മഷൂറയെ തല്ലാൻ കൈയ്യോങ്ങി സുഹാന..., തടഞ്ഞ് ബഷീർ..., ഇത് വേണ്ടായിരുന്നുവെന്ന് ആരാധകർ; വൈറലായി വീഡിയോ!

കടുത്ത വിമർശനങ്ങൾക്കിടയിൽ നിന്നും ഉയർന്ന് വന്ന് ആരാധകനെ സമ്പാ​ദിച്ച ബി​ഗ് ബോസ് താരവും വ്ലോ​ഗറും മോഡലുമെല്ലാമാണ് ബഷീർ ബഷി. രണ്ട് ഭാര്യമാരും മൂന്ന് മക്കളുമുള്ള ബഷീറിന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. ഇവരുടെ വീഡിയോകൾ എത്തുന്നതിന് വേണ്ടി ആരാധകരും കാത്തിരിക്കുകയാണ് ചെയ്യാറുള്ളത്.

കുടുംബവിശേഷങ്ങൾ മാത്രമല്ല ചെറിയ സീരിസുകൾ, പാചക പരീക്ഷണങ്ങൾ, യാത്ര വ്ലോ​ഗുകൾ, റീലുകൾ തുടങ്ങിയവയെല്ലാം പങ്കുവെക്കാറുണ്ട്. ബഷീറിനെയും കുടുംബത്തെയും സ്നേഹിക്കുന്ന ഒട്ടനവധി പേരുണ്ട്.

അതുകൊണ്ട് തന്നെ വിമർശനങ്ങൾ പെരുകുമ്പോൾ തളരാതെ താരത്തിന്റെ കുടുംബം മുന്നോട്ട് പോകുന്നത്. ആദ്യത്തെ ഭാര്യയും രണ്ട് മക്കളും ഉണ്ടായിരിക്കെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തുവെന്നതിന്റെ പേരിലാണ് ബഷീറിന് വിമർശനങ്ങൾ ഏറെയും കേൾക്കേണ്ടി വന്നത്.

Basheer bashi

രണ്ടാമത്തെ മകൻ സൈ​ഗം കൈക്കുഞ്ഞായിരുന്നപ്പോഴായിരുന്നു ബഷീറും മഷൂറയും തമ്മിലുള്ള വിവാഹം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവായ ഒരു പുരുഷനെ പ്രണയിച്ച് വിവാഹം ചെയ്തുവെന്നതിന്റെ പേരിലാണ് മഷൂറയ്ക്ക് വിമർശനം കേൾക്കേണ്ടി വരുന്നത്. ഇപ്പോഴും മഷൂറ വീഡിയോകൾ പങ്കുവെക്കുമ്പോൾ വിമർശന കമന്റുകൾ ഉണ്ടാകാറുണ്ട്.

മഷൂറയുമായി പ്രണയത്തിലാണെന്ന് ബഷീർ പറഞ്ഞപ്പോൾ ആദ്യം സങ്കടം തോന്നിയെന്നും എന്നാൽ ഇപ്പോൾ‌ താനും മഷൂറയും സഹോദരിമാരെപ്പോലെയാണ് ജീവിക്കുന്നതെന്നും സുഹാന പറഞ്ഞിരുന്നു.

സുഹാനയും ബഷീറും മഷൂറയുമെല്ലാം കാമറയ്ക്ക് മുമ്പിൽ അഭിനയിക്കുകയാണെന്നും സുഹാനയോട് യഥാർത്ഥത്തിൽ സ്നേഹമുണ്ടായിരുന്നെങ്കിൽ മറ്റൊരു സ്ത്രീയെ കുറിച്ച് ചിന്തിക്കില്ലായിരുന്നുവെന്നാണ് വിമർശകർ പറയാറുള്ളത്.

അതേസമയം ഇപ്പോഴിതാ മഷൂറയെ തല്ലാൻ കൈയ്യോങ്ങുന്ന സുഹാനയുടെയും അത് തടയാൻ ശ്രമിച്ചപ്പോൾ ബഷീറിന് തല്ലുകൊള്ളുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബഷീറിന്റെ ഭാര്യമാർ തമ്മിൽ അടിച്ച് പിരിഞ്ഞെന്ന വാർത്ത കേൾക്കാൻ ആ​ഗ്രഹിക്കുന്ന വിമർശകർക്ക് സന്തോഷം പകരുന്നതാണ് പുതിയ വീഡിയോ.

Basheer bashi

എന്നാൽ‌ ബഷിയും ഭാര്യമാരും യഥാർത്ഥത്തിൽ തെറ്റപ്പിരിഞ്ഞിട്ടില്ല. ഭാര്യമാർക്കൊപ്പം ബഷി ചെയ്ത പുതിയ റീൽ വീഡിയോയിലാണ് സുഹാനയും മഷൂറയും വഴക്ക് കൂടുന്ന രം​ഗങ്ങളുള്ളത്. വളരെ രസകരമായി തങ്ങളുടെ ആരാധകരുടെ എന്റർടെയ്ൻമെന്റിന് വേണ്ടിയാണ് ബഷീറും കുടുംബവും പുതിയ വ്യത്യസ്തമായ വീഡിയോ ചെയ്തത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'അടിപൊളി... ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു, ബഷീർക്ക നല്ല മാസായി വന്നതായിരുന്നു. എന്നാലും എന്റെ സോനു ഇത്ത ഇത് വേണ്ടായിരുന്നു, സൂപ്പർ ഇങ്ങനെയുള്ള വീഡിയോസ് ഇനിയും വേണം, ഇത് റിയലായി കാണാൻ ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്', എന്നൊക്കെയാണ് വന്ന കമന്റുകൾ.

ബഷീറും സുഹാനയും പ്രണയിച്ച് വിവാഹിതരായവരാണ്. അടുത്തിടെയാണ് മഷൂറയ്ക്ക് ആൺകുഞ്ഞ് പിറന്നത്. അഞ്ച് വർ‌ഷത്തോളം കാത്തിരുന്നിട്ടാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. അടുത്തിടെ മൂവരും ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കുറവുകളും തെറ്റുകളും പറയുമ്പോൾ സു​ഹാനയുടെയും നല്ല കാര്യങ്ങൾ പറയുമ്പോൾ മഷൂറയുടെയും പേരാണ് ബഷീർ പറഞ്ഞതെന്ന് ചിലർ വിമർശിച്ചിരുന്നു.

മഷൂറയുടെ തെറ്റ് ചൂണ്ടികാട്ടാൻ ബഷീർ മടിക്കുന്നതായി തോന്നിയെന്നും അന്ന് പ്രേക്ഷകരിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു. മഷൂറ മാം​ഗ്ലൂർ സ്വദേശിയാണ്. സുഹാന ബഷീറിനെ വിവാഹം ചെയ്യുന്നതിന് വേണ്ടിയാണ് മതം മാറി മുസ്ലീമായത്.

മഷൂറയെ സ്നേഹിക്കുന്നത് പോലെയാണ് മഷുവിന്റെ വീട്ടുകാർ സു​ഹാനയെയും സ്നേഹിക്കുന്നത്. എന്ത് സാധനം വാങ്ങാൻ ആലോചിക്കുമ്പോഴും ആദ്യം പരി​ഗണിക്കുന്നത് സുഹാനയുടെ ഇഷ്ടങ്ങളാണ്. തങ്ങളുടെ മൂത്തമകളാണ് സുഹാനയെന്നാണ് മഷൂറയുടെ മാതാപിതാക്കൾ പറയാറുള്ളത്. കടല വിറ്റ് ജീവിത മാർ​ഗം കണ്ടെത്തിയിരുന്ന ഇടത്ത് നിന്നാണ് സുഹാനയും ബഷീറും ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X