ഭർത്താവ് വളരെ റൊമാന്റിക്കാണെന്ന് സരിത; മണിയോട് പറഞ്ഞു; വിവാഹ ജീവിതത്തിന് വേണ്ടത് ബുദ്ധി: സുഹാസിനി

അഭിനയ രം​ഗത്ത് സജീവമാണ് സുഹാസിനി. സുഹാസിനിയുടെ കുടുംബം സിനിമാ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്. നടൻ കമൽ ഹാസൻ അച്ഛന്റെ സഹോദരനും. അഭിനയത്തോടൊപ്പം ഫിലിം മേക്കറായും സുഹാസിനി ഖ്യാതി നേടിയിട്ടുണ്ട്. ഭർത്താവ് വലിയ സംവിധായകനാണെങ്കിലും ഇദ്ദേഹത്തിന്റെ ഒരു സിനിമയിലും സുഹാസിനി അഭിനയിച്ചിട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സുഹാസിനിയിപ്പോൾ.

ആദ്യ സിനിമ പല്ലവി അനു പല്ലവിയിൽ എനിക്ക് അവസരം വന്നിരുന്നു. ലക്ഷ്മി മാഡം ആയിരുന്നു പ്രധാന കഥാപാത്രം. അനിൽ കപൂറിന്റെ ​ഗേൾ ഫ്രണ്ടായിരുന്ന ഒരു ഡോക്ടർ കഥാപാത്രത്തിനാണ് എന്നെ പരി​ഗണിച്ചത്. കഥയെല്ലാം കേട്ട് ലക്ഷ്മി മാഡം ഉള്ളപ്പോൾ എനിക്ക് എന്തുണ്ടാകും എന്ന് പറഞ്ഞ് ഞാൻ വേണ്ടെന്ന് വെച്ചു. അതിനാൽ പിന്നീട് എന്നെ അദ്ദേഹം സിനിമകളിൽ കാസ്റ്റ് ചെയ്തില്ല. അഞ്ജലി എന്ന സിനിമയിൽ എന്നെ നായികയാക്കാൻ സാധ്യതയുണ്ടായിരുന്നു. രേവതിക്ക് ഡേറ്റ് പ്രശ്നമുണ്ടായിരുന്നു.

Suhasini   Mani Ratnam

പക്ഷെ രേവതി അതിനുള്ളിൽ തിരിച്ച് വന്നു. തമിഴിൽ കമലിന്റെ കൂടെയും ഞാൻ അഭിനയിച്ചിട്ടില്ല. അനിയത്തിയായോ മകളായോ അല്ലെങ്കിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമായോ അഭിനയിച്ചിട്ടില്ല. റാെമാന്റിക്കായി അഭിനയിക്കാനാകില്ല. നായകൻ എന്ന സിനിമയിൽ കാർത്തികയുടെ റോളിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. ആദ്യം എന്നെയാണ് നായികയായി പരി​ഗണിച്ചത്. എന്തോ കാരണത്താൽ പുതുമുഖമായിരുന്നാൽ നന്നാകുമെന്ന് പറഞ്ഞ് എന്നെ മാറ്റി. ആ സമയത്ത് തന്റെയും മണിരത്നത്തിന്റെയും വിവാഹം കഴിഞ്ഞിരുന്നില്ലെന്നും സുഹാസിനി ഓർത്തു. ​ഗലാട്ട തമിഴിൽ സംസാരിക്കുകയായിരുന്നു നടി. വിവാഹ ജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ചും സുഹാസിനി സംസാരിച്ചു.

എന്റെ ലോജിക്ക് വളരെ സിംപിളാണ്. പുരുഷനും സ്ത്രീയും ഒരുപരിധിവരെ ബുദ്ധിശാലികളാണെങ്കിൽ വിവാഹ ജീവിതം നന്നായി പോകും. ആരെങ്കിലുമാെരാൾ ചെറിയ വിഡ്ഢിത്തം ചെയ്താൽ തീർച്ചയായും അത് വിവാഹബന്ധത്തെ ബാധിക്കും. അതിന് ഇടം കൊടുക്കാതെ ബുദ്ധിശാലിത്തരം കൊണ്ട് വന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകുമെന്ന് കരുതുന്നു. ഞങ്ങൾ അങ്ങനെയാണ്. പരീക്ഷകൾ സന്തോഷത്തോടെ എഴുതാൻ പറ്റില്ലല്ലോ. ബുദ്ധിയോടെ എഴുതണം. പരീക്ഷയിൽ പോലും രണ്ടാമതൊരു അവസരം ലഭിക്കും. പക്ഷെ വിവാഹത്തിൽ അതില്ല.

Suhasini   Mani Ratnam

എന്നെ സംബന്ധിച്ച് വിവാഹ ജീവിതം അവസാനം വരെയും നിലനിൽക്കണം. എല്ലാവരുടെയും ആ​ഗ്രഹം അതാണ്. എന്നാൽ ഡിവോഴ്സ് ചെയ്യരുതെന്ന് ഞാൻ പറയില്ല. എന്റെ കുടുംബത്തിലെ ഒരുപാട് പേർക്ക് വിവാഹമോചനത്തിന് ഞാൻ ഇനിഷ്യേറ്റ് ചെയ്തിട്ടുണ്ട്. വിവാഹമോചനം എന്ന തീരുമാനം വളരെ പെട്ടെന്ന് എടുക്കരുതെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.

എന്റെയും മണിയുടെയും വീട് പണക്കാരുടേത് പോലെയല്ല. ഇത്രയും വർഷങ്ങൾ ഞങ്ങൾ ഫ്ലാറ്റിലായിരുന്നു. അത് റിപ്പയർ ചെയ്യേണ്ടി വന്നപ്പോഴാണ് വീട്ടിലേക്ക് മാറിയത്. ​ഗ്ലാസ് ഹൗസ് വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. പൊന്നിയിൻ സെൽവന് എനിക്ക് അദ്ദേഹം തന്നെ സമ്മാനം ​ഗ്ലാസ് ഹൗസാണെന്ന് പറയാമെന്നും സുഹാസിനി പറഞ്ഞു.

സംവിധാനം ചെയ്യുന്ന സിനിമകളിലെ റൊമാൻസ് മണിരത്നത്തിന് ജീവിതത്തിലില്ലെന്നും സുഹാസിനി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ റൊമാൻസാണ് ബെസ്റ്റ് എന്ന് ഞാൻ വിചാരിച്ചിട്ടേയില്ല. പക്ഷെ എല്ലാവരും പറയും. അ​ഗ്നിനക്ഷത്രം എന്ന സിനിമ കണ്ട് നിങ്ങളുടെ ഭർത്താവ് വളരെ റാെമാന്റിക്കാണെന്ന് സരിത പറഞ്ഞു. അന്ന് എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടുണ്ട്. നിങ്ങൾ വളരെ റൊമാന്റിക്കാണെന്ന് എന്റെ ബെസ്റ്റ് ഫ്രണ്ട് പറയുന്നെന്ന് മണിയോട് ഞാൻ പറഞ്ഞു. ഇതാണ് പ്രശ്നം, എല്ലാവരും എന്റെ സിനിമ കണ്ട് ഞാനങ്ങനെയാണെന്ന് കരുതുന്നു. അതിനേക്കാൾ മോശമാണ് ഞാനെന്ന് അവർക്കറിയില്ലെന്ന് മണി. എല്ലാം തമാശയായി എടുക്കുന്ന ആളാണ് മണിരത്നമെന്നും സുഹാസിനി പറഞ്ഞു.

FAQs
പതിനാറ് വയസിൽ വിവാഹിതയായ സരിത, നടിയുടെ ആദ്യ ഭർത്താവിന് എന്ത് സംഭവിച്ചു?

സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസുള്ളപ്പോഴായിരുന്നു ആദ്യ വിവാഹം. തെലുങ്ക് നടൻ വെങ്കട സുബയ്യയായിരുന്നു ഭര്‍ത്താവ്. പക്ഷെ ആ ദാമ്പത്യത്തിന് വെറും ആറ് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.

Filmibeat Entertainment

More from Filmibeat

Read more about: suhasini saritha mani ratnam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X