കാവ്യയുടെ പ്രസംഗത്തെ പുകഴ്ത്തി സുജാതയുടെ ഭർത്താവ്, താൻ പറഞ്ഞ് കൊടുക്കുന്നതൊന്നും മോശമാവാറില്ലെന്ന് ദിലീപ്!
ഒരു കാലത്ത് നടി കാവ്യ മാധവനോളം മലയാളത്തിൽ തിളങ്ങി നിന്നിരുന്ന മറ്റൊരു അഭിനേത്രിയില്ല. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും മനോഹരമായ ചിരിയുമായി മലയാള സിനിമയിൽ താരം നിറഞ്ഞ് നിന്നിരുന്നു യുവാക്കളുടെയെല്ലാം ആദ്യത്തെ ക്രഷായിരുന്നു താരം. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായിട്ടുള്ള നീലേശ്വരംകാരി കാവ്യ ദിലീപുമായുള്ള വിവാഹശേഷമാണ് സിനിമ ഉപേക്ഷിച്ചത്. രണ്ടാം വിവാഹത്തിനുശേഷം ലൈം ലൈറ്റിൽ നിന്നും കാണാമറയത്തായിരുന്നു താരം.
കുറച്ച് കാലങ്ങളെ ആയിട്ടുള്ളു താരം ക്യാമറകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാനും മോഡലിങ് ചെയ്യാനും പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെടാനുമെല്ലാം തുടങ്ങിയിട്ട്. സെലിബ്രിറ്റി വെഡ്ഡിങ് അടക്കമുള്ളവയ്ക്ക് പ്രിയ ഭർത്താവ് ദിലീപിനും മക്കൾക്കും ഒപ്പം കാവ്യ എത്തുമ്പോഴെല്ലാം ക്യാമറ കണ്ണുകളുടെയും ആരാധകരുടെയും ശ്രദ്ധ ദിലീപ്-കാവ്യ കുടുംബത്തിന്മേലാകും.

കുറച്ച് നാളുകളെയായിട്ടുള്ളു കാവ്യയുടെ ലക്ഷ്യയെന്ന വസ്ത്ര ബ്രാന്റ് മുഖം മിനുക്കി വീണ്ടും സജീവമായി പ്രവർത്തിച്ച് തുടങ്ങിയിട്ട്. മകൾ മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് ബിസിനസിൽ ശ്രദ്ധിക്കാൻ കാവ്യയ്ക്കും സമയം ലഭിച്ച് തുടങ്ങിയത്. മീനാക്ഷിയും മഹാലക്ഷ്മിയും കാവ്യയും തന്നെയാണ് മിക്കപ്പോഴും ബ്രാന്റിന് വേണ്ടി മോഡലിങ് ചെയ്യാറുള്ളത്. മോഡലിങ് വീണ്ടും ആരംഭിച്ചതോടെ ഫിറ്റ്നസിലും കാവ്യ ശ്രദ്ധിച്ച് തുടങ്ങി.
ബിസിനസിലേക്ക് മാത്രമല്ല ഇപ്പോൾ പൊതുപരിപാടികളിൽ ചീഫ് ഗസ്റ്റായും താരം ഒറ്റയ്ക്ക് പങ്കെടുത്ത് തുടങ്ങി. ഏറെ നാളുകൾക്കുശേഷം കാവ്യ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോയും നടിയുടെ പ്രസംഗവുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ വായനമത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത് കാവ്യയായിരുന്നു.
കൂടാതെ ഇതേ ചടങ്ങിൽ വെച്ച് അസോസിയേഷന്റെ 15ആം വർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സുവർണപ്രഭ പുരസ്കാരം വ്യവസായിയും ജീവകാരുണ്യ പ്രവർത്തകയുമായ ജയാദേവി ചോലയിലിന് ചലച്ചിത്രനടി കാവ്യ മാധവൻ സമ്മാനിക്കുകയും ചെയ്തു. നമ്മുടെ മാതൃഭാഷ നമുക്ക് മനോഹരമായി കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതാണ് ഏറ്റവും മോശപ്പെട്ട കാര്യമായി തനിക്ക് തോന്നുന്നതെന്നാണ് പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവെ കാവ്യ പറഞ്ഞത്.
നടിയുടെ പരിപാടിയിൽ ക്ഷണക്കപ്പെട്ട അതിഥിയായി ഗായിക സുജാതയുടെ ഭർത്താവ് ഡോ. വി കൃഷ്ണ മോഹനും പങ്കെടുത്തിരുന്നു. കാവ്യയുടെ പ്രസംഗം അതിമനോഹരമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നിർമ്മാതാവ് കൊട്ടാരക്കര രവിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻ നടിയോട് നേരിട്ട് പറഞ്ഞത്. മോഹൻ കാവ്യയോട് പറഞ്ഞ കോംപ്ലിമെന്റ് സമീപത്ത് നിന്ന് ദിലീപ് കേൾക്കുന്നുണ്ടായിരുന്നു.

മോഹൻ പറഞ്ഞ് അവസാനിപ്പിച്ചയുടൻ അടിപൊളിയൊരു കമന്റും ദിലീപ് പറഞ്ഞു. ഞാൻ പറഞ്ഞ് കൊടുക്കുന്നത് ഒന്നും മോശമാവാറില്ലെന്നാണ് ദിലീപ് പറഞ്ഞത്. ഇത് കേട്ട് മോഹനും കാവ്യ മാധവനും സുജാതയുംമെല്ലാം പൊട്ടിച്ചിരിക്കുന്നത് ഫാൻ പേജുകളിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാണാം. നടിയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ഇതുപോലെ അഭിനയത്തിലേക്കും തിരിച്ച് വരണമെന്ന ആവശ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.
ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായപ്പോൾ പ്രധാനമായും ദിലീപിന് എതിരെ ഉയർന്ന പഴി മഞ്ജുവിന്റെ കഴിവുകളെ ദിലീപ് വീട്ടിൽ തളച്ചിട്ടുവെന്നതാണ്. എന്നാൽ വിവാഹശേഷം കാവ്യയ്ക്ക് ബിസിനസിലും മറ്റുമുള്ള വളർച്ച കാണുമ്പോൾ അന്ന് കേട്ടതൊന്നും വിശ്വസിക്കാൻ തോന്നുന്നില്ലെന്നും ആരാധകർ പറയുന്നു. ഭാര്യയുടെ ബിസിനസിലും ദിലീപിന്റെ പൂർണ പിന്തുണയുണ്ടെന്നത് കാവ്യയുടെ ബിസിനസിലേക്കുള്ള മടങ്ങി വരവിൽ നിന്ന് തന്നെ വ്യക്തമാണ്.
കേസും വിവാദങ്ങളും വന്ന സമയത്ത് ലക്ഷ്യയുടെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചതുപോലെയായിരുന്നു. എന്നാൽ ഇപ്പോൾ സെലിബ്രിറ്റികൾ അടക്കം ലക്ഷ്യയുടെ സ്ഥിരം കസ്റ്റമേഴ്സാണ്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും പലപ്പോഴും ഫങ്ഷനുകളിൽ ധരിക്കാറുള്ള വസ്ത്രങ്ങൾ ലക്ഷ്യയിൽ ഡിസൈൻ ചെയ്തതാണ്.


Click it and Unblock the Notifications











