'2020 മുതൽ‌ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു കഴിഞ്ഞ മാസം വിവാഹമോചിതരായി, ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്'

മഞ്ജു പിള്ളയുടെ മുഖം മലയാളികൾ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കൽപ്പനപ്പോലെ തന്നെ ഹാസ്യം കൈകാര്യം ചെയ്ത് തുടങ്ങിയപ്പോൾ മുതൽ മഞ്ജുവിനോടും വീട്ടിലെ ഒരു അം​ഗത്തോടുള്ളതുപോലുള്ള സ്നേഹമാണ് മലയാളികൾക്ക്. മലയാള സിനിമയിൽ അമ്മവേഷങ്ങളിലാണ് ഇപ്പോൾ മഞ്ജു പിള്ള കൂടുതലായും തിളങ്ങുന്നത്. കോമഡി കഥാപാത്രങ്ങളുമായി മിനി, ബിഗ് സ്‌ക്രീനുകളിൽ നിറഞ്ഞ മഞ്ജു പിള്ളയുടെ കരിയറിൽ വലിയൊരു മാറ്റം കൊണ്ടുവന്നത് ഹോം എന്ന സിനിമയിയും അതിലെ കുട്ടിയമ്മയെന്ന കഥാപാത്രവുമാണ്.

കുട്ടിയമ്മയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചശേഷം മഞ്ജുവിന്റെ അഭിനയ പാടവം മറ്റൊരു തലത്തിൽ അറിയപ്പെടാൻ തുടങ്ങി. തട്ടീം മുട്ടീം എന്ന പരമ്പരയിൽ കൗമാരക്കാരുടെ അമ്മയായി അഭിനയിച്ചപ്പോഴും മഞ്ജുവിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുക എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല.

Sujith Vaassudev Manju Pillai

പക്ഷെ മഞ്ജുവിന് സാധ്യമായി. അഭിനേത്രിയായി മാത്രമല്ല റിയാലിറ്റി ഷോ മെന്ററായും മഞ്ജു പിള്ള മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് മഞ്ജു പിള്ളയുടെ ഭർത്താവ്. ഇരുവർക്കും ദയ എന്നൊരു മകളുമുണ്ട്. ലൂസിഫർ, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ അടക്കം ഛായാ​ഗ്രഹകനാണ് സുജിത്ത്.

ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ താനും മഞ്ജുവും വിവാഹമോചിതരായിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുജിത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി മഞ്ജുവും സുജിത്തും ഫോട്ടോയിലും വീഡിയോയിലുമൊന്നും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അടുത്തിടെ മഞ്ജു പിള്ള പുതിയ ഫ്ലാറ്റ് വാങ്ങുകയും ആഘോഷമായി പാലുകാച്ചൽ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു.

ആ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നപ്പോൾ സുജിത്തിന്റെ സാന്നിധ്യം കാണാതിരുന്നതിനാലും വീടിനുള്ളിൽ എവിടെയും സുജിത്തിന്റെ ഒരു ഫോട്ടോ പോലും ഇല്ലാതിരുന്നതിനാലും ആരാധകർ മഞ്ജു പിള്ളയോട് കമന്റിലൂടെ സുജിത്തിനെ കുറിച്ച് ചോദിച്ചിരുന്നു. വേർപിരിഞ്ഞുവോ എന്നുള്ള ചോദ്യങ്ങൾ വരെ വന്നിരുന്നുവെങ്കിലും സുജിത്ത് ജോലി തിരക്കിലാണെന്ന് മാത്രമാണ് മഞ്ജു പിള്ള മറുപടി നൽകിയത്.

ഇപ്പോഴിതാ സുജിത്ത് തന്നെ തങ്ങൾ ബന്ധം വേർപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 2020 മുതൽ‌ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ മാസം വിവാഹമോചിതരായി എന്നുമാണ് സുജിത്ത് പറഞ്ഞത്. മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ലഭിച്ച പ്രശംസയെ കുറിച്ചും അതിനുശേഷമുള്ള നടിയുടെ ഉയർച്ചയെ കുറിച്ചുമുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെക്കുറിച്ച് മറുപടി നൽകിയത്.

Sujith Vaassudev Manju Pillai

'ഒരു സുഹൃത്ത് എന്ന നിലയിൽ നോക്കിക്കാണുമ്പോൾ ഒരാൾ വലിയ നിലയിൽ എത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. സുഹൃത്തെന്ന് എടുത്ത് പറയാൻ കാരണം 2020 മുതൽ മഞ്ജുവുമായി അകന്ന് കഴിയുകയും പോയ മാസം ഡിവോഴ്സ് ചെയ്യുകയും ചെയ്തു. മഞ്ജുവിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് പരസ്പരം ചർച്ച ചെയ്യാറുണ്ട്. ഇപ്പോഴും സൗഹൃദബന്ധവും എല്ലാത്തരത്തിലുള്ള കണക്ഷനും നിലനിർത്തുന്നുമുണ്ട്.'

'സിനിമയിലേക്കുള്ള എന്റെ ചുവടുവെയ്പ്പിന് മഞ്ജു വഹിച്ച പങ്ക് വളരെ വലുതാണ്. സിനിമയിലേക്ക് വരാനുള്ള ആ​ഗ്രഹമുണ്ടായിരുന്നു. പിന്നെ വിവാഹം കഴിഞ്ഞു. ആ സമയത്ത് സീരിയലിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സിനിമ എന്ന മോഹത്തെ കുറിച്ച് പറഞ്ഞപ്പോൾ സീരിയൽ നിർത്തി ആ വഴിക്ക് ശ്രമിച്ചോളൂ കുറച്ച് നാൾ ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വരും അത്രയല്ലേയുള്ളുവെന്നാണ് മഞ്ജു പ്രതികരിച്ചത്.'

'അന്ന് മകളുടെ ജനനവും മറ്റുമായി മഞ്ജുവും അഭിനയിക്കുന്നുണ്ടായിരുന്നില്ല. ഫാമിലിയായില്ലേ വരുമാനം വേണം അതിനാൽ സിനിമ ശ്രമിക്കുന്നത് സാധ്യമല്ലെന്ന് കരുതിയപ്പോഴാണ് മഞ്ജു ധൈര്യം പകർന്നത്', എന്നാണ് മുൻ ഭാര്യയെ കുറിച്ച് സംസാരിച്ച് സുജിത്ത് പറഞ്ഞത്. മുകുന്ദൻ എന്നൊരാളെയാണ് മഞ്ജു ആദ്യം വിവാഹം ചെയ്തത്. ആ ബന്ധം തകർന്നശേഷമാണ് മഞ്ജുവിന്റെ ജീവിതത്തിലേക്ക് സുജിത്ത് വന്നത്.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X