'അവൾക്കല്ല, എനിക്കാണ്'; കല്യാണം കഴിഞ്ഞ ശേഷം അജിത്തും ശാലിനിയും വീട്ടിൽ വിരുന്നിന് വന്നപ്പോൾ; സുഹാസിനി

തമിഴകത്തെ സൂപ്പർ താരമാണ് അജിത്ത്. അജിത്തിനെ പോലെ ആഘോഷിക്കപ്പെടുന്ന മറ്റൊരു നടൻ ഇന്ന് തമിഴകത്തുണ്ടെങ്കിൽ അത് വിജയ് മാത്രമാണ്. തല എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത്തിന്റെ ഒരു സിനിമാ റിലീസ് തമിഴകത്തുണ്ടാക്കുന്ന അലയൊലികൾ ചെറുതല്ല. അത്രമാത്രം ആരാധക വൃന്ദം അജിത്തിനുണ്ട്. എന്നാൽ താരാഘോഷങ്ങൾക്കൊന്നും താൽപര്യമില്ലാത്ത വ്യക്തിയാണ് അജിത്ത്. സോഷ്യൽ മീഡിയയിൽ നടനില്ല. പൊതുവേദികളിലും നടനെ അധികം കാണാറില്ല.

സിനിമ കഴിഞ്ഞാൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനും റൈഡിം​ഗ് ഉൾപ്പെടെയുള്ള ഹോബികൾക്കുമാണ് അജിത്ത് താൽപര്യപ്പെടുന്നത്. സിനിമകളുടെ പ്രൊമോഷൻ പരിപാടികൾക്കും അജിത്ത് വരാറില്ല. തുനിവാണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം ഭേദപ്പെട്ട വിജയം കൈ വരിച്ചു. നടി മഞ്ജു വാര്യരായിരുന്നു സിനിമയിലെ നായിക. അതിനാൽ തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ കുറച്ചധികം തുനിവിന് ലഭിച്ചു. അടുത്തിടെയാണ് അജിത്തിന്റെ പിതാവ് മരിച്ചത്. ഒരു കാലത്ത് സിനിമകളിൽ തിളങ്ങി നിന്ന ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചത്.

നിറം, അനിയത്തി പ്രാവ് തുടങ്ങിയ സിനിമകളിൽ പ്രേക്ഷക ഹൃദയം കവർന്ന ശാലിനിയെ ചെറുപ്പം മുതലേ സിനിമകളിൽ കാണുന്നതാണ്. എന്നാൽ വിവാഹ ശേഷം ഇനി അഭിനയിക്കാനില്ലെന്ന് ശാലിനി തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം പൊതുവെദികളിലോ അഭിമുഖങ്ങളിലോ ശാലിനിയെ അധികം കണ്ടിട്ടില്ല. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും അടുത്തിടെയാണ് ശാലിനി തുടങ്ങിയത്. അനൗഷ്ക, ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും ശാലിനിക്കുമുള്ളത്.

Ajith, Shalini

ശാലിനിയെക്കുറിച്ചും അജിത്തിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടി സുഹാസിനി. ​ഗലാട്ട തമിഴ് ചാനലിൽ സംവിധായകൻ വിഘ്നേശ് ശിവനെ ഇന്റർവ്യൂ ചെയ്യവെയാണ് സുഹാസിനി താര ദമ്പതികളെക്കുറിച്ച് സംസാരിച്ചത്. അജിത്ത് വളരെ വിനീതനായ വ്യക്തിയാണ്, വീട്ടിൽ പോയാൽ കുടിക്കാൻ വെള്ളമോ കോഫിയോ അദ്ദേഹം തന്നെ തരുമെന്ന് വിഘ്നേശ് പറഞ്ഞു.

അപ്പോഴാണ് സുഹാസിനി അജിത്തിനെക്കുറിച്ചുള്ള തന്റെ ഓർമ്മ പങ്കുവെച്ചത്. 'അവർ രണ്ട് പേരും കല്യാണം കഴിഞ്ഞ ശേഷം ഞങ്ങളുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നു. നേരെ കിച്ചണിൽ വന്ന് നിങ്ങൾ തൈര് സാദം പാചകം ചെയ്തതിന്റെ റെസിപ്പി വേണമെന്ന് പറഞ്ഞു. ഞാൻ റെസിപ്പി ശാലിനിക്ക് കൊടുത്തു. അപ്പോൾ അജിത്ത് അവർക്കല്ല എനിക്ക് തായെന്ന് പറഞ്ഞു,' സുഹാസിനി പറഞ്ഞു.

അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയിൽ നിന്നും വിഘ്നേശ് ശിവനെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതേക്കുറിച്ച് സംസാരിക്കവെയാണ് വിഘ്നേശും സുഹാസിനിയും ഇക്കാര്യങ്ങൾ പരാമർശിച്ചത്. വി​ഘ്നേശിന് പകരം മ​ഗിഴ് തിരുമേനിയാണ് സംവിധാന സ്ഥാനത്തേക്ക് വന്നത്. അജിത്തിന് താൻ ചെയ്യാനുദ്ദേശിച്ച കഥ ഇഷ്ടപ്പെട്ടെങ്കിലും നിർമാതാക്കൾക്ക് പ്രശ്നമുണ്ടായിരുന്നെന്നും ഇതോടെയാണ് താൻ സംവിധാന സ്ഥാനത്ത് നിന്ന് മാറിയതെന്നും വിഘ്നേശ് പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇക്കാര്യം തമിഴ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ചാ വിഷയമാണ്.

Ajith, Shalini, Suhasini

അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. വിവാഹത്തിന് മുമ്പേ തന്നെ കമ്മിറ്റ് ചെയ്ത് സിനിമകൾ തീർക്കണമെന്നായിരുന്നു ശാലിനിക്ക്. വിവാഹ ശേഷം കുടുംബിനിയായി ജീവിക്കാൻ നടി ആ​ഗ്രഹിച്ചു. അലൈപായുതേ ഉൾപ്പെടെയുള്ള സിനിമകൾ ചെയ്ത് കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെയാണ് ശാലിനി അഭിനയ രം​ഗത്തോട് വിട പറയുന്നത്. നടിയുടെ അനിയത്തി ശ്യാമിലി നായികയായി അഭിനയിച്ചെങ്കിലും പിന്നീട് സിനിമകളിൽ സജീവമായില്ല.

More from Filmibeat

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X