9ാം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹം, 15 വയസ്, നടൻ സോമനുമായുള്ള വിവാഹത്തെ കുറിച്ച് സുജാത

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് എംജി സോമൻ. 1973 ൽ ഗായത്രി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടൻ മികച്ച വേഷങ്ങളിൽ തിളങ്ങിയിരുന്നു. നടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ചത്. എയർഫോഴ്സിൽ നിന്ന് വിരമിച്ച ശേഷമാണ് സോമൻ അഭിനയ ജീവിതം ആരംഭിക്കുന്നത്. 56ാം വയസ്സിലായിരുന്നു സോമന്റെ വിയോഗം.

മുണ്ട് ഉടുത്ത് ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോ ഷൂട്ട്, ചിത്രം നോക്കൂ

സോമനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതമല്ല. ഇപ്പോഴിത നടൻ സോമന്റെ കുടുംബം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഒരു യുട്യൂബ് ചാനലിലൂടെയാണ് നടൻ സോമന്റെ കുടുംബം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

സോമനുമായുള്ള വിവാഹം

സുജാതയാണ് എംജി സോമന്റെ ഭാര്യ. 15ാം വയസ്സിലായിരുന്നു സുജാത നടന്റെ ജീവിത സഖിയാകുന്നത്. വളരെ സ്നേഹനിധിയായിട്ടുള്ള ഭാർത്താവ് ആയിരുന്നു സോമൻ എന്നാണ് സുജാത പറയുന്നത്. കൂടാതെ തനിക്ക് ജീവിതത്തിൽ പൂർണ്ണ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു കാര്യവും തന്നോട് ചെയ്യരുതെന്ന് അദ്ദേഹം മരിക്കുന്നത് വരെ പറഞ്ഞിട്ടില്ലെന്നും നടനെ കുറിച്ചുളള ഓർമ പങ്കുവെച്ച് കൊണ്ട് പത്നി സുജാത പറയുന്നു.

ചെറുപ്പത്തിലുളള  വിവാഹം

അതുകൊണ്ട് തന്നെ ഇപ്പോഴും ആരും തന്നോട് നോ പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്നും താരപത്നി പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ കുട്ടിയാണെന്നുള്ള ഇഷ്ടം അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നോ എന്ന് തന്നോട് പറയില്ലായിരുന്നു. എയർഫോഴ്സിലായിരുന്നപ്പോഴായിരുന്നു വിവാഹം നടക്കുന്നത്. കല്യാണം നടന്ന് വീട്ടിൽ കൊണ്ട് വരുമ്പോഴായിരുന്നു തനിക്ക് 15 വയസ്സ് കൃത്യം പൂർത്തിയായതെന്നും താരപത്നി കൂട്ടിച്ചേർത്തു.

സിനിമയിലെ സൗഹൃദം

എയർഫോഴ്സിൽ നിന്ന് വന്നതിന് ശേഷമായിരുന്നു അദ്ദേഹം സിനിമയിൽ എത്തിയത്. മിക്കവാറും ഷൂട്ടിങ്ങ് സെറ്റിൽ തന്നെയും കൂടെ കൊണ്ട് പോകാറുണ്ട്. അതുകൊണ്ട് തന്നെ അന്ന് സിനിമയിലുണ്ടായിരുന്ന എല്ലാവരുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നെന്നും എല്ലാവരേയും അറിയാമെന്നും താരപത്നി പറയുന്നു. ഇന്നും അന്നത്തെ ചില സൗഹൃദങ്ങളുണ്ടെന്നും സുജാത പറയുന്നുണ്ട്. മധു, ജനാർദ്ദൻ എന്നിവരെ ഇപ്പോഴും കാണാറുണ്ട്. മധു ചേട്ടൻ ഇതുവഴി പോകുമ്പോഴെല്ലാം കയറും. അതുപോലെ ജനാർദ്ദനനേയും ഇടയ്ക്ക് കാണാറുണ്ടെന്നും സോമന്റെ സൗഹൃദത്തിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് സുജാത പറഞ്ഞു.

നല്ലൊരു അച്ഛൻ

നല്ലൊരു ഭർത്താവ് മാത്രമായിരുന്നില്ല സോമൻ മികച്ച അച്ഛൻ കൂടിയായിരുന്നു. അച്ഛനെ കുറിച്ചുള്ള മനോഹരമായ ഓർമകൾ മകൾ സിന്ധുവും പങ്കുവെയ്ക്കുന്നുണ്ട്. വളരെ സ്നേഹനിധിയായി അച്ഛനായിരുന്നു. അദ്ദേഹം ഭക്ഷണം വാരി തരാറുണ്ടായിരുന്നെന്നും അച്ഛന്റെ ഓർമ പങ്കുവെച്ച് കൊണ്ട് മകൾ പറഞ്ഞു. അദ്ദേഹത്തിന്റെ 10 ഇഷ്ടങ്ങളിലെന്നായിരുന്നു അത്. അച്ഛന്റെ നെഗറ്റീവ് കഥാപാത്രങ്ങളെ കുറിച്ചൊന്നും ചോദിക്കാറില്ലായിരുന്നു എന്നു മകൾ സിന്ധു പറയുന്നു. മകളെ കൂടാതെ സജി എന്നൊരു ഒരു മകൻ കൂടി സോമനുണ്ട്. മക്കൾക്കൊപ്പമാണ് സോമന്റെ ഭാര്യ സുജാത ഇപ്പോൾ താമസിക്കുന്നത്. കൂടാതെ അദ്ദേഹം ഉപയോഗിച്ച കാറും മറ്റ് സാധനങ്ങളും ഇപ്പോഴും ആ വീട്ടിൽ സൂക്ഷിക്കുന്നുണ്ട്

Recommended Video

Mohanlal against dowry system

കടപ്പാട്, വീഡിയോ

More from Filmibeat

Read more about: mg soman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X