ദേവ് മോഹന് പ്രണയസാഫല്യം! വിവാഹം കഴിഞ്ഞുവെന്ന് താരം! ചടങ്ങ് രഹസ്യമാക്കിയതിന് കാരണം ഇതാണ്!
കൊവിഡ് പ്രതിസന്ധിക്കിടയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് സൂഫിയും സുജാതയും. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ജയസൂര്യയും അദിതി റാവുവുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ദേവ് മോഹന്‍. സൂഫിയുടേയും സുജാതയുടേയും പ്രണയവുമായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
തുടക്കക്കാരന്റെ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ദേവ് അഭിനയിച്ചതെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. പ്രേക്ഷകരും ആ അഭിപ്രായം ശരിവെക്കുകയായിരുന്നു. തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയായിരുന്നു അടുത്തിടെ താരമെത്തിയത്. വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് താനെന്നും ദേവ് മോഹന്‍ വ്യക്തമാക്കിയിരുന്നു. വിവാഹം ലളിതമാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹം കഴിഞ്ഞു
വിവാഹിതനാവുകയാണെന്ന സൂചന നല്‍കുന്ന പോസ്റ്റുമായാണ് കഴിഞ്ഞ ദിവസം ദേവ് മോഹന്‍ എത്തിയത്. ആരാണ് അദ്ദേഹത്തിന്റെ വധുവെന്നായിരുന്നു ആരാധകരുടെ ചോദ്യം. മലപ്പുറം സ്വദേശിനിയായ റജീനയെയാണ് താരം ജീവിതസഖിയാക്കിയത്. വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ആഗസ്റ്റ് 25നായിരുന്നു വിവാഹം. ബാംഗ്ലൂരില്‍ ജോലി ചെയ്യുകയാണ് റജീന. ഇരിങ്ങാലക്കുടയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്.

ലളിതമാക്കിയത്
വിവാഹവുമായി ബന്ധപ്പെട്ട് ചെറിയൊരു പരിപാടി നടത്തണമെന്നായിരുന്നു തീരുമാനിച്ചത്. കുടുംബത്തിലൊരു മരണമുണ്ടായതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ് പറയുന്നു. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് റജീനയും ദേവും വിവാഹിതരായത്. വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതം നല്‍കിയിരുന്നുവെന്നും അവരുടെ ആശീര്‍വാദത്തോടെയാണ് താനും റജീനയും ഒരുമിച്ചതെന്നും താരം പറയുന്നു.

ദേവ് പറഞ്ഞത്
നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, ഒരു ദശാബ്ദമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി. എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേർന്നിരിക്കാൻ എന്നെ അനുവദിക്കൂ, നിന്റെ സന്തോഷങ്ങളിൽ പങ്കാളിയാവാൻ, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാൻ എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.

ആശംസാപ്രവാഹമാണ്
പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസ്സുകളാൽ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ, എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും താരം കുറിച്ചിരുന്നു. റജീനയ്ക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ദേവിനും റജീനയ്ക്കും ആശംസ അറിയിച്ചെത്തിയത്. ഇതിന് ശേഷമായാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞ് താരവും എത്തിയത്.

രണ്ടര വര്‍ഷത്തോളം
ബാംഗ്ലൂരിലെ എംഎന്‍സിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ദേവ് സിനിമയിലേക്കെത്തിയത്. ഓഡിഷനിലൂടെയാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലേക്ക് ദേവിനെ തിരഞ്ഞെടുക്കുന്നത്. സൂഫിയെന്ന കഥാപാത്രത്തിനായി ഏതാണ്ട് രണ്ടുവർഷത്തോളമാണ് ദേവ് മാറ്റിവച്ചത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യതയാണ് ദേവ് നേടിയത്


Click it and Unblock the Notifications