twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അച്ഛന്റെ അസുഖം കാരണമാക്കി കാണിച്ച് വീട്ടുകാർ നിർബന്ധിച്ച് മണിയുമായുള്ള വിവാഹം നടത്തി'; സുഹാസിനി പറയുന്നു!‌

    |

    തമിഴകത്തിനും മലയാളത്തിനും ഒരുപോലെ പ്രിയങ്കരിയാണ് നടി സുഹാസിനി മണിരത്നം. 1980 കളിലെ നായികാ പദവിയിൽ തിളങ്ങിയ സുഹാസിനി പിന്നീട് അമ്മ വേഷങ്ങളുമായി മലയാള സിനിമയിൽ മടങ്ങി വരവ് നടത്തുകയും ചെയ്‌തു. അടുത്തിടെ തിയേറ്ററിൽ റിലീസ് ചെയ്ത മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം സിനിമയിൽ പ്രണവ് മോഹൻലാലിന്റെ അമ്മവേഷം ചെയ്തത് സുഹാസിനിയാണ്. ഒറ്റവാക്കിൽ സകലകലാ വല്ലഭ എന്ന് വേണമെങ്കിൽ സുഹാസിനിയെ വിശേഷിപ്പിക്കാം. സുഹാസിനി കൈവെക്കാത്ത മേഖലകൾ കുറവാണ്.

    ലൂസിഫറിനേയും ബാഹുബലി 2വിനേയും തൂത്തെറിഞ്ഞ് കളക്ഷൻ റെക്കോർഡുകളിൽ ചരിത്രം തീർത്ത് ഭീഷ്മപർവം!ലൂസിഫറിനേയും ബാഹുബലി 2വിനേയും തൂത്തെറിഞ്ഞ് കളക്ഷൻ റെക്കോർഡുകളിൽ ചരിത്രം തീർത്ത് ഭീഷ്മപർവം!

    മഹേന്ദ്രൻ സംവിധാനം ചെയ്ത ഉതിരിപ്പൂക്കൾ, ജോണി എന്നീ ചിത്രങ്ങളുടെ ക്യാമറ അസിസ്റ്റന്റ് ആയി വരെ സുഹാസിനി പ്രവർത്തിച്ചിട്ടുണ്ട്. അത് പിന്നീട് സുഹാസിനി തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ എന്ന് പറഞ്ഞാൽ ഒരു തരം പ്രണയമായിരുന്നുവെന്നും എല്ലാ മേഖലയെ കുറിച്ചും പഠിക്കണം എന്ന വാശിയാരുന്നു എന്നൊക്ക. സംവിധാനം ചെയ്ത ഇന്ദിര ആണെങ്കിലും തന്റേതായ ഒരു കയ്യൊപ്പ് ഉണ്ടാക്കാൻ കഴിഞ്ഞ വ്യക്തിത്വം തന്നെയാണ് സുഹാസിനി. ഇരുവർ എന്ന സിനിമയ്ക്ക് വേണ്ടി ഡയലോഗ് എഴുതിയത് സുഹാസിനിയായിരുന്നു. എപിക് എന്നൊക്കെ വേണമെങ്കിൽ പറയാം ആ സിനിമയിലെ സംഭാഷണങ്ങൾ.

    'കന്നട നടൻ രാജ്കുമാറിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ കളിയാക്കലുകൾ ഉണ്ടായി, പിന്നെ വാശിയായിരുന്നു'; ഉർവശി'കന്നട നടൻ രാജ്കുമാറിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ കളിയാക്കലുകൾ ഉണ്ടായി, പിന്നെ വാശിയായിരുന്നു'; ഉർവശി

    സകലകലാവല്ലഭയായ സുഹാസിനി

    മണിരത്‌നത്തിന്റെ തന്നെ തിരുടാ തിരുടാ, രാവണൻ തുടങ്ങിയ സിനിമകൾക്ക് വേണ്ടിയും സുഹാസിനി സംഭാഷണം എഴുതിയിട്ടുണ്ട്. നടി, എഴുത്തുകാരി, സംവിധായിക, നിർമാതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ തൊട്ട മേഖലകളെല്ലാം പൊന്നാക്കി മാറ്റിയ ചുരുക്കം ചില ആളുകളിൽ പ്രധാനിയാണ്. മണിരത്നം സിനിമകൾ മികച്ചതാകുമ്പോൾ ആ കൈയ്യടികളിൽ ഒരു നല്ല ഭാ​ഗം സുഹാസിനിക്കും അവകാശപ്പെട്ടതാണ്. വിക്രം-ഐശ്വര്യ റായി കോമ്പോയിൽ പിറന്ന രാവണൻ അന്നും ഹിറ്റ് ക്ലാസിക് ചിത്രമാണ്. അതിലെ ഓരോ ഡയലോ​ഗും സിനിമാപ്രേമികൾക്ക് മനപാഠമാണ്. രാവണൻ എന്ന സിനിമയുടെ ജീവൻ തന്നെ അളന്നുമുറിച്ച സംഭാഷണങ്ങളായിരുന്നു എല്ലാം. ശ്രദ്ധിച്ചില്ലെങ്കിൽ അതിനാടകീയതയിലേക്ക് വഴുതിവീഴുമായിരുന്ന കഥാഗതിയെ അടക്കിനിർത്തുന്നത് കെട്ടുറപ്പുള്ള സംഭാഷണശകലങ്ങളാണ്.

    മണിരത്നം സിനിമകൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ

    ഒഴുക്കുള്ള ഗ്രാമീണ തമിഴ് ശൈലിയും ഒരേസമയം കഥാസന്ദർഭങ്ങൾ അടുപ്പിച്ച് വരുമ്പോൾ തന്മയത്വമാർന്ന സംഭാഷണം കൊണ്ട് കഥാഗതി മനോഹരമാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സിനിമയിൽ ചിയാനും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രി സാധ്യമായത് പിന്നണിയിലുണ്ടായിരുന്ന മണിരത്‌നം സുഹാസിനി കെമിസ്ട്രി കൊണ്ടുതന്നെയാവണം. അല്ലെങ്കിലും പ്രണയിച്ചവർക്കും പ്രണയിക്കുന്നവർക്കുമല്ലേ പ്രണയത്തെപറ്റി വിവരിക്കാൻ സാധിക്കൂ... എന്നാൽ മണിരത്നവും സുഹാസിനിയും പ്രണയിച്ച് വിവാഹിതരായവരായിരുന്നില്ല. വിവാഹത്തിനേ ശേഷം ജനിച്ചതാണ് ഇരുവരുടേയും പ്രണയം. വീട്ടുകാരുടെ നിർബന്ധം മൂലം നടന്ന വിവാഹത്തെ കുറിച്ച് സുഹാസിനി പറയുന്നത് ഇങ്ങനെ.... കമൽഹാസൻ അച്ഛൻ ചാരുഹാസന്റെ സഹോദരനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവരുണ്ടായിരുന്നു. പോരാത്തതിന് ചാരുഹാസൻ സ്വന്തം അച്ഛനാണോ എന്ന് വരെയുള്ള ചോദ്യങ്ങൾ പോലും ചിലർ ചോദിച്ച് കളയും. രാവണന് ശേഷം മണിക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയിട്ടില്ല.

    നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചു

    അതിന് മുമ്പ് റോജ പോലുള്ള സിനിമകളൊക്കെ കാണുമ്പോൾ ‍ഞാൻ ചെറിയ കുസൃതി ചോദ്യങ്ങളൊക്കെ ചോദിക്കും. ആദ്യം എഴുതികൊണ്ട് ചെല്ലുമ്പോൾ ഒന്നും നോക്കാതെ അത് കുപ്പയിലിടും മണി. തൃപ്തനാവില്ല. മണിയുടെ എഴുത്തുകൾ പോലും പൂർത്തിയാക്കിയ ശേഷം തൃപ്തി വരാത്തതിനാൽ അദ്ദേഹം കുപ്പയിലിടും. ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. അച്ഛന്റെ ആരോ​ഗ്യപ്രശ്നങ്ങൾ കാണിച്ച് വീട്ടുകാർ നിർബന്ധിച്ചാണ് മണിരത്നവുമായുള്ള എന്റെ വിവാഹം നടത്തിയത്. മണിയെക്കാൾ സിനിമയിൽ പ്രവൃത്തി പരിചയവും സീനിയോറിറ്റിയും എനിക്കാണ്. മണിയുടെ ആദ്യ പടത്തിൽ നായികയാകാൻ എന്നെ ക്ഷണിച്ചിരുന്നു. ഞാനാണ് താൽ‌പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത്. അത് ഇന്നും മണി പറയും. നിന്നെ ഇനി ഒരിക്കലും എന്റെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് അദ്ദേഹം പണ്ട് പറഞ്ഞിരുന്നു. ഇപ്പോഴും അദ്ദേഹം അത് പാലിക്കുന്നുണ്ട്. സുഹാസിനി പറയുന്നു.

    Read more about: suhasini
    English summary
    suhasini Opens Up The Most Weired Question She Faced In Real Life And About Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X