വിവാഹ ശേഷമുള്ള ക്ഷണമാണ്, ഭക്ഷണം കഴിക്കാനെഴുന്നേറ്റപ്പോൾ; അന്ന് ഞാൻ ഞെട്ടി; സുഹാസിനിയുടെ വാക്കുകൾ
സിനിമാ രംഗത്ത് സജീവമാണ് സുഹാസിനി. അഭിനയവും ഷോകളുമെല്ലാമായി സുഹാസിനി മിക്കപ്പോഴും തിരക്കിലാണ്. സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്നയാളാണ് സുഹാസിനി. വിവാഹ ശേഷം സ്ത്രീയായതിന്റെ പേരിൽ താൻ നേരിട്ട ചില വിവേചനങ്ങളെക്കുറിച്ച് ഒരിക്കൽ സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ കല്യാണം നടന്ന സമയത്ത് ഞാൻ ഭർത്താവിനേക്കാൾ സക്സസ്ഫുളായിരുന്നു.
അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ 15000 രൂപയാണുണ്ടായിരുന്നത്. പക്ഷെ അദ്ദേഹം വളർന്ന് വരുന്ന സംവിധായകനാണ്. നായകൻ റിലീസ് ചെയ്തിട്ടുണ്ട്. അഞ്ചോ ആറോ സിനിമ അന്ന് ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ തൊണ്ണൂറ് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. ഞങ്ങളുടേത് അറേഞ്ച് മാര്യേജ് ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ സുഹൃത്ത് ഞങ്ങളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.

സുഹൃത്തിന്റെ ഭാര്യയും നല്ല വിദ്യഭ്യാസമുള്ളയാളാണ്. ഞങ്ങൾ ഡ്രോയിംഗ് റൂമിൽ സംസാരിച്ചിരുന്നു. എനിക്ക് ജ്യൂസൊക്കെ തന്നു. ഭക്ഷണം കഴിക്കാനുള്ള സമയമായി. വലിയ വീടാണ്. ഡെെനിംഗ് ടേബിളിട്ടിട്ടുണ്ട്. കിച്ചണിനടുത്ത് മറ്റൊരു ഡെെനിംഗ് ടേബിളും. ഞാനും ആ സ്ത്രീയും അവരുടെ ഭർതൃമാതാവും അവിടെയിരുന്നു. മറ്റേ ടേബിളിൽ ഭക്ഷണമെല്ലാം കൊണ്ട് വെച്ചു. ഞാൻ എണീക്കാൻ നോക്കിയപ്പോൾ കുറച്ച് സമയം കൂടെ ഇരിക്കെന്ന് പറഞ്ഞു. ഭക്ഷണമെല്ലാവർക്കും വിളമ്പി.
കല്യാണം കഴിഞ്ഞെത്തിയ തനിക്ക് വിളമ്പിയില്ല. എനിക്കത് ഷോക്കായിരുന്നു. ഗ്രാമത്തിൽ ജനിച്ച് വളർന്നയാളാണ് ഞാൻ. മൂന്ന് സഹോദരിമാർ. എന്റെ അമ്മ അങ്ങനെ വേർതിരിച്ച് കണ്ടിട്ടില്ല. ആദ്യം പുരുഷൻമാർ ഭക്ഷണം കഴിക്കണം, എന്നിട്ടാണ് സ്ത്രീകൾ എന്ന രീതി അവിടെ കണ്ടപ്പോൾ എനിക്കൊരു സിനിമ പോലെ തോന്നി. വിവാഹം കഴിഞ്ഞിട്ട് വീട്ടിലേക്ക് ക്ഷണിച്ചതാണ്. ആ വീട്ടിലെ ഗൃഹനാഥൻ ഭക്ഷണം കഴിക്കുന്നു, എന്നോട് 45 മിനുട്ട് ഇരിക്കാൻ പറഞ്ഞു. വിശക്കുന്നുണ്ടെങ്കിൽ ഇവിടെ തന്നെയിരുന്ന് കഴിക്കാമെന്ന് പറഞ്ഞു. ഞങ്ങൾ മൂന്ന് പേരും കിച്ചണിനടുത്തുള്ള ടേബിളിൽ ഇരുന്ന് കഴിച്ചു.

നമ്മൾ എത്ര മാറിയാലും കാലം മാറില്ലെന്ന് അന്ന് തോന്നിയെന്നും സുഹാസിനി പറഞ്ഞു. തനിക്കുണ്ടായ മറ്റൊരു അനുഭവവും സുഹാസിനി പങ്കുവെച്ചു. ഞങ്ങളുടേത് കൂട്ടുകുടുംബമായിരുന്നു. പിന്നീട് മണിയുടെ സഹോദരൻ വേറെ വീട്ടിലേക്ക് പോയി. ഞാനും മണിയും മകനും മാത്രം ഒരു വീട്ടിൽ. പാചകത്തിന് പ്രായമായ ഒരു സ്ത്രീയുണ്ട്. അവരോടൊപ്പം ഞാനും പാചകം ചെയ്യും.
വരൂ, നമ്മൾക്ക് വളരെ നന്നായി എന്തങ്കിലും കുക്ക് ചെയ്യാം എന്ന് ഞാനവരോട് പറഞ്ഞു. എന്തിനാണമ്മാ എന്ന് അവർ ചോദിച്ചു. എന്തെങ്കിലും നല്ല ഭക്ഷണം കഴിക്കാം, ഞാനും സഹായിക്കാമെന്ന് പറഞ്ഞു. ഒന്നും വേണ്ട, തൈര് സാദം കഴിക്കാമെന്ന് അവർ. അതെന്ത് കൊണ്ടെന്ന് ചോദിച്ചപ്പോൾ സർ വീട്ടിലില്ലല്ലല്ലോ എന്ന് പറഞ്ഞു. സർ വീട്ടിലില്ലെങ്കിൽ ഭക്ഷണം വെക്കേണ്ടേയെന്ന് ഞാൻ ചോദിച്ചു. സർ ഉള്ളപ്പോൾ ഭക്ഷണം വെച്ചാൽ മതി, നീയും ഞാനും പെണ്ണുങ്ങളല്ലേ. തെെര് സാദം കഴിച്ച് കിടക്കാമെന്ന് അവർ പറഞ്ഞു. ഇത് തനിക്ക് അടി കിട്ടിയത് പോലെയായിരുന്നെന്നും സുഹാസിനി ഓർത്തു.


Click it and Unblock the Notifications