന്നിലിരുന്ന് കരയുകയായിരുന്നു താനെന്നും സുചിത്ര പറയുന്നു.

ഒരു ഘ‌ട്ടത്തിൽ താൻ ഇന്ത്യയിൽ നിന്നും യുകെയിലേക്ക് പോയെന്നും സുചിത്ര വ്യക്തമാക്കി. സുചി ലീക്ക്സിന്റെ സമയത്ത് തൃഷ വളരെ ഇൻസെൻസിറ്റീവായ ഒരു ട്വീറ്റിട്ടു. സുചിയെ ദൈവം ശിക്ഷിക്കണം. അത് ഞങ്ങൾ കാണണം എന്ന്. എന്താണ് ന‌ടന്നതെന്ന് തൃഷയ്ക്ക് നന്നായി അറിയാം. തൃഷയുടെ അറിവോടെ കൊടുത്ത ഫോട്ടോയാണ് സുചി ലീക്ക്സിൽ വന്നത്. അതുകൊണ്ടാണ് തനിക്ക് വേദനിച്ചു എന്ന് ട്വീറ്റിട്ട് അതൊന്നും ബാധിക്കാതെ ഇരുന്നത്.

Suchitra  Dhanush  Trisha

ഒരു ​ഗ്രൂപ്പ് റൂമിലിരുന്ന് ചിരിച്ച് കൊണ്ട് ചെയ്ത പണിയാണ്. അതിലൊരുത്തിയാണ് തൃഷ. നിങ്ങൾ തന്നെ പ്രാങ്കായി ചെയ്ത് നിങ്ങൾ തന്നെ ഇരയായി കരയുന്നു. എന്നിട്ട് കാർത്തിക് കുമാർ കെഞ്ചിയതിനാൽ കേസ് കൊടുക്കുന്നില്ലെന്ന് പറഞ്ഞ് നല്ലവരായി. ഭാര്യക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് കാർത്തിക് കുമാർ വീഡിയോ വരെ ചെയ്തെന്നും സുചിത്ര പറയുന്നു.

2005 ലാണ് നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനും നടനുമായ കാർത്തിക് കുമാറിനെ സുചിത്ര വിവാഹം ചെയ്തത്. സുചി ലീക്ക്സ് വിവാദത്തിന് ശേഷം 2017 ൽ ഇവർ വേർപിരിഞ്ഞു. സുചിത്രയ്ക്ക് മാനസികമായ പ്രശ്നങ്ങളുണ്ടെന്നാണ് നേരത്തെ കാർത്തിക് കുമാർ പറഞ്ഞത്. വലിയ വിവാദ​ങ്ങൾ ഉണ്ടാക്കിയ സുചി ലീക്ക്സ് സംബന്ധിച്ച് ഇന്നും വ്യക്തമായ ഉത്തരങ്ങളില്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെ‌ട്ടതാണെന്ന് സുചിത്ര അന്ന് പറഞ്ഞിരുന്നു.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X