ഒരുമിച്ചായിട്ട് 43 വര്‍ഷമായി, ആദ്യമായിട്ടാണിങ്ങനെ; അറിയാതെ സംഭവിച്ചതാണ്; സുജാതയും മോഹനും
ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹത്തിന് സിനിമാ-സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധി പേരാണ് പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹ പരിപാടികളില്‍ പങ്കെടുത്ത് പുറത്ത് വരുന്ന ഗായിക സുജാതയുടെയും ഭര്‍ത്താവ് കൃഷ്ണ മോഹന്റെയും വീഡിയോ ആണ് പുറത്തുവരുന്നത്.
വിവാഹം അടിപൊളിയായിരുന്നുവെന്നും ഒരു കുടക്കീഴില്‍ എല്ലാവരെയും പഴയ സുഹൃത്തുക്കളെയുമൊക്കെ കാണാന്‍ പറ്റി എന്നും ഇരുവരും പറഞ്ഞു. പുറത്തിറങ്ങിയ സുജാതയെയും മോഹനനെയും മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു. ആദ്യമായിട്ടാണ് ഒരേ നിറത്തിലുള്ള വസ്ത്രം ഒക്കെ ധരിക്കുന്നതെന്നും 43 വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണെന്നും ഇരവരും പറഞ്ഞു. നീല കളര്‍ കുര്‍ത്തയിലായിരുന്നു മോഹനെങ്കില്‍ നീ നീലയും പച്ചയും കലര്‍ന്ന സാരിയായിരുന്നു സുജാത ധരിച്ചത്.

ഈ വരുന്ന മെയ് 9നാണ് ഞങ്ങളുടെ 43-ാമത് വിവാഹ വാര്‍ഷികം. എറണാകുളം ടിഡിഎം ഹാളിലുമാണ് നടന്നത്. അന്ന് ഇതുപോലത്തെ വലിയ സംഭവങ്ങള്‍ ഒന്നുമില്ലല്ലോ എന്നും മോഹന്‍ പറഞ്ഞു. അന്ന് ഞങ്ങളുടെ വിവാഹത്തിന് കരുണാകരനും മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ ഒക്കെ വന്നിട്ടുണ്ടായിരുന്നു. പാട്ടുകാര്‍ കുറേ പേര്‍ വന്നിട്ടുണ്ടായിരുന്നു എന്നും മോഹന്‍ പറഞ്ഞു.
നാട്ടിലേക്ക് വരാറില്ല. ജീവിതം ചെന്നൈയില്‍ ചുറ്റിപ്പറ്റി തന്നെയാണെന്നും സുജാത പറഞ്ഞു. സിനിമകള്‍ തിയേറ്ററില്‍ പോയി കാണാറില്ല. അടുത്തിടെ പോയി കണ്ടത് ആടു ജീവിതം ആണെന്നും അത് റഹ്‌മാന്റെ റെക്കോര്‍ഡിങ്ങും റസൂല്‍പ്പൂക്കുട്ടിയുടെ സൗണ്ട് ഇഫക്ട്‌സും ഒക്കെ മനസിലാക്കാന്‍ വേണ്ടിയാണെന്നും മോഹനന്‍ പറഞ്ഞു.
എന്നാല്‍ ഇവിടെ സെന്‍സര്‍ ചെയ്‌തേ സംസാരിക്കാവൂ എന്നാണ് സുജാത മോഹനന് നല്‍കിയ വാര്‍ണിംഗ്. ഇവര്‍ എന്താണെന്ന് കൊടുക്കുക എന്ന് പറയാന്‍പറ്റില്ലെന്നും തനിക്ക് പേടിയാണെന്നും സുജാത പറയുന്നു. നല്ല മനസായതുകൊണ്ട് എല്ലാം വളരെ ഓപണ്‍ ആയിട്ട് പറയുമെന്നും സുജാത കൂട്ടിച്ചേര്‍ത്തു.
ഇരുവരും ശ്വേതയുടെ മകളെ നോക്കി ഇരിക്കലാണ് പണിയെന്നും അവള്‍ അമ്മൂമ്മ കുട്ടിയാണെന്നും സുജാത പറഞ്ഞു. താന്‍ പാടിയ പാട്ടുകളാണെങ്കിലും അവള്‍ക്ക് എല്ലാം അമ്മ പാടിയ പാട്ടുകളാണ്. അവളെ സംബന്ധിച്ചിടത്തോളം താന്‍ അവളെ നോക്കാന്‍ വന്ന ആള്‍ മാത്രമാണെന്നും സുജാത പറഞ്ഞു.
ചെറുപ്പകാലം തൊട്ട് യേശുദാസിനൊപ്പം അദ്ദേഹത്തിന്റെ ഷോകളിലും മറ്റും പാടിക്കൊണ്ടിരുന്ന ഗായികയാണ് സുജാത. ചെറുപ്പത്തില്‍ ബേബി സുജാതയെന്നായിരുന്നു ഇന്‍ഡസ്ട്രിയില്‍ സുജാതയെ വിളിച്ചിരുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുജാത ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനം റെക്കോര്‍ഡ് ചെയ്തത്. ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഗാനം ആലപിച്ചത്.
തുടര്‍ന്ന് ഇങ്ങോട്ട് ഇതുവരെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഗായിക കൃഷ്ണ മോഹനെ വിവാഹം കഴിക്കുന്നത് 1981ലാണ്. ഏക മകള്‍ ശ്വേതയും തിരക്കുള്ള ഗായികയാണ്. ഗായിക ചിത്രയെക്കുറിച്ച് പറയുമ്പോഴും എല്ലാവരും ഒരേസ്വരത്തില്‍ പറയുന്ന പേര് കൂടിയാണ് സുജാതയുടേത്.

ഇത്രയൊക്കെ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും വിവാഹം കഴിച്ച് കഴിഞ്ഞാല്‍ എങ്ങനെയാകുമെന്ന് അറിയില്ലായിരുന്നെന്ന് മുമ്പ് സുജാത പറഞ്ഞിട്ടുണ്ട്. അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചതാണ്. അക്കാലത്ത് ഒരു പെണ്‍കുട്ടിയെ പാട്ട് പാടാനൊക്കെ വിടുക എന്ന് പറയുന്നത് വലിയ അപരാധമാണ്. കുട്ടിയെ പാടാന്‍ വിടരുതെന്നൊക്കെ കേട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞാല്‍ വീട്ടമ്മയായി ഇരിക്കാമെന്നാണ് കരുതിയതെന്നും സുജാത പറഞ്ഞിരുന്നു. പ്രായ വ്യത്യാസമുണ്ടെങ്കിലും സുജാതയെ എല്ലാ തരത്തിലും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് കൃഷ്ണ മോഹന്‍ എന്നും സുജാത പറഞ്ഞിട്ടുണ്ട്. മോഹന്‍ പീഡിയാട്രീഷന്‍ ആണെങ്കിലും കലയിലെല്ലാം താത്പര്യമുള്ള ആളാണെന്നും സുജാത നേരത്തെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











