അടുത്ത ജന്മമുണ്ടെങ്കിൽ...; സൂര്യ കിരണിന്റെ മരണത്തിൽ സഹോദരി സുചിത; ചേട്ടന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്

സംവിധായകൻ സൂര്യ കിരണിന്റെ മരണം കുടുബത്തെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീർത്തും അപ്രതീക്ഷിതമായാണ് സൂര്യ കിരണിന്റെ മരണ വാർത്ത പുറത്ത് വന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അമിത മദ്യപാനമാണ് സൂര്യ കിരണിന്റെ ആരോ​ഗ്യത്തെ ബാധിച്ചത്. ജീവിതത്തിൽ ഒന്നിലേറെ പ്രതിസന്ധി ഘട്ടങ്ങൾ അഭിമുഖീകരിച്ച സൂര്യ കിരൺ മാനസികമായി തകർന്നിരുന്നു. സംവിധായകനെന്ന നിലയിൽ ഹിറ്റുകൾ അധികം സൃഷ്ടിക്കാൻ സൂര്യ കിരണിന് കഴിഞ്ഞില്ല.

സിനിമാ നിർമാണത്തിലും പരാജയം നേരിട്ടു. ഇതിനിടെ കട ബാധ്യതകൾ വന്നു. പ്രശ്നങ്ങൾക്കെല്ലാമിടെ ഭാര്യ നടി കാവേരി വിവാഹ ബന്ധം ഉപേക്ഷിച്ചു. ഇത്രയധികം തിരിച്ചടികൾ ജീവിതത്തിൽ സൂര്യ കിരണിന് വന്നിട്ടുണ്ട്. സഹപ്രവർത്തകർ പറയുന്നത് പ്രകാരം കാവേരിയുമായുള്ള ബന്ധം പിരിയേണ്ടി വന്നത് സൂര്യ കിരണിനെ ഏറെ ബാധിച്ചു. ഇതാണ് ഇദ്ദേഹം ക‌ടുത്ത മദ്യപാനിയാകാൻ കാരണമായത്.

Surya Kiran

ആരോ​ഗ്യം ക്ഷയിച്ച ഘട്ടത്തിലും മദ്യപാനം നിർത്താൻ സൂര്യ കിരൺ തയ്യാറായില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. നടി സുചിത ധനുഷിന്റെ ചേട്ടനാണ് സൂര്യ കിരൺ. സഹോദരന്റെ വിയോ​ഗമുണ്ടാക്കിയ ദുഖത്തിലാണ് സുചിതയും കു‌ടുംബവും. സൂര്യ കിരണിനെക്കുറിച്ച് സുചിത സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ചേട്ടാ, എന്റെ സഹോദരൻ മാത്രമല്ല, എന്റെ അച്ഛനും ഹീറോയുമാണ്. നിങ്ങളുടെ കഴികളെ ഞാൻ ആരാധിക്കുന്നു. പല തരത്തിൽ നിങ്ങളുടെ സാന്നിധ്യം അറിഞ്ഞു. പുനർജന്മം സത്യമാണെങ്കിൽ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിറവേറട്ടെയാണ് സുചിത കുറിച്ചത്. മാസങ്ങൾക്ക് മുമ്പ് ഒരു തെലുങ്ക് മീഡിയയുമായുള്ള അഭിമുഖത്തിൽ സൂര്യ കിരണിനും കാവേരിക്കുമിടയിൽ സംഭവിച്ചത് എന്തെന്ന് സുചിത തുറന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ഇവരുടെ ബന്ധത്തെ ബാധിച്ചതെന്ന് സുചിത തുറന്ന് പറഞ്ഞു. സിനിമ ചൂതാട്ടം പോലെയാണ്. സിനിമാ നിർമാണത്തിലേക്ക് ചേട്ടൻ തിരിച്ചത് കട ബാധ്യതകളുണ്ടാക്കിയെന്ന് സുചിത വ്യക്തമാക്കി.

Sujitha Dhanush  Surya Kiran

മുൻ ഭർത്താവിന്റെ മരണത്തിൽ കാവേരി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെക്കാലമായി കാവേരിയെ ലൈം ലൈറ്റിൽ കാണാറേയില്ല. ഇതിന് കാരണമെന്തെന്നും വ്യക്തമല്ല. ബാല താരമായി സിനിമാ രം​ഗത്തെത്തിയ കാവേരി മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തു. തെലുങ്കിലും നടി പ്രിയങ്കരിയാണ്. കല്യാണി എന്ന പേരിലാണ് തമിഴിലും തെലുങ്കിലുമെല്ലാം കാവേരി അറിയപ്പെടുന്നത്. കാവേരിയോട് തനിക്കിപ്പോഴും സ്നേഹമുണ്ടെന്ന് സൂര്യ കിരൺ അഭിമുഖങ്ങളിലും മറ്റും സൂചിപ്പിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രശ്നങ്ങൾ ബന്ധത്തെ ബാധിച്ചെന്ന് ഒരിക്കൽ ഇദ്ദേഹം തുറന്ന് പറയുകയുമുണ്ടായി. കാവേരിയെ പോലെ തന്നെ ബാലതാരമായി നിരവധി സിനിമകളിൽ സൂര്യ കിരൺ അഭിനയിച്ചിട്ടുണ്ട്. 2003 ൽ പുറത്തിറങ്ങിയ സത്യം എന്ന തെലുങ്ക് സിനിമയിലൂടെയാണ് സൂര്യ കിരൺ സംവിധാന രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് ഒരുപി‌ടി സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തു. ബി​ഗ് ബോസ് തെലുങ്കിലെ നാലാം സീസണിൽ സൂര്യ കിരൺ മത്സരാർത്ഥിയായെത്തിയിരുന്നു. കുറേക്കാലം സംവിധാന രം​ഗത്ത് നിന്നും മാറി നിന്ന സൂര് കിരൺ 2017 ൽ തിരിച്ച് വരാൻ ശ്രമം നടത്തിയെങ്കിലും ഇത് നടന്നില്ല.

More from Filmibeat

Read more about: sujitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X