അത് കോമഡിയല്ല ഉള്ളിലെ വേദന മറച്ച് പിടിച്ച് ചിരിക്കുന്നു, തമാശപോലും ഒരു പരിധിക്കപ്പുറം വേദന; ചർച്ചയായി വീഡിയോ!

ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടി മഞ്ജു പിള്ളയും ഛായാ​ഗ്രഹകനായ സുജിത്ത് വാസുദേവും വിവാഹമോചിതരായത് കഴിഞ്ഞ വർഷമാണ്. ഇരുവരുടേയും മകൾ ദ​യ മഞ്ജു പിള്ളയ്ക്കൊപ്പമാണ്. മകൾക്കും മഞ്ജുവിനുമൊപ്പം പ്രധാന ചടങ്ങുകളിലും ഫോട്ടോകളിലുമൊന്നും സുജിത്തിനെ കാണാതായതോടെ പ്രേക്ഷകർക്കിടയിൽ ഇരുവരുടേയും ദാമ്പത്യ ജീവിതം ചർച്ചയായി തുടങ്ങിയിരുന്നു. മഞ്ജു പിള്ള പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയപ്പോഴും അതിന്റെ ​ഗൃഹപ്രവേശന ചടങ്ങിലും സുജിത്ത് പങ്കെടുത്തിരുന്നില്ല.

അന്ന് മീഡിയക്കാരിൽ ചിലർ മഞ്ജുവിനോട് സുജിത്തിന്റെ അസാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷൂട്ടിലാണെന്നായിരുന്നു മറുപടി. 2020 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നിയമപരമായി വിവാഹമോചനം നേടി. മലയാളത്തിലെ ഒട്ടിമിക്ക ബി​ഗ് ബജറ്റ് സിനിമകളുടേയും പിന്നണിയിൽ സുജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.

Manju Pillai Sujith Vaassudev
Photo Credit: Manju Pillai / Instagram

മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലുമായി മഞ്ജു പിള്ളയും തിരക്കിലാണ്. ഇപ്പോഴിതാ മഞ്ജു പിള്ളയുടെ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് മൂവി വേൾ‌ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണ് വൈറൽ ഭാ​ഗം. അവതാരകൻ മഞ്ജു പിള്ളയെ ഒരു വീഡിയോ കാണിക്കുന്നുണ്ട്. ഒരു ചാനലിൽ സ്ട്രീം ചെയ്ത സുജിത്തിന്റെ ഹോം ടൂർ വീഡിയോയാണത്.

വീട്ടിൽ നിന്നും എടുത്ത് കളഞ്ഞ സാധനങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോൾ മഞ്ജുവിനെ കളഞ്ഞുവെന്ന് ചിരിച്ചുകൊണ്ട് സുജിത്ത് പറയുന്നത് വീഡിയോയിൽ കേൾക്കാം. ഈ വീഡിയോ കാണിച്ച് ലൈറ്റർ കോമഡി വേർഷനായി തന്നെയല്ലേ സുജിത്തിന്റെ മറുപടിയെ കാണുന്നതെന്ന് അവതാരകൻ ചോ​ദിച്ചപ്പോഴുള്ള നടിയുടെ പ്രതികരണമാണ് ചർച്ചയാകുന്നതും വൈറലാകുന്നതും. നിറഞ്ഞ ചിരിയോടെയായിരുന്നു മഞ്ജു പിള്ളയുടെ മറുപടി.

സുജിത്തിന് തമാശ പറയാൻ അറിയില്ല. ഞാൻ പ്രിയ​ദർശൻ സാറിന്റെ മൂവിയും അദ്ദേഹം അടൂർ സാറിന്റെ സിനിമയുമാണെന്ന് ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിൽ ഉള്ളവർ കളിയാക്കാറുള്ളതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. വീഡിയോ വൈറലായതോട സുജിത്തിനെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. ചിരിച്ചുകൊണ്ടാണ് മറുപടി മഞ്ജു പറയുന്നതെങ്കിലും വാക്കുകൾ വേദനിപ്പിച്ചുവെന്നത് മഞ്ജുവിന്റെ മുഖത്ത് നിന്നും ചിരിയിൽ നിന്നും വായിച്ച് എടുക്കാമെന്നാണ് ഏറെയും കമന്റുകൾ.

അവരുടെ ഹൃദയം മുറിഞ്ഞു. എന്നിട്ടും ചിരിക്കുന്നു, ഇത്തരം തമാശകൾ രു സ്ത്രീക്ക് എത്ര മാത്രം വേദന ഉണ്ടാക്കുമെന്ന് ചിന്തിക്കാമായിരുന്നു, അതൊരു കോമഡിയായി തോന്നിയില്ല. മഞ്ജു ചേച്ചി വേദനിച്ച് ചിരിക്കുന്നു, തമാശപോലും ഒരു പരിധിക്കപ്പുറം വേദനയാണ്, കോമഡിയായി തോന്നുന്നില്ല. മുൻ ഭർത്താവിന് മഞ്ജുവിന്റെ മാനസീക നിലയെ കുറിച്ചും ചിന്തിക്കാമായിരുന്നു.

Manju Pillai Sujith Vaassudev
Photo Credit: Manju Pillai / Instagram

ഇങ്ങനെയാണ് കോമഡിയെങ്കിൽ ആർക്കായാലും അയാളെ ഒന്ന് ഡിവോഴ്സ് ചെയ്യാൻ തോന്നും എന്നിങ്ങനെ എല്ലാമാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. വേർപിരിയാനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.‍ ഒരു അഭിമുഖത്തിൽ വെച്ചാണ് സുജിത്ത് വാസുദേവ് ആദ്യമായി വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മാത്രമല്ല മഞ്ജു കരിയറിൽ നേടിയ നേട്ടങ്ങളെ സുജിത്ത് പ്രശംസിക്കുകയും ചെയ്തിരുന്നു.

ഭാര്യ ഭർതൃബന്ധം വേർപ്പെടുത്തിയെങ്കിലും ഇപ്പോഴും സൗഹൃദബന്ധം നിലനിർത്തുന്നുണ്ടെന്ന് ഊന്നിപ്പറയുകയും ചെയ്തിരുന്നു. സീരിയല്‍ ലോകത്തെ പരിചയത്തിലൂടെയാണ് സുജിത്തും മഞ്ജുവും വിവാഹിതരായത്. മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളാണ് സുജിത്ത് വാസുദേവന്‍. ലൂസിഫര്‍ സിനിമയുടെ ഛായാഗ്രാഹകനായ സുജിത്ത് തന്നെയാണ് എമ്പുരാന് വേണ്ടിയും ക്യാമറ ചലിപ്പിച്ചത്.

ടെലിവിഷന്‍ ഷോകളിലും മഞ്ജു സജീവ സാന്നിധ്യമാണ്. കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായെത്തുന്ന മഞ്ജു പിള്ളയ്ക്കാണ് ആരാധകർ കൂടുതൽ. ഇരുവരുടേയും മകളായ ദയ ഫാഷൻ ഡിസൈനിങ്, മോഡലിങ് രം​ഗത്തെല്ലാം സജീവമാണ്. മലയാളത്തിൽ മഞ്ജു ഭാ​ഗമല്ലാത്ത സിനിമകൾ ഇപ്പോൾ കുറവാണ്.

More from Filmibeat

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X