നീയും മമ്മൂക്കയും തമ്മില്‍ നല്ല ബന്ധമാണല്ലേ! നാട്ടുകാരുടെ ചോദ്യത്തെ കുറിച്ച് സുധി കോപ്പ പറയുന്നു
കോമഡി വേഷങ്ങളിലൂടെയും സ്വഭാവ നടനായും തിളങ്ങി നില്‍ക്കുകയാണ് സുധി കോപ്പ. അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയ സിനിമകളിലെല്ലാം മികവുറ്റതും പ്രേക്ഷക പ്രശം സ്വന്തമാക്കിയതുമായ നിരവധി കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ താന്‍ ആദ്യമായി മമ്മൂട്ടിയെ അടുത്ത് അറിഞ്ഞതിനെ
കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സുധി.
'മംഗ്ലീഷിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂക്കയെ അടുത്തറിയാന്‍ കഴിഞ്ഞത്. അതില്‍ ചെറിയൊരു റോളായിരുന്നു എനിക്ക്. ആ സിനിമയില്‍ കൊച്ചി സ്ലാങ്ങിലായിരുന്നു മമ്മൂക്ക സംസാരിക്കേണ്ടത്. അതിനാല്‍ ഒരു പ്രോംറ്റര്‍ വേണം. പള്ളുരുത്തി സ്വദേശിയായതിനാല്‍ പ്രോംറ്റിംഗിനുള്ള അവസരം കിട്ടിയത് എനിക്കാണ്.

നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ച് പോയി. ഉടന്‍ തന്നെ സംവിധായകന്റെ കോള്‍ വന്നു. പ്രോംറ്റിംഗ് കഴിഞ്ഞിട്ടില്ല. ഷൂട്ടിങ് കഴിയുന്നത് വരെ മമ്മൂക്കയ്ക്ക് ഒപ്പമുണ്ടാകണം. മമ്മൂക്ക തന്നെയായിരുന്നു എന്ന വീണ്ടും വിളിപ്പിച്ചത്. തോപ്പുംപടിയിലായിരുന്നു ഷൂട്ടിങ്. ആ സമയത്ത് ഷൂട്ടിങ് കാണാന്‍ എന്റെ നാട്ടുകാരും വീട്ടുകാരുമൊക്കെ വന്നിരുന്നു.
ഇടയ്ക്ക് ഇടയ്ക്ക് മമ്മൂക്ക എന്നെ ഉച്ചത്തില്‍ വിളിക്കും. ഡാ നീയൊന്ന് ഇങ്ങോട്ട് വാ. അത് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അഭിമാനം തോന്നും. ഷൂട്ടിങ് കഴിയുമ്പോള്‍ പലരും അടുത്ത് വന്ന് ചോദിക്കും. 'എടാ നീയും മമ്മൂക്കയും തമ്മില്‍ നല്ല ബന്ധമാണല്ലേ. വെയിറ്റ് കുറക്കണ്ട എന്ന് കരുതി ഞാന്‍ തലകുലുക്കും'. എന്നും സുധി കോപ്പ പറയുന്നു.


Click it and Unblock the Notifications