അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി, ബൈക്കിന് നേരെ കാര്‍ വന്നു; സംഭവിച്ചതിനെ കുറിച്ച് സുഡാനി താരം

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. ഒറ്റ ചിത്രത്തിലൂടെ തന്നെ സാമുവല്‍ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട് ഇത് കേരളീയരും ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സാമുവല്‍ അബിയോള റോബിന്‍സണ്‍ പങ്കുവെച്ച കുറിപ്പാണ്. തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ചാണ് നടന്‍ പറയുന്നത്. ബൈക്ക് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ചാണ് നടന്‍ പറയുന്നത്. താന്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാര്‍ ഇടിക്കാന്‍ വന്നുവെന്നും സാരമായ പരിക്കേറ്റുവെന്നും റോബിന്‍ കുറിപ്പില്‍ പറയുന്നു. നടന്റെ വാക്കുകള്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്.

നടന്റെ വാക്കുകള്‍ ഇങ്ങനെ

നടന്റെ വാക്കുകള്‍ ഇങ്ങനെ...' സുഹൃത്തുക്കളെ, ഇന്നലെ ഡല്‍ഹിയില്‍ വെച്ച് ഞാന്‍ ഒരു ബൈക്ക് അപകടത്തില്‍ പെട്ടു. ഒരു കവലയിലേക്ക് കയറാനിരിക്കെ അതിവേഗതയില്‍ വന്ന ഒരു കാര്‍ എന്നെ ഇടിക്കാനിരുന്നു. കാറിന്റെ ഇടിയില്‍ നിന്നും രക്ഷപ്പെടാന്‍ ബൈക്ക് തെന്നിമാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് നടന്‍ പറയുന്നത്. ആശുപത്രിയില്‍ പോയി പരിക്കുകള്‍ ചികിത്സിച്ചുവെന്നും ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നുവെന്നും താരം കുറിച്ചു.

സഹായിച്ചത്

ആശുപത്രിയില്‍ കൊണ്ടു പോയവര്‍ക്ക് നന്ദിയും പറയുന്നുണ്ട്. റോഡില്‍ നിന്ന് എന്നെ രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോയ ആ രണ്ട് മുസ്‌ലിം സഹോദരങ്ങളാണ്. അവരോട് തനിക്ക് നന്ദിയുണ്ടാവുമെന്നും പറയുന്നു. ഞാന്‍ സുഖപ്പെടുന്നത് വരെ അവര്‍ ആശുപത്രിയില്‍ എനിക്ക് കൂട്ടിരുന്നു. ഞാന്‍ അവര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ അത് വാങ്ങാന്‍ വിസമ്മതിച്ചു. ദൈവം അവര്‍ക്ക് വലിയ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും സാമുവല്‍ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.

പുതിയ സിനിമ

കുറച്ചുകാലമായി ഞാന്‍ നിങ്ങളുമായി ഒരു നല്ല വാര്‍ത്തയും പങ്കുവെച്ചിരുന്നില്ലെന്ന് എനിക്കറിയാം. എന്റെ അടുത്ത പ്രൊജക്ട് ദിബാകര്‍ ദാസ് റോയ് സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി സിനിമയാണെന്നും പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. നടന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. വേഗം തന്നെ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രേക്ഷകര്‍ പറയുന്നുണ്ട്. കീറിയ ഷൂസിന്റേയും മുറിവിന്റേയും ചിത്രം കുറിപ്പിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഷാദരോഗം

മുന്‍പ് ഒരിക്കല്‍ തനിക്ക് വിഷാദരോഗം വന്നതിനെ കുറിച്ച് സാമുവല്‍ തുറന്ന് എഴുതിയിരുന്നു. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും ആത്മഹത്യയുടെ വക്കിലാണെന്നുമായിരുന്നു പറഞ്ഞത്. ജീവിതം മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.2018ല്‍ പുറത്ത് വന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന് ശേഷം
ഒരു കരീബിയന്‍ ഉടായിപ്പ്' എന്ന മലയാള ചിത്രത്തിലും സാമുവല്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇന്നും സുഡുമോന്‍ എന്ന പേരിലാണ് നടനെ അറിയപ്പെടുന്നത്.

Read more about: സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X