റിമയുടെ ലഹരി പാർട്ടി സുചിത്രയുടെ തോന്നലോ, കടുത്ത മാനസിക പ്രശ്നം, ഭർത്താവ് ​ഗേയെന്ന് വരെ ആരോപണം

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ ലോകത്തെ പിടിച്ച് കുലക്കവെ മറ്റ് ഭാഷകളിലുള്ള താരങ്ങളും മോളിവുഡിലെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ​ഗായിക സുചിത്ര ​ഗുരുതര ആരോപണങ്ങൾ റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും നേരെ ഉന്നയിച്ചു. ഇവരുടെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നും റിമ കല്ലിങ്കലിന്റെ കരിയറിനെ ബാധിച്ചത് ലഹരി ഉപയോ​ഗമാണെന്നും സുചിത്ര ആരോപിച്ചു. ആരോപണത്തിന് പിന്നാലെ റിമയ്ക്കും ആഷിഖ് അബുവിനും നേരെ വ്യാപക ട്രോളുകൾ വരുന്നുണ്ട്.

എന്നാൽ ആരോപണത്തിന്റെ സത്യാവസ്ഥ മനസിലാക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അഭിപ്രായമുണ്ട്. അടിസ്ഥാന രഹിതമായ പല ആരോപണങ്ങളും ഉന്നയിക്കുന്ന വ്യക്തിയാണ് സുചിത്ര. അടുത്തിടെയാണ് തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിനെതിരെയും ധനുഷ്, തൃഷ തുടങ്ങിയ തമിഴ് താരങ്ങൾക്കെതിരെയും വലിയ ആരോപണങ്ങൾ സുചിത്ര ഉന്നയിച്ചത്. കാർത്തിക് കുമാർ ​ഗേ ആണെന്നും വിവാഹത്തിന് ശേഷം താനിക്കാര്യം മനസിലാക്കിയെന്നും സുചിത്ര ആരോപിച്ചു.

Suchitra  Rima Kallingal

വിവാഹം കഴിഞ്ഞ ശേഷവും തന്റെ രണ്ട് ആൺ സുഹൃത്തുക്കളുമായി കാർത്തിക് രഹസ്യ ബന്ധം വെച്ചു. താൻ ഇക്കാര്യം കാർത്തിക്കിനോട് നേരിട്ട് ചോദിച്ചു. എന്നാൽ ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. തന്റെ ‌സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുചി ലീക്ക്സ് എന്ന പേരിൽ വിവാദ ഫോട്ടോകൾ പ്രചരിപ്പിച്ചത് കാർത്തിക് കുമാറും ധനുഷും സംഘവും ചേർന്നാണെന്ന് സുചിത്ര ആരോപിച്ചു.

Suchitra  Rima Kallingal

ഇതോടെയാണ് സുചിത്രയുടെ വ്യക്തി ജീവിതത്തിലേക്ക് ജന ശ്രദ്ധ പോയത്. ടെലിവിഷൻ ആങ്കറിൽ നിന്നും പിന്നണി ​ഗായികയായി മാറിയ സുചിത്ര വളരെ പെട്ടെന്ന് തമിഴകത്തെ സെൻസേഷണൽ ​ഗായികയായി. എന്നാൽ 2017 ൽ സുചി ലീക്ക്സ് വിവാദത്തിൽ അകപ്പെട്ടതോടെ സുചിത്രയു‌ടെ കരിയർ ഇല്ലാതായി. അന്ന് സുചിത്രയുടെ ഭർത്താവായിരുന്നു കാർത്തിക് കുമാർ നൽകിയ വിശദീകരണവും ചർച്ചയായി.

സുചിത്ര മാനസികമായി ചില ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകുകയാണെന്ന് കാർത്തിക് തുറന്ന് പറഞ്ഞു. സുചിത്രയുടെ ആരോപണങ്ങൾ കാര്യമായെടുക്കരുതെന്നും കാർത്തിക് കുമാർ പറഞ്ഞു. സുചി ലീക്ക്സുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇവർ വേർപിരിയുകയും ചെയ്തു.
പിന്നീട് രാജ എന്ന അഭിഭാഷകനെ സുചിത്ര വിവാഹം ചെയ്തു.

ഈ വിവാഹ ബന്ധവും തകർന്നെന്ന് അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ സുചിത്ര വ്യക്തമാക്കി. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സുചിത്ര ചിലപ്പോൾ വീഡിയോകളിൽ സംസാരിക്കാറുണ്ട്. മാനസികമായി വലിയ ആഘാതമുണ്ടായ കുട്ടിക്കാലമായിരുന്നു സുചിത്രയുടേത്.

സുചിത്രയുടെ അച്ഛനും അമ്മയും മരണപ്പെട്ടു. സുനിത സഹോദരി ​ഗായികയ്ക്കുണ്ട്. സുചിത്രയ്ക്ക് മാനസികമായി പ്രശ്നങ്ങളുണ്ടെന്ന് സഹോദരിയും ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ സുചിത്രയെ കുറച്ച് മണിക്കൂറുകൾ കാണാതായി. അന്ന് പൊലീസിന് നൽകിയ പരാതിയിലാണ് സഹോദരി ഇക്കാര്യം വ്യക്തമാക്കിയത്.

More from Filmibeat

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X