'മുഖത്ത് തുപ്പിയ ശേഷം ആ സ്ത്രീ കുറേനേരം ചീത്ത പറഞ്ഞു'; ആരാധികയിൽ നിന്നും നേരിട്ടതിനെ കുറിച്ച് നടൻ സുധീർ!

ഡ്രാക്കുള, സിഐഡി മൂസ, കൊച്ചി രാജാവ് തുടങ്ങി ഒട്ടനവധി സിനിമകളിൽ വില്ലനായും സഹനടനായും ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടനാണ് സുധീർ. അടുത്തിടെ തന്നെ കാൻസർ പിടികൂടിയതും പിന്നീട് അതിനെ അതിജീവിക്കാൻ നടത്തിയ ശ്രമങ്ങളുമെല്ലാം ആരാധകരോട് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിവരിച്ചിരുന്നു സുധീർ.

നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സുധീർ മിന്നുകെട്ട് സീരിയലിൽ അഭിനയിച്ച ശേഷം ആരാധികയിൽ നിന്നും ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

Sudheer Sukumaran, actor Sudheer Sukumaran, Sudheer Sukumaran news, Sudheer Sukumaran films, Sudheer Sukumaran interview, സുധീർ സുകുമാരൻ, നടൻ സുധീർ സുകുമാരൻ, സുധീർ സുകുമാരൻ വാർത്തകൾ, സുധീർ സുകുമാരൻ ചിത്രങ്ങൾ, സുധീർ സുകുമാരൻ അഭിമുഖം

എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാമിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുധീർ അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. മിന്നുകെട്ടിൽ സ്വാർഥനായ ഭർത്താവിന്റെ വേഷമായിരുന്നു സുധീർ ചെയ്തത്.

നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നതിനാൽ പല പ്രേക്ഷകർക്കും തന്നോട് വെറുപ്പായിരുന്നുവെന്നും ഒരിക്കൽ ട്രെയിൻ കാത്ത് നിൽക്കുമ്പോൾ അടുത്ത് വന്ന് ഒരു സ്ത്രീ തന്റെ മുഖത്ത് കാറി തുപ്പിയ അനുഭവം ഉണ്ടായിട്ടുണ്ടെന്നും സുധീർ പറയുന്നു.

'മിന്നുകെട്ട് സീരിയലില്‍ ഞാന്‍ വളരെ സ്വാര്‍ഥനായിട്ടുള്ള ഭര്‍ത്താവിനെയാണ് അവതരിപ്പിച്ചത്.'

'ഭാര്യ തന്നെക്കാള്‍ കൂടുതല്‍ മറ്റൊന്നിനേയും മറ്റാരെയും സ്‌നേഹിക്കരുത് എന്ന വാശിയുള്ള വ്യക്തിയായിരുന്നു എന്റെ ഭർത്താവ് കഥാപാത്രം. ഭാര്യ ഇരട്ടക്കുട്ടികളെ പ്രസവിച്ചപ്പോള്‍ തന്നെക്കാള്‍ കൂടുതല്‍ സ്‌നേഹം മക്കള്‍ക്ക് കൊടുക്കുന്നുവെന്ന് എന്റെ കഥാപാത്രം കരുതുകയും ശേഷം രണ്ട് കുഞ്ഞുങ്ങളെേയും മറ്റാർക്കോ വിൽക്കുകയും ചെയ്യുന്നത് സീരിയലിൽ കാണിക്കുന്നുണ്ട്.'

'അത്രയ്ക്ക് മാനസീക രോഗിയായ ഉണ്ണിോട് പ്രേക്ഷകർക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. ആ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത ശേഷം ഒരിക്കല്‍ ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നതിന് പോകാന്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു.'

Sudheer Sukumaran, actor Sudheer Sukumaran, Sudheer Sukumaran news, Sudheer Sukumaran films, Sudheer Sukumaran interview, സുധീർ സുകുമാരൻ, നടൻ സുധീർ സുകുമാരൻ, സുധീർ സുകുമാരൻ വാർത്തകൾ, സുധീർ സുകുമാരൻ ചിത്രങ്ങൾ, സുധീർ സുകുമാരൻ അഭിമുഖം

'ട്രെയിനിനായി കാത്തുനിന്നപ്പോൾ ഒരു സ്ത്രീ എന്റെ മുമ്പിൽ വന്ന് നിന്നു. ഞാൻ എന്താണമ്മേ? എന്ന് ചോദിച്ചതും ആ സ്ത്രീ എന്റെ മുഖത്ത് തുപ്പി. എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു. ആ തുപ്പല്‍ ഞാന്‍ എന്റെ മുഖത്ത് നിന്ന് കൈ കൊണ്ട് എടുത്ത് മാറ്റുകയായിരുന്നു.'

'കാര്യം അപ്പോൾ എനിക്ക് മനസിലായിരുന്നില്ല. പിന്നീടാണ് കഥാപാത്രത്തിന്റെ സ്വാധീനം ജനങ്ങളിലുണ്ടാക്കിയ മാറ്റത്തിന്റെ ഉ​ദാഹരണമായിരുന്നുവെന്ന് മനസിലായത്. കുഞ്ഞങ്ങളെ ഒഴിവാക്കിയ ദുഷ്ടനല്ലേ എന്നൊക്കെ ആ സ്ത്രീ എന്നെ നോക്കി പറയുന്നുണ്ടായിരുന്നു' സുധീർ വിവരിച്ചു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X