ക്യാൻസറിൻ്റെ മൂന്നാം സ്റ്റേജ്, സഹായിക്കാൻ ആരുമില്ല, ദൈവദൂതനെപ്പോലെ വന്നത് സുരേഷേട്ടനെന്ന് സുധീർ

മലയാള സിനിമയിൽ സ്ഥിരമായി വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സുധീർ. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും തന്റെതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. 'സിഐഡി മൂസ' എന്ന ചിത്രത്തിലൂടെയാണ് സുധീർ സിനിമയിലെത്തുന്നത്. വിനയൻ സംവിധാനം ചെയ്ത 'ഡ്രാക്കുള' എന്ന സിനിമയിൽ നായകനായി എത്തിയ ശേഷമാണ് നടൻ ബിഗ് സ്‌ക്രീനിൽ നിറയുന്നത്. ഇതിനിടയിൽ സുധീറിന് ക്യാൻസർ എന്ന രോഗം പിടിപെട്ടു.

ക്യാൻസർ എന്ന രോഗത്തിൽ നിന്നും തൻ്റെ മനോധൈര്യം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തിയ കഥകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. അസുഖബാധിതനാണെന്ന് അറിഞ്ഞ് ഇനി മുമ്പോട്ടുള്ള കാര്യങ്ങൾ എങ്ങനെയെന്ന് ആലോചിച്ചപ്പോഴാണ് ദൈവദൂതനെപ്പോലെ സുരേഷേട്ടൻ്റെ സഹായം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ചാനലിലെ താരദമ്പതികളുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിലൂടെയാണ് സുരേഷേട്ടൻ്റെ സഹായത്തെക്കുറിച്ച് സുധീർ പറഞ്ഞത്.

ആരോ​ഗ്യം

'ആരോഗ്യത്തിൽ കൃത്യമായ രീതി പിന്തുടർന്ന തനിക്ക് പെട്ടൊന്നൊരു ദിവസമാണ് ക്യാൻസർ എന്ന് അറിയുന്നത്. അതും കോളൻ ക്യാൻസർ. എന്നെപ്പോലെ ഒരാൾക്ക് ഇത് പിടിപെട്ടാൽ മറ്റാർക്കും ഇതും വരാം. കാരണം ആഹാര കഴിക്കുന്നതിലും വ്യായാമം ചെയ്യുന്ന കാര്യത്തിലും കൃത്യമായ ഒരു രീതി പിന്തുടരുന്ന ആളായിരുന്നു ഞാൻ. ആ എനിക്ക് കോളൻ ക്യാൻസർ ആണെന്ന് കേട്ടപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു', സുധീർ പറഞ്ഞു.

ആദ്യം ഒരു ഞെട്ടലായിരുന്നു

'പിന്നീടാണ് അതിനോട് പൊരുത്തപ്പെട്ട് അതിൽ നിന്ന് മുക്തി നേടാൻ ശ്രമിച്ചത്. അസുഖം സ്ഥിരീകരിക്കുന്നതിന് കുറച്ച് നാൾ മുമ്പ് ചെറിയ രീതിയിൽ ബ്ലീഡിംഗ് ഒക്കെ വരുമായിരുന്നു. പക്ഷെ ആ സമയം അതൊന്നും വലിയ കാര്യമാക്കിയിരുന്നുല്ല. പിന്നീട് ഒരിക്കൽ മുന്നാർ പോയപ്പോൾ അവിടെവെച്ച് വലിയ തോതിൽ ബ്ലീഡിംഗ് ഉണ്ടായി. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. ആശുപത്രിയിൽ എത്തി പരിശോധനകൾ എല്ലാം ചെയ്തപ്പോൾ ക്യാൻസർ ആണെന്ന് പറഞ്ഞു'.

'ഡോക്ടർമാർക്ക് ആദ്യം ഇക്കാര്യം എന്നോട് പറയാൻ ബുദ്ധിമുട്ടായിരുന്നു. ഞാൻ ആ സമയം അങ്ങോട്ടാണ് ചോദിച്ചത് ക്യാൻസർ ആണോ എന്ന്. പരിശോധിച്ചപ്പോഴേക്കും അസുഖത്തിൻ്റെ മൂന്നാം സ്റ്റേജിലെത്തിയിരുന്നു. ആദ്യം മനസ്സ് ശൂന്യമായിരുന്നു. കാരണം, ആരുമില്ല ഇനി മുന്നോട്ടുള്ള യാത്ര എങ്ങനെ എന്ന കാര്യം ചിന്തിച്ചപ്പോൾ'.

ആശുപത്രിയിൽ അഡ്മിറ്റായതിന് പിന്നാലെ ഒരു ഫോൺ കോൾ

'ആശുപത്രിയിൽ അഡ്മിറ്റായി മുന്നോട്ടുള്ള കാര്യത്തെക്കുറിച്ച് ആലോചിച്ച് ഇരുന്നപ്പോൾ ഒരു ലേഡി വന്നു പറഞ്ഞു. സുരേഷ് ഗോപി വിളിച്ചിരുന്നു. സുധീറിന് ആവശ്യമായ എല്ലാ ചികിത്സകളും വേണ്ട രീതിയിൽ ചെയ്യണം. എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം, ഒരു കുറവും വരുത്തരുതെന്ന്, എന്ത് സഹായം വേണമെങ്കിലും വിളിക്കണം എന്നും പറഞ്ഞു. നടൻ സുരേഷ് ഗോപി തന്നെയാണോ എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നു. സുരേഷ് ചേട്ടൻ വിളിച്ച് പറഞ്ഞു എന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു എനിക്ക്', സുധീർ വ്യക്തമാക്കി.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
സുരേഷ് ചേട്ടനോട് വിളിച്ച് പറഞ്ഞു

'സുരേഷ് ചേട്ടനെ ബാബു ചേട്ടനും വേറെ ആരൊക്കെയോ വിളിച്ച് പറഞ്ഞിരുന്നു എൻ്റെ കാര്യം. ഈ അടുത്ത് ഒരു ഇൻ്റർവ്യുവിൽ ഞാൻ ഇക്കാര്യം പറഞ്ഞത് കണ്ട് സുരേഷ് ചേട്ടൻ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു, ഡാ ഞാൻ അത് നിനക്ക് വേണ്ടി പറഞ്ഞത് അല്ല, എൻ്റെയൊരു സഹപ്രവർത്തകൻ സുഖമില്ലാതെ കിടക്കുമ്പോൾ ഞാൻ അങ്ങനെ ചെയ്തത് എന്റെ കടമായാണ്'.

'ഞാൻ എല്ലാവർക്കും ചെയ്യുന്ന കൂട്ടത്തിൽ നിനക്കും ചെയ്തതാണ്. അല്ലാതെ നിനക്ക് വേണ്ടി ഫേവർ ചെയ്തത് അല്ല'.

'പിന്നെ 'അമ്മ'യുടെ മീറ്റീങ്ങിൽ വെച്ച് കണ്ടപ്പോൾ മിണ്ടാതെ പോയത്, അവിടെ വന്നപ്പോൾ എല്ലാവരും കൂടി സെൽഫി എടുക്കാൻ കൂടി, കുറേ വർഷത്തിന് ശേഷം 'അമ്മ'യിലേക്ക് വരുവല്ലേ, ആ സമയം എനിക്കും എന്തുചെയ്യണം എന്നറിയാതെ ആയിപ്പോയി. പിന്നെ നിന്നെ കണ്ടപ്പോൾ നീ ഓക്കെ ആണെന്ന് തോന്നി. വീണ്ടും നിന്നോട് വന്ന് അസുഖ വിവരത്തെ പറ്റി ചോദിക്കുന്നത് ശരിയല്ലോല്ലോ അതാണ് ഞാൻ അങ്ങ് പോയതെന്ന് സുരേഷ് ചേട്ടൻ പറഞ്ഞു', സുധീർ വ്യക്തമാക്കി.

More from Filmibeat

Read more about: sudheer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X