അവർ അടുത്ത് വേണമെന്ന് സ്ത്രീകൾ ആഗ്രഹിക്കും; എന്റെ ചേട്ടൻ അങ്ങനെയായിരുന്നു; സൂര്യ കിരണിനെക്കുറിച്ച് സുജിത
സീരിയൽ രംഗത്ത് വൻ ജനപ്രീതി നേടിയ നടിയാണ് സുജിത. മലയാളികൾക്കും സുജിത സുപരിചിതയാണ്. ചില സിനിമകളിൽ അഭിനയിച്ചെങ്കിലും സുജിതയ്ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തത് സീരിയലുകളാണ്. ഹരിചന്ദനം ഉൾപ്പെടെയുള്ള മലയാളം സീരിയലുകളിൽ സുജിത അഭിനയിച്ചിട്ടുണ്ട്. നടി മീര ജാസ്മിനുമായുള്ള സുജിതയുടെ മുഖ സാദൃശ്യം ഏവരും എടുത്ത് പറയാറുണ്ട്. അടുത്തിടെയാണ് സുജിതയുടെ സഹോദരൻ നടനും സംവിധായകനുമായ സൂര്യ കിരൺ മരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. ചേട്ടനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ സുജിത. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ചേട്ടനെ താൻ എപ്പോഴും ബഹുമാനത്തോടെയാണ് കണ്ടതെന്ന് സുചിത്ര പറയുന്നു. എന്നേക്കാൾ എട്ട് വയസ് കൂടുതലാണ്. അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹത്തെ കണ്ടത്. കാണുമ്പോൾ തന്നെ പേടിയാണ്. അച്ഛൻ വളരെ ചെറുപ്പത്തിലേ മരിച്ചതാണ്.

ചേട്ടൻ ഞങ്ങൾക്ക് ഹീറോയായിരുന്നു. സ്കൂളിൽ നിന്നും വരുമ്പോൾ ബാഗും ഷൂവും ലഞ്ച് ബോക്സും എടുക്കാൻ ഓരോ ചേട്ടൻമാർ ഉണ്ടാകും. സ്കൂളിൽ സുരേഷിന്റെ സഹോദരിയായാണ് ഞാൻ അറിയപ്പെട്ടത്. അദ്ദേഹം സംസാരിക്കുമ്പോൾ ചുറ്റുമുള്ളവരെല്ലാം നിശബ്ദരാകും. കാരണം അത്രയും രസകരമായിരിക്കും. പെർഫോമൻസിനെക്കുറിച്ച് ഞാൻ പറയേണ്ടതില്ല. എന്റെ പ്രിയപ്പെട്ട ബാലതാരമായിരുന്നു ചേട്ടൻ.
ചേട്ടന്റെ വിയോഗം തന്നെ ഏറെ വിഷമിപ്പിച്ചെന്നും സുജിത പറയുന്നു. പുരുഷൻമാരെ ഏറെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. സ്ത്രീകളെ സംരക്ഷിക്കാനുള്ള പവർ പുരുഷൻമാർക്ക് കൊടുത്തിട്ടുണ്ട്. ആണുങ്ങളെ ആണുങ്ങളായി വളർത്തിയാൽ അത്രയും നല്ല ആളാകും. അതേസമയം വളർത്തുന്നത് സ്ത്രീയാണ്. പുരുഷൻമരെ തെറ്റായി വളർത്തിയാൽ അവർ മൃഗമാകും. നന്നായി വളർത്തിയ പുരുഷൻ അടുത്ത് വേണമെന്ന് സ്ത്രീകൾ ആഗ്രഹിക്കും.

എന്റെ ചേട്ടൻ അങ്ങനെയായിരുന്നു. അത്രയും എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. കല്യാണം കഴിച്ചാൽ ചേട്ടനെ പോലെ ഒരാളെ കല്യാണം കഴിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അദ്ദേഹമിപ്പോൾ ഇല്ലെന്നത് വലിയ നഷ്ടമാണെന്നും സുജിത വ്യക്തമാക്കി. അതേസമയം ജീവിതത്തിലുണ്ടായ പ്രശ്നങ്ങളിൽ നിരാശനായ സൂര്യ കിരൺ അവസാന നാളുകളിൽ കടുത്ത മദ്യപാനിയായിരുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കിയതും.
നടി കാവേരിയുടെ മുൻ ഭർത്താവാണ് സൂര്യ കിരൺ. കാവേരിയുമായി പിരിഞ്ഞത് ഇദ്ദേഹത്തെ മാനസികമായി ഏറെ ബാധിച്ചു. വേർപിരിഞ്ഞ ശേഷം കാവേരി തിരിച്ച് വരുമെന്ന് സൂര്യ കിരൺ കരുതിയെന്ന് നേരത്തെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ഒരുമിച്ച് സിനിമാ നിർമാണത്തിലേക്ക് തിരിഞ്ഞതും ഇതുണ്ടാക്കിയ നഷ്ടവും സാമ്പത്തിക പ്രതിസന്ധികളുമാണ് കാവേരി-സൂര്യ കിരൺ ബന്ധത്തെ ബാധിച്ചതെന്നും നേരത്തെ ചിലർ തുറന്ന് പറഞ്ഞിട്ടുണ്ട്.
ലൈം ലൈറ്റിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവേരി. അഭിമുഖങ്ങൾക്ക് പോലും കാവേരി ഇന്ന് മുഖം കൊടുക്കുന്നില്ല. കാവേരിയെ പോലും സൂര്യ കിരണും ബാലതാരമായാണ് സിനിമാ രംഗത്തേക്ക് വരുന്നത്. മുതിർന്നപ്പോൾ സംവിധാന രംഗത്തേക്ക് കടന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications











