For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിന്റേയും ബഷീറിന്റേയും കുട്ടിയല്ലേ... കൂടിയ ഐറ്റമായിരിക്കും'; മഷൂറയുടെ കുഞ്ഞിനെ കുറിച്ച് സുഹാന പറഞ്ഞത്!

  |

  സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് പ്രത്യേകം പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഫാമിലി വ്ലോ​ഗേഴ്സാണ് ബി​ഗ് ബോസ് താരം ബഷീർ ബഷിയും രണ്ട് ഭാര്യമാരും കുട്ടികളും.

  ബഷീർ ബഷിക്ക് മാത്രമല്ല ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും മക്കളായ സുനൈനയ്ക്കും മുഹമ്മദ് സൈ​ഗത്തിനും വരെ യുട്യൂബ് ചാനലുണ്ട്. അതിൽ മഷൂറയുടെ ചാനലിന് മാത്രം പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. സുഹാനയും ബഷീറും പത്ത് ലക്ഷത്തിന് തൊട്ട‌ടുത്ത് വരെ എത്തി നിൽക്കുകയാണ്.

  Also Read: 'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ, ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ലഭിച്ചിട്ടില്ല '; ഭർത്താവ് പറഞ്ഞത്!

  സുഹാനയെയാണ് ബഷീർ ആദ്യം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. ആ ബന്ധത്തിലുള്ളതാണ് രണ്ട് മക്കൾ. ശേഷമാണ് മഷൂറയെ നാല് വർഷം മുമ്പ് ബഷീർ വിവാഹം ചെയ്തത്. ബി​ഗ് ബോസിലേക്ക് കയറുന്നതിന് കുറച്ച് മാസം മുമ്പായിരുന്നു ബഷീറിന്റേയും മഷൂറയുടേയും വിവാഹം.

  ആദ്യ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ ആ ഭാര്യയുടെ പൂർണ്ണ സമ്മതത്തോടെ ബഷീർ രണ്ടാമതും വിവാ​ഹം ചെയ്തുവെന്നത് ആരാധകരെ അടക്കം എല്ലാവരേയും അമ്പരപ്പിച്ച ഒന്നായിരുന്നു.

  സുഹാനയുടെ പൂർണ്ണ സമ്മതത്തോടെ തന്നെയാണ് വിവാഹം കഴിച്ചതെന്ന് ബഷീർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം മഷൂറയ്ക്ക് കുഞ്ഞ് പിറക്കാൻ പോവുകയാണ്. അതിന്റെ സന്തോഷത്തിലാണ് ബഷീറും കുടുംബവും.

  അടുത്തിടെ ഏഴാം മാസത്തിലെ മഷൂറയുടെ സീമന്തം ചടങ്ങ് മാം​ഗ്ലൂരിൽ നടത്തിയിരുന്നു. അതിന്റെ വീഡിയോ മഷൂറ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ പത്ത് ലക്ഷത്തോളം ആളുകളാണ് ആ വീഡിയോ കണ്ടത്.

  കഴിഞ്ഞ ദിവസം നിറവയറിലുള്ള മഷൂറയെ കാണാൻ‌ മറ്റൊരു ഫാമിലി വ്ലോ​ഗറായ കുഞ്ഞൻ‌ പാണ്ടിക്കാടും കുടുംബവും വന്നിരുന്നു. പ്രാങ്ക് വീഡിയോകളിലൂടെ അടക്കം ശ്രദ്ധേയനായ ഫാമിലി വ്ലോ​ഗറാണ് കുഞ്ഞൻ പാണ്ടിക്കാട്.

  മാം​ഗ്ലൂരിൽ സീമന്തത്തിൽ പങ്കെടുക്കാൻ വരണമെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പലവിധ കാരണങ്ങളാൽ അത് നടക്കാതെ പോയതുകൊണ്ടാണ് കൊച്ചി വരെ ​ഗർഭിണിയെ കാണാൻ വന്നതെന്നും കുഞ്ഞൻ പാണ്ടിക്കാട് വീഡിയോയിൽ പറയുന്നുണ്ട്.

  Also Read: കൊടുത്ത 25000 രൂപയും പ്രേം നസീര്‍ തിരിച്ച് തന്നു; മടിച്ചാണ് ഞാനത് വാങ്ങിയത്, ഓര്‍മ്മ പുതുക്കി വിനയന്‍

  തന്റെ പ്രസവം കൊച്ചിയിൽ തന്നെ ആയിരിക്കുമെന്നും അത് ആരും നിർബന്ധിച്ചിട്ടല്ല കൊച്ചിയിൽ തന്നെ മതിയെന്നത് തന്റെ തീരുമാനമാണെന്നും മഷൂറ പറഞ്ഞു.

  ബഷീറിനും മക്കൾക്കും സു​ഹാനയ്ക്കുമൊപ്പം കൊച്ചിയിൽ നിന്ന് പ്രസവിക്കുന്നതാണ് തന്റെ സന്തോഷമെന്നും അതുകൊണ്ടാണ് ബഷീർ തന്റെ ഇഷ്‍ടം നടപ്പാക്കാൻ തീരുമാനിച്ചതെന്നും മഷൂറ വീഡിയോയിൽ വ്യക്തമാക്കി.

  കുഞ്ഞൻ പാണ്ടിക്കാടിനും കുടുംബത്തിനുമായി ഭക്ഷണം തയ്യാറാക്കുന്നതിനിടെ സുഹാന പറഞ്ഞൊരു കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്.

  ഇരുവരും വരാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് സംസാരിക്കവെയാണ് സുഹാന രസകരമായ കമന്റ് പറഞ്ഞ്. 'രണ്ട് കുരുട്ടുകളുടെ കുഞ്ഞാണ് വരാൻ പോകുന്നത്. അതായത് ബഷീറിന്റേയും മഷൂറയുടേയും കുഞ്ഞ്. കഴിഞ്ഞ ദിവസം ഞാൻ സുനുവിനേയും സൈ​ഗുവിനേയും കൊണ്ട് തോറ്റുവെന്ന് പറഞ്ഞപ്പോൾ അടുത്ത് ഒരെണ്ണം കൂടി വരുന്നുണ്ടെന്ന് മഷൂ പറഞ്ഞിരുന്നു.'

  'അത് പാവമായിരിക്കുമെന്നും ഒപ്പം തന്നെ മഷൂ പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഞാൻ പറഞ്ഞു പാവമൊന്നും ആയിരിക്കില്ലെന്ന്. നിന്റേയും ബഷീറിന്റേയും കുട്ടിയല്ല... കൂടിയ ഐറ്റമായിരിക്കും...' എന്നും സുഹാന പറഞ്ഞു.

  കഴിഞ്ഞ ദിവസം മൂത്ത മകൾ‌ സുനൈനയെ കുറിച്ച് ബഷീർ പറഞ്ഞ ചില കാര്യങ്ങൾ വൈറലാവുകയും ചൈൽഡ് ലൈൻ വരെ കാര്യം അന്വേഷിക്കാൻ വിളിക്കുകയും ചെയ്തിരുന്നു. സുനുവിന് ക്രിസ്മസ് പരീക്ഷ നടത്തിയതിന്റെ പേപ്പറുകള്‍ കിട്ടി. സുനുവിനേയും കൂട്ടി വരുമ്പോള്‍ തന്നെ സോനു നല്ല ദേഷ്യത്തിലായിരുന്നു.

  കൂട്ടി വന്നതും മകളെ സോനു പൊതിരെ തല്ലി എന്നാണ് ബഷീറിന്റെ ചർച്ചയായ വീഡിയോയിലെ കണ്ടന്റ്. കഴിഞ്ഞ പ്രാവശ്യത്തിലും അധികം മാര്‍ക്ക് കുറഞ്ഞിട്ടുണ്ട്. സോനു മകളെ ഇട്ട് അടിക്കുമ്പോള്‍ പിടിച്ച് മാറ്റാന്‍ ഞാനോ മഷുറയോ പോയില്ല. ആ തല്ല് ആവശ്യമായിരുന്നു എന്ന് തോന്നി എന്നും ബഷീർ പറഞ്ഞിരുന്നു.

  Read more about: basheer bashi bigg boss
  English summary
  Suhana Basheer Latest Statement About Basheer Bashi And Mashura's Baby-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X