twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏട്ടൊന്‍പത് മാസമെടുത്താണ് അത് പഠിച്ചെടുത്തത്! സൂഫിയും സുജാതയെയുംകുറിച്ച് ദേവ്

    By Prashant V R
    |

    സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ദേവ് മോഹന്‍. ഹിറ്റ് ചിത്രത്തിലെ സൂഫിയായുളള വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ദേവ് മോഹന്റെ മോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവിനൊപ്പം ജയസൂര്യ. അദിഥി റാവു ഹൈദരി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

    Recommended Video

    Dev Mohan Exclusive Interview | Sufiyum Sujatayum | Oneindia Malayalam

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിച്ചത്. ജൂലായ് മൂന്നിന് ആമസോണ്‍ പ്രൈം വഴിയായിരുന്നു സൂഫിയും സുജാതയും പ്രേക്ഷകരിലേക്ക് എത്തിയത്. തൃശ്ശൂര്‍ സ്വദേശിയായ ദേവ് ബാംഗ്ലൂരിലെ എംഎന്‍സിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേക്ക് എത്തിയത്. സൂഫിയായി അഭിനയിക്കാന്‍ വലിയ തയ്യാറെടുപ്പുകളാണ് ദേവ് നടത്തിയത്.

    സൂഫിയും നടപ്പും

    സൂഫിയുടെ നടപ്പും നോട്ടവും നൃത്തവും ബാങ്കുവിളിയുമെല്ലാം മനോഹരമായി തന്നെ ദേവ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. സുജാതയ്‌ക്കൊപ്പം തന്നെ സൂഫിയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെന്നാണ് പ്രതികരണങ്ങള്‍ വന്നിരുന്നത്. അതേസമയം സൂഫിയും സുജാതയയ്ക്കും വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ദേവ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഐ ഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ച് നടന്‍ മനസുതുറന്നത്.

    സൂഫിയെന്ന

    സൂഫിയെന്ന തന്റെ കഥാപാത്രം സമയമെടുത്താണ് താന്‍ മനസ്സിലാക്കിയതെന്ന് നടന്‍ പറയുന്നു. സംവിധായകന്‍ ഷാനവാസ് ഇക്കയ്ക്ക് സൂഫിയെന്ന കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. സൂഫി എങ്ങനെ ആയിരിക്കണം. എന്താണ് സൂഫിയുടെ രൂപം. അയാള്‍ എങ്ങനെ നടക്കണം. എത്ര സ്പീഡ് വേണം തുടങ്ങി എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു.

    സൂഫിയുടെ കറങ്ങിക്കൊണ്ടുളള

    സൂഫിയുടെ കറങ്ങിക്കൊണ്ടുളള നൃത്തം യൂടൂബില്‍ നോക്കിയാണ് താന്‍ പഠിച്ചതെന്നും ദേവ് പറയുന്നു. മെഡിറ്റേഷനിലൂടെ ചെയ്യേണ്ടതാണ് അത്. എനിക്ക് ഡാന്‍ഡുമായി വലിയ ബന്ധമൊന്നുമില്ല. പിന്നീട് തുര്‍ക്കിയിലെ ഇസ്താബൂളില്‍ ആണ് ഇതിന്റെ ഒരു ഹബ്ബ് എന്ന് മനസ്സിലാക്കി. ഏതാണ്ട് ഏട്ടൊന്‍പത് മാസം. എടുത്താണ് സിനിമയ്ക്ക് വേണ്ട രീതിയില്‍ വേര്‍ളിംഗ് ചെയ്യാന്‍ ഞാന്‍ പഠിച്ചത്.

    ആദ്യമൊക്കെ

    ആദ്യമൊക്കെ കറങ്ങി നൃത്തം ചെയ്യുമ്പോള്‍ തലവേദന വരും, ശര്‍ദ്ദിക്കാന്‍ തോന്നും. പിന്നെ ഞാനതുമായി പരിചിതമായി. സിനിമയിലെ വാങ്ക് വിളിക്കുന്ന രംഗത്തെക്കുറിച്ചും നടന്‍ തുറന്നുപറഞ്ഞു. ഷാനവാസ് ഇക്കയാണ് അത് പഠിപ്പുതന്നതെന്നും രണ്ടര മിനിറ്റോളമുളള വാങ്ക് ഒറ്റ ടേക്കില്‍ ആണ് എടുത്തതെന്നും ദേവ് പറഞ്ഞു. സിനിമയില്‍ ഓരോ തവണ വാങ്ക് വരുമ്പോഴും അതിന്റെ ഇമോഷന്‍സ് വേറെയാണ്.

    സന്തോഷത്തില്‍

    സന്തോഷത്തില്‍ വാങ്ക് വിളിക്കുന്നുണ്ട്. സിനിമയുടെ ആദ്യ വാങ്കിന് മറ്റൊരു ഇമോഷനാണ്. അതെല്ലാം അദ്ദേഹമാണ് പഠിപ്പിച്ചുതന്നത്. പ്രോജക്ടിനെക്കുറിച്ച് ആദ്യം സംസാരിക്കുമ്പോള്‍ അദിഥിയാണ് നായികയെന്ന് തനിക്കറിയില്ലായിരുന്നു എന്നും പിന്നീട് 2019ല്‍ ഒകെയായപ്പോഴാണ് നായിക അതിഥിയാണെന്ന് അറിഞ്ഞതെന്നും ദേവ് പറഞ്ഞു. അതിഥി അഭിനയിച്ച സിനിമകളെല്ലാം മുന്‍പ് കണ്ടിരുന്നു.

    അതിഥിയെ

    അതിഥിയെ ആദ്യം കണ്ട ദിവസം തന്നെ ഞാനൊരു പുതുമുഖമാണ് എനിക്ക് അഭിനയിച്ച് പരിചയമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. അതൊന്നും ഓര്‍ക്കേണ്ട എത്ര സമയമെങ്കിലും എടുത്തോളൂ കൂളായിട്ട് ചെയ്താല്‍ മതി. ടെന്‍ഷന്‍ ഒന്നും വേണ്ട എന്റെ ഡേറ്റ് ഒന്നും നോക്കണ്ട എത്ര ടേക്ക് പോവാനും ബുദ്ധിമുട്ടില്ല. എന്നായിരുന്നു അതിഥിയുടെ മറുപടി. വളരെ സൗഹാര്‍ദ്ദത്തോടെയായിരുന്നു ആളുടെ ഇടപെടല്‍. അഭിമുഖത്തില്‍ ദേവ് മോഹന്‍ പറഞ്ഞു.

    Read more about: jayasurya
    English summary
    Sufiyum sujathayum Fame Dev mohan Shared His Experiance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X