മക്കളില്ല, അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്; ദത്തെടുക്കാത്തതിനും കാരണമുണ്ട്: സുധ ചന്ദ്രൻ

അഭിനയ രം​ഗത്ത് സജീവ സാന്നിധ്യമാണ് സുധ ചന്ദ്രൻ. ടെലിവിഷൻ രം​ഗത്താണ് സുന്ദ്ര ചന്ദ്രൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നൃത്തവും അഭിനയവുമാണ് സുധ ചന്ദ്രന്റ എല്ലാം. വാഹനാപകടത്തിൽ പരിക്കേറ്റ് കാൽ മുറിച്ച് മാറ്റേണ്ടി വന്നപ്പോഴും കരിയർ സുധ ചന്ദ്രൻ വിട്ടില്ല, രവി ദം​ഗ് എന്നാണ് സുധയുടെ ഭർത്താവിന്റെ പേര്. 1994 ലായിരുന്നു വിവാഹം. വിവാഹത്തെക്കുറിച്ചും ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് സുധ ചന്ദ്രനിപ്പോൾ.

ഞാൻ നായികയായ സിനിമയിൽ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ട‌റായിരുന്നു. ആ സിനിമ റിലീസ് ചെയ്തില്ല. പക്ഷെ ഞങ്ങളുടെ ജീവിതം റിലീസായി. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. എട്ടൊൻപത് വർഷം ഞങ്ങൽ സ്ട്ര​ഗിൾ ചെയ്തു. ഇതിനിടെ അമ്മ എനിക്ക് കല്യാണാലോചന തുടങ്ങി. എനിക്ക് സിനിമാ രം​ഗം വിട്ട് പോകാൻ മനസ് വന്നില്ല. ആ സമയത്ത് ഞാനും അദ്ദേഹവും നല്ല സുഹൃത്തുക്കൾ മാത്രമാണ്. ചിലപ്പോൾ ഇഷ്ടം തോന്നിയേക്കാം. പക്ഷെ ജീവിത പങ്കാളിയാണന്ന് ചിന്തിച്ചിട്ടില്ല.

Sudha Chandran

കാരണം അമ്മയ്ക്ക് എനിക്ക് വിദ്യഭ്യാസമുള്ള, തമിഴ് ബ്രാഹ്മിൺ പയ്യൻ വേണമെന്നായിരുന്നു. ഞാൻ വിദേശത്ത് പോയി സെറ്റിൽഡ് ആകണമെന്ന് അമ്മ ആ​ഗ്രഹിച്ചു. എന്നാൽ അതിലൊന്നും ഫിറ്റ് ആകുന്ന ആളായിരുന്നില്ല അദ്ദേഹം. പഞ്ചാബിയാണ്. വിദ്യഭ്യാസം ബിരുദം മാത്രം. ജോലി സിനിമാ രം​ഗത്തും. പ്രായമായി, കല്യാണം കഴിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും പ്രഷർ വന്നു. ഒരു ദിവസം ഞാൻ തീരുമാനിച്ചു. രവി, നീയെന്നെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചു. എനിക്ക് കുറച്ച് സമയം തരൂയെന്ന് രവി.

ഇല്ല, രണ്ട് ദിവസം തരാം, സെപ്റ്റംബർ നാലിനുള്ളിൽ പറയണമെന്ന് ഞാൻ പറഞ്ഞു. നമ്മുടെ നക്ഷത്രമെല്ലാം നോക്കിയാൽ നടക്കില്ലെന്നും പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വിവാഹം നടന്നെന്നും സുധ ചന്ദ്രൻ ഓർത്തു. വിവാഹസാരിയും ബ്ലൗസും ആഭരണങ്ങളും കടം വാങ്ങിയതായിരുന്നു. വിവാഹം കഴിഞ്ഞ് അതേ വെെകുന്നേരം ഞാൻ ഫ്ലെെറ്റിൽ ചെന്നെെയിലേക്ക് വന്നു. കാരണം പിറ്റെന്ന് എനിക്ക് പെർഫോമൻസുണ്ടായിരുന്നു. അതായിരുന്നു എന്റെ ജീവിതം. ഇരുപത് മിനുട്ടിനുള്ളിൽ എന്റെ വിവാഹം നടന്നു.

Sudha Chandran

അറിയുന്ന ആളെ വിവാഹം ചെയ്യുന്നതാണ് നല്ലത്. വിവാഹമോചനം എനിക്കിഷ്ടമല്ല. അല്ലെങ്കിൽ വിവാഹം ചെയ്യരുത്. വിവാഹം ചെയ്താൽ ആ ബന്ധം തുടരണം. പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും സുധ ചന്ദ്രൻ പറയുന്നു. എന്റെ ശക്തിയുടെ തൂണാണ് ഭർത്താവ്. എന്റെ ഡാൻസ്, ആക്ടിം​ഗ്, എന്റെ വേദനകൾ, സന്തോഷങ്ങൾ തുടങ്ങി എല്ലാത്തിലും സപ്പോർട്ട് ചെയ്യുന്നു. ഒരു പരാതിയും ഇല്ല. വളരെ കുറച്ചേ സംസാരിക്കൂ. പക്ഷെ പറയുന്ന വാക്കുകൾക്ക് അർത്ഥമുണ്ടാകുമെന്നും സുധ ചന്ദ്രൻ വ്യക്തമാക്കി.

കുട്ടികളില്ലാത്തതിനെക്കുറിച്ച് തങ്ങൾക്കിപ്പോഴും ചോദ്യങ്ങൾ വരാറുണ്ടെന്നും സുധ ചന്ദ്രൻ പറയുന്നു. കുട്ടികളില്ലെന്ന് പറഞ്ഞാൽ സഹതപിക്കും. എനിക്ക് മക്കളില്ലാത്തതിന് നിങ്ങളെന്തിനാണ് ഇത്ര വിഷമിക്കുന്നത്, ഞങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് ഞാൻ പറയും. സ്വാഭാവികമായുണ്ടാകണം. എന്തുകൊണ്ട് ദത്തെടുത്തില്ലെന്ന് പലരും ചോദിക്കും. എനിക്കും ഭർത്താവിനും അതിന് സമ്മതമല്ലായിരുന്നു. ഞങ്ങൾ സന്തുഷ്ടരാണ്.

എല്ലാവരും ഞങ്ങളുടെ കുട്ടികളാണ്. എന്റെ കൂടെ വർക്ക് ചെയ്യുന്ന വിജയ് എന്ന പയ്യൻ പത്ത് വയസ് മുതൽ എനിക്കൊപ്പമുണ്ട്. ഇന്നവന് 35 വയസായി. അവനെനിക്ക് മകൻ തന്നെയാണ്. മക്കൾ വേണമെന്ന് ചിന്തിച്ചിട്ടേയില്ല. ജീവിതത്തിൽ അതിനൊന്നും ഞാൻ പ്രാധാന്യം കൊടുത്തിട്ടേയില്ല. എന്റെ ചിന്താ​ഗതി അങ്ങനെയായിരുന്നു. അതായിരുന്നു വിധി. വിധിക്കെതിരെ നീങ്ങരുതെന്നും സുധ ചന്ദ്രൻ അഭിപ്രായപ്പെട്ടു. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

More from Filmibeat

Read more about: sudha chandran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X