മലയാളത്തിലെ ഏറ്റവും സുന്ദരി തന്നെ! സത്യത്തില്‍ ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

അഭിനയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സൂപ്പര്‍ താരമാണ് സുദേവ് നായര്‍. ഓരോ സിനിമ കഴിയുംതോറും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സുദേവ് പ്രേക്ഷക പ്രശംസ വാരിക്കൂട്ടി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മഞ്ഞ സാരിയും പിങ്ക് ബ്ലൗസിനുമൊപ്പം ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്ന ഒരു സുന്ദരിയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

സൂക്ഷിച്ച് നോക്കിയാല്‍ സുദേവ് നായരാണെന്ന് മനസിലാവും. തന്റെ പെണ്‍വേഷത്തിലുള്ള ചിത്രം പങ്കുവെച്ച താരം ശരിക്കും അത്ഭുതപ്പെടുത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. ദിലീപ് അടക്കം നിരവധി താരങ്ങള്‍ സ്ത്രീ വേഷത്തിലെത്തിയിട്ടുണ്ടെങ്കിലും അതിനെ എല്ലാം കടത്തി വെട്ടുമെന്നും ചിലര്‍ പറയുന്നു. ഏത് സിനിമയ്ക്ക് വേണ്ടിയാണ് സുദേവ് സ്ത്രീ വേഷത്തില്‍ എത്തിയതെന്ന കാര്യം വ്യക്തമല്ല.

sudev-nair

എം ബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ട്‌നര്‍ എന്ന ചിത്രത്തിലൂടെയാണ് സുദേവ് നായര്‍ മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് അനാര്‍ക്കലി, എസ്ര, അബ്രഹാമിന്റെ സന്തതികള്‍, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഹിറ്റായ നിരവധി സിനിമകളില്‍ സുദേവ് അഭിനയിച്ചു. അതിരന്‍ ആണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള ചിത്രം.

ഇനി ബിഗ് ബജറ്റ് ചിത്രം മാമാങ്കം, നിവിന്‍ പോളി നായകനാവുന്ന തുറമുഖം, ജയസൂര്യയുടെ തൃശൂര്‍പൂരം എന്നീ സിനിമകളാണ് സുദേവിന്റേതായി വരാനിരിക്കുന്നത്. ബ്രഹ്മസ്ത്ര, എസ്ര എന്നീ സിനിമകള്‍ ഹിന്ദിയിലും വരാനിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X