സുഗീത് 'ഒന്നും മിണ്ടാതെ' ജയറാമിനെ നായകനാക്കി

ഓര്‍ഡിനറിയില്‍ ഗംഭീര വിജയം നേടിയിരുന്ന സുഗീത് രണ്ടാമത്തെ ചിത്രമായ ത്രീ ഡോട്‌സില്‍ ഉള്ള സല്‍പ്പേരെല്ലാം കൊണ്ടു കളഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ അഭിനയിച്ചിരുന്ന ചിത്രത്തില്‍ വിശ്വസനീയമായൊരു കഥയുണ്ടായിരുന്നില്ല. വന്‍ അവകാശവാദവുമായിട്ടായിരുന്നു ത്രീ ഡോട്ട്‌സ് വന്നിരുന്നത്. അതിലേറ്റ പരാജയം കാരണം പുതിയ ചിത്രത്തെക്കുറിച്ച് ഒന്നും മിണ്ടാതെയാണ് സുഗീത് തുടങ്ങുന്നത്.
ജയറാമിനെ വച്ച് കുടുംബചിത്രമാണ് സുഗീത് ഒരുക്കുന്നത്. ഓര്‍ഡിനറി പോലെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ഇക്കുറി തിരഞ്ഞെടുത്തിരിക്കുന്നത്. ഒന്നും മിണ്ടാതെ സംവിധാനം ചെയ്യുന്നതിനൊപ്പം പൃഥ്വിരാജ് നായകനാകുന്ന ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രം നിര്‍മിക്കുന്നതും സുഗീത് ആണ്.
കുര്‍ബാന്‍ ഫിലീംസിന്റെ ബാനറില്‍ സഹീര്‍ സേഠ് ആണ് ഒന്നും മിണ്ടാതെ നിര്‍മിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സ് സംഗീതമൊരുക്കും.


Click it and Unblock the Notifications











