For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വർണലതയ്ക്ക് സംഭവിച്ചത് വലിയ ദുരന്തം, ആ ശബ്ദം മറ്റാർക്കും ലഭിച്ചില്ല; ചിത്രയുടെ ഇടയ്ക്കുള്ള മെസേജുകൾ; സുജാത

  |

  മലയാളികൾക്ക് സുപിരിചിത ആയ ​ഗായികയാണ് സുജാത മോഹൻ. പ്രണയ ​ഗാനങ്ങളിലൂടെ ജനപ്രീതി നേടിയ സുജാതയ്ക്ക് കരിയറിൽ എവർ​ഗ്രീൻ പാട്ടുകളുടെ വലിയാെരു നിര തന്നെ അവകാശപ്പെടാൻ ഉണ്ട്. എആർ റഹ്മാൻ-സുജാത കോബിനേഷനിൽ നിരവധി ഹിറ്റ് ​ഗാനങ്ങൾ തമിഴിലും ഉണ്ടായി. കെഎസ് ചിത്ര, സുജാത എന്നീ രണ്ട് ​ഗായികമാർ മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന ഒരു കാലവും ഉണ്ടായിരുന്നു.

  Also Read: 'എഡിറ്റിങിനെ കുറിച്ച് അവർക്ക് എന്തറിയാമെന്ന് പറയരുത്, പ്രേക്ഷകർക്ക് സിനിമയെ കുറിച്ച് നല്ല അറിവുണ്ട്'; ജ​ഗദീഷ്

  ഇപ്പോഴിതാ തന്റെ സം​ഗീതത്തെക്കുറിച്ച് സഹപ്രവർത്തകരെക്കുറിച്ചുമൊല്ലാം സംസാരിച്ചിരിക്കുകയാണ് സുജാത. കെഎസ് ചിത്ര, അന്തരിച്ച ​ഗായിക സ്വർണലത തുടങ്ങിയവരെ പറ്റിയും മകൾ ശ്വേത മോഹനെ പറ്റിയും സുജാത സംസാരിച്ചു. വികടൻ ചാനലിനോടാണ് പ്രതികരണം,

  'ഞാൻ പാട്ടുകാരി ആയതിനാൽ കുട്ടികളും പാട്ടുകാർ ആവണമെന്ന് നിർബന്ധിക്കാൻ പാടില്ല. ശ്വേതയ്ക്ക് താൽപര്യം ഉണ്ടെങ്കിൽ വരട്ടെ എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്'

  'ശ്വേതയുടെ മകളുടെ കാര്യങ്ങൾ ഞാൻ ആണ് ഇപ്പോൾ നോക്കുന്നത്. അത് ഞാൻ ആസ്വദിക്കുന്നു. അവളുടെ കരിയർ അവളും ഭർത്താവുമാണ് നോക്കുന്നത്. മാനേജരുണ്ട്

  Also Read: 'അവന്റെ സിനിമ എനിക്ക് ചെയ്യണമെന്ന് പറഞ്ഞാണ് വയ്യാതിരുന്നിട്ടും അച്ഛൻ അഭിനയിച്ചത്, ഒരു മൊമന്റായിരുന്നു'; ധ്യാൻ

  'ശ്വേതയുടെ ഭർത്താവ് അതെല്ലാം പക്വതയോടെ കൈകാര്യം ചെയ്യുന്നു. അവളുടെ മ്യൂസിക്കിൽ ഞാൻ ഇടപെടാറേ ഇല്ല. അത് ചെയ്യരുതെന്ന് എനിക്ക് അറിയാം. ശ്വേതയ്ക്ക് എന്ത് തീരുമാനം എടുത്താലും അവൾക്ക് നല്ലതാണെങ്കിൽ നല്ലത്. മോശം ആണെങ്കിൽ അവൾ അതിൽ നിന്നും പഠിക്കട്ടെ'

  'എന്റെ ഡ്യുയറ്റുകൾ കൂടുതലും ഹരിഹരൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്കൊപ്പമാണ്. ചിത്രയും ഞാനും ഫോണിലൂടെ അധികം സംസാരിക്കാറില്ല. മേസേജ് അയക്കാറുണ്ട്. ചിത്രയുടെ നല്ല ​ഗാനങ്ങൾ കേട്ടാലും ഹ മെസേജ് അയക്കും. തിരിച്ചും അങ്ങനെ തന്നെ. സാരി കണ്ടാൽ നല്ല സാരിയാണെന്ന് പറഞ്ഞ് മെസേജ് അയക്കും'

  'ശ്വേതയുമായി ചിത്ര വളരെ ക്ലോസ് ആണ്. ശ്വേതയ്ക്ക് ചിത്ര ചേച്ചി എന്ന് പറഞ്ഞാൽ വേറെ ഒരു ഇമോഷൻ ആണ്. അനുരാധയുമായും ഇപ്പോഴും ടച്ചുണ്ട്. തിരക്കു പിടിച്ച ആ സമയത്തേക്കാൾ ഇപ്പോഴാണ് ഞങ്ങൾ കുറേക്കൂടി ഫ്രീ ആയത്'

  'പക്വത വരുമ്പോൾ പരസ്പരമുള്ള ഫീലിം​ഗ്സ് മനോഹരമാവും. സ്വർണ ലതയ്ക്ക് സംഭവിച്ചത് വലിയ ട്രാജഡി ആണ്. വലിയൊരു നഷ്ടമാണത്. അവർക്കൊരു പ്രത്യേകതയുള്ള ശബ്ദമായിരുന്നു. ആ ശബ്ദം ഇന്നും ആർക്കും ലഭിച്ചിട്ടില്ല'

  'അവരുടെ ശബ്ദം പോലെ വേറെ ആർക്കുമില്ല. അവരുടെ പാട്ടും. ശ്വാസകോശ പ്രശ്നങ്ങൾ മൂലം യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാൽ അധികം വിദേശ ഷോകൾക്കൊന്നും വന്നിട്ടില്ല. ഷോകൾക്ക് പോവുമ്പോൾ പരസ്പരം സംസാരിക്കുമ്പോഴാണ് ഞങ്ങൾക്കിടയിൽ സൗഹൃദം ഉണ്ടാവുന്നത്'

  'ചിത്രയും ഞാനും ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. പക്ഷെ സ്വർണലതയെ സ്റ്റുഡുയോകളിലെ കണ്ടിട്ടുള്ളൂ. അധികം സംസാരിക്കില്ല. അതിനാൽ അവരുമായി ക്ലോസ് ആയിരുന്നു എന്ന് പറയാൻ പറ്റില്ല. പക്ഷെ അവരുടെ പാട്ട് എനിക്കിഷ്ടമാണ്,' സുജാത പറഞ്ഞു.

  വ്യത്യസ്തതയുള്ള ശബ്ദവുമായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ​ഗായിക ആണ് സ്വർണലത. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2010 ലാണ് സ്വർണലത മരിക്കുന്നത്. മുപ്പത്തിയേഴാം വയസ്സിലായിരുന്നു മരണം. മരിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും അനശ്വര ​ഗാനങ്ങളിലൂടെ ഇവർ ഇന്നും ഓർമ്മിക്കപ്പെടുന്നു.

  Read more about: sujatha
  English summary
  Sujatha Mohan About KS Chithra And Late Singer Swarnalatha; Reveals What Happened In Swarnalatha's Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X