twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുധ കൊങ്കാര മുതല്‍ ആര്‍ജെ ബാലാജി വരെ, 2020ല്‍ തമിഴില്‍ തിളങ്ങിയ സംവിധായകര്‍

    By Midhun Raj
    |

    തെന്നിന്ത്യയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2020. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളും സിനിമാ പ്രേമികള്‍ കൂടുതലായി ഏറ്റെടുത്തു. സൂപ്പര്‍താര സിനിമകള്‍ ഉള്‍പ്പെടെയുളളവയെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. സൂര്യയുടെ സുററെെ പോട്രു ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഒടിടി വഴിയായിരുന്നു റിലീസ് എങ്കിലും ലക്ഷക്കണക്കിന് പേരാണ് ആദ്യദിനം തന്നെ ചിത്രം കണ്ടത്. ഇരുതി സുട്ര് ഒരുക്കിയ സുധ കൊങ്കാരയാണ് സുരരൈ പോട്രു എന്ന ശ്രദ്ധേയ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

    sudhakongara-rjbalaji

    ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടിപ്പിന്‍ നായകന്‍ സൂര്യ നടത്തിയത്. അതേസമയം സുരരൈ പോട്രിന് പുറമെ ഇളമൈ ഇതോ ഇതോ, തങ്കം തുടങ്ങിയ സിനിമകളിലൂടെയും സുധ കൊങ്കാര ഈ വര്‍ഷം തിളങ്ങി. ആന്തോളജി ചിത്രങ്ങളായ പുത്തം പുതു കാലൈ, പാവ കഥൈകള്‍ തുടങ്ങിയവയിലാണ് ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. ഒടിടി റിലീസായി ഈ വര്‍ഷം എത്തിയ സുധ കൊങ്കാര ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സുധ കൊങ്കാരയ്ക്ക് പുറമെ നടന്‍ ആര്‍ജെ ബാലാജിയും ഈ വര്‍ഷം തമിഴില്‍ തിളങ്ങിയ സംവിധായകനാണ്.

    മൂക്കുത്തി അമ്മനുമായിട്ടാണ് 2020ല്‍ ആര്‍ജെ ബാലാജി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഉര്‍വ്വശിയും ആര്‍ജെ ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ദേസിംഗ് പെരിയസാമി. ദുല്‍ഖര്‍ സല്‍മാന്‍, റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജിനി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു.

    റൊമാന്‌റിക്ക് ചിത്രമെന്ന് എല്ലാവരും വിചാരിച്ച സിനിമയില്‍ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് കാണിച്ചത്. ദേസിംഗ് പെരിയസ്വാമിക്ക് പുറമെ ഓ മൈ കടവുളേ എന്ന വിജയ ചിത്രമൊരുക്കി അശ്വത് മാരിമുത്തു എന്ന സംവിധായകനും ഈ വര്‍ഷം തിളങ്ങി. അശോക് സെല്‍വന്‍, റിതിക സിംഗ് തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു.

    Read more about: year ender 2022 2021 ahead
    English summary
    sudha kongara to rj balaji, best directors who shined in tamil cinema 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X