Don't Miss!
- Finance
ബജറ്റ് 2023; ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ വീണു പോയത് ആരൊക്കെ; നഷ്ടമുണ്ടാക്കിയവരെ അറിയാം
- Sports
IND vs NZ: 3 പന്തില്‍ 1, വീണ്ടും ഫ്ളോപ്പായി ഇഷാന്-സഞ്ജു വരണം!ആരാധക പ്രതികരണം
- Automobiles
ടാറ്റ വീണു; ജനുവരി വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറി ഹ്യുണ്ടായി
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- News
'അവസരം വേണമെങ്കിൽ വിട്ടുവീഴ്ച ചെയ്യണം'; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര, ഞെട്ടലോടെ ആരാധകർ
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ചിത്രയുടെ പാട്ട് സൂപ്പറാണെന്ന് ഭർത്താവ് പറഞ്ഞപ്പോൾ; എത്രയോ ഗാനങ്ങൾ ഞാൻ വിട്ടു കൊടുത്തിട്ടുണ്ട്; സുജാത
മലയാളികളുടെ പ്രിയപ്പെട്ട ഗായിക ആണ് സുജാത മോഹൻ. ഇമ്പമുള്ള ശബ്ദവുമായി ഗാനരംഗത്തേക്ക് കടന്ന് വന്ന സുജാത വളരെ പെട്ടെന്ന് പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. പ്രണയ ഗാനങ്ങളിൽ തന്റെതായ സ്റ്റെെൽ നൽകിയ സുജാത മലയാളത്തിൽ എവർ ഗ്രീൻ ഗാനങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
സമ്മർ ഇൻ ബത്ലഹേം, പരദേശി, കാണാക്കൺമണി തുടങ്ങിയ സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു. ഗാനരംഗത്ത് സജീവമായിരുന്ന കാലത്ത് സുജാതയ്ക്കൊപ്പം ശക്തമായ സാന്നിധ്യം അറിയിച്ച ഗായിക ആണ് കെഎസ് ചിത്ര.

രണ്ട് പേരും ഒപ്പത്തിനൊപ്പം നിന്ന് ഹിറ്റുകൾ സമ്മാനിച്ച ഒരു കാലവും ഉണ്ടായിരുന്നു. ചിത്രയെ സ്വീകരിക്കുന്നവർ സുജാതയെ പുരസ്കാരങ്ങളിൽ നിന്ന് പോലും തഴയുന്നെന്ന് ഒരു ഘട്ടത്തിൽ ആരോപണം ഉണ്ടായിരുന്നു.
എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് അപ്പുറം ചിത്രയും സുജാതയും നല്ല സുഹൃത്തുക്കൾ ആണ്. സുജാതയുടെ മകൾ ശ്വേത മോഹൻ ചിത്രയുടെ കടുത്ത ആരാധികയുമാണ്.

ഇപ്പോഴിതാ ചിത്രയെക്കുറിച്ച് സുജാത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വികടൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുജാത. തന്റെ ഭർത്താവിന് ചിത്രയുടെ പാട്ട് വളരെ ഇഷ്ടമാണെന്ന് സുജാത പറയുന്നു.
'ഞാൻ പാടിയ കാലഘട്ടം തന്നെയാണ് എനിക്ക് ഇഷ്ടം. അതിന് മുന്നേ ജാനകി അമ്മ, സുശീലാമ്മ തുടങ്ങിയവരെല്ലാം വേറെ ലെവൽ ആണ്. ഞങ്ങൾ വന്ന ടൈം കറക്ട് ആയിരുന്നു. ഈ സമയത്താണ് ഗാന രംഗത്തേക്ക് വരുന്നതെങ്കിൽ കുറച്ച് കഷ്ടമാണ്. വ്യത്യസ്തമായ പാട്ടുകൾ പാടണം, ശബ്ദം മാറ്റി പാടണം അതെല്ലാം കുറച്ച് ബുദ്ധിമുട്ടാണ്'

'ഇദ്ദേഹം ഒരിക്കൽ ഔസേപ്പച്ചനോട് പോയി പറഞ്ഞിട്ടുണ്ട് ചിത്രയുടെ ആ പാട്ട് കേട്ടിട്ടുണ്ടോ സൂപ്പറാണെന്ന്. ഔസേപ്പച്ചൻ എന്നെ വിളിച്ച് ഇങ്ങനെ ഒരു ഭർത്താവിനെ കണ്ടിട്ടുണ്ടോ വേറെ സിംഗറുടെ പാട്ട് സൂപ്പർ ആണെന്ന് പറയുന്ന ഭർത്താവ് വേറെ ഉണ്ടാവില്ലെന്ന് പറഞ്ഞു'
'അദ്ദേഹം അങ്ങനെ ആണ്. ഭർത്താവ് ജീവിതത്തിലേക്ക് വന്നപ്പോഴാണ് എന്റെ ഹൃദയം തുറന്നത്. എല്ലാ പാട്ടുകാരെയും അദ്ദേഹത്തിന് ഇഷ്ടമാണ്. എന്റെ ഭാര്യക്ക് ഓപ്പോസിറ്റായി പാടുന്നവരാണ് എന്ന ചിന്ത ഒന്നുമില്ല. എല്ലാ മ്യുസീഷനെയും അദ്ദേഹത്തിന് ഇഷ്ടമാണ്. ശ്വേതയും അങ്ങനെ ആണ്'

'ഞാൻ പാടുമ്പോൾ എനിക്ക് ട്രാക്ക് പാടിയ നിരവധി പാട്ടുകാരുണ്ടായിരുന്നു. അവരുടെ പാട്ട് ഞാൻ സ്റ്റുഡിയോയിൽ പോയി കേൾക്കുമ്പോൾ ഞാൻ പാടുന്നതിനേക്കാൾ ഫ്രഷ് ആണ് ഈ ശബ്ദം എന്ന് തോന്നി നിറയെ പാട്ടുകൾ വിട്ട് വന്നിട്ടുണ്ട്. എനിക്ക് പുതിയ ശബദ്ങ്ങൾ ഇഷ്ടമാണ്. പക്ഷെ നന്നായി പാടണം. അല്ലെങ്കിൽ ഞാൻ അപ്സെറ്റ് ആവും'

'കോംപറ്റീഷൻ ഇല്ല. എല്ലാവർക്കും അവരുടേതായ സ്പേസ് ഉണ്ട്. സീനിന് അനുയോജ്യമായ വോയിസ് ടോൺ ആണോയെന്ന് നോക്കിയാണ് നമ്മളെ വിളിക്കുക. ഡിപ്ലോമാറ്റിക് ആയി പറയുന്നതല്ല. മുമ്പ് പാട്ട് മാത്രം ആയിരുന്നു. ഇന്ന് പാട്ട് പ്രാക്ടീസ് ചെയ്യണം. ശ്വേതയുടെ കുട്ടിയെ നോക്കണം. അതിന് മുഴുവൻ സമയവും ശ്രദ്ധ ആവശ്യം ആണ്. അത് അമ്മൂമ്മക്കുട്ടിയാണ്. ശ്വേതയ്ക്ക് ഷോപ്പിംഗ് ഉണ്ടെങ്കിൽ അത് ചെയ്യണം,' സുജാത പറഞ്ഞു.
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ
-
'ജൂനിയർ അറ്റ്ലി എത്തി....'; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും!
-
ദേവികയെ അടിച്ചമര്‍ത്തിയിട്ടില്ല, ഞാന്‍ മെയില്‍ ഷോവനിസ്റ്റല്ല; ആരോപണങ്ങളോട് വിജയ് മാധവ്