അടുത്ത ബന്ധുക്കളായിട്ടും സുജാതയും ശ്വേതയും അരവിന്ദിന്റെ വിവാഹത്തിന് വന്നില്ലേ? കാരണം ചോദിച്ചവര്‍ക്ക് മറുപടി

പങ്കാളിത്തം കൊണ്ട് മാത്രമല്ല അസാന്നിധ്യം കൊണ്ടും ചിലര്‍ ചില ചടങ്ങുകളില്‍ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെയായിരുന്നു ജി വേണുഗോപാലിന്റെ മകനായ അരവിന്ദിന്റെ വിവാഹം. മകന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന സന്തോഷം മാസങ്ങള്‍ക്ക് മുന്നേ വേണുഗോപാല്‍ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മകള്‍ കൂടി വരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിവാഹ വിശേഷങ്ങളും ചിത്രങ്ങളും, വീഡിയോകളും എല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. തന്റെ ഇത്തവണത്തെ പിറന്നാള്‍ എല്ലാംകൊണ്ടും വ്യത്യസ്തമായിരുന്നു എന്ന് അദ്ദേഹം കുറിച്ചിരുന്നു. അന്നായിരുന്നു അരവിന്ദിന്റെ സംഗീത്. പാട്ട് മാത്രമല്ല, ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമായി സ്റ്റേജില്‍ ഡാന്‍സും വെച്ചിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ആദ്യമായി വേദിയില്‍ പാടാന്‍ പോവുമ്പോഴുണ്ടായിരുന്നത് പോലെയായിരുന്നു അന്ന് മനസ് എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

കല്യാണ ഫോട്ടോകളും വീഡിയോകളും, മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവെക്കാം. ഫോട്ടോ കിട്ടിയില്ല. കിട്ടുന്നതനുസരിച്ച് ഷെയര്‍ ചെയ്യുമെന്നും വേണുഗോപാല്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ താലികെട്ടിനിടെ മകന്റെ വിറയലിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയിരിക്കുകയാണ് അദ്ദേഹം. താലി കൈയ്യില്‍ കൊടുത്തതും അരവിന്ദിന്റെ കൈ വിറയ്ക്കുകയായിരുന്നു. സ്‌നേഹയായിരുന്നു അരവിന്ദിനെ ആശ്വസിപ്പിച്ചത്. ആദ്യം വിറച്ചെങ്കിലും പിന്നീട് ആശ്വാസത്തോടെയാണ് അരവിന്ദിനെ കാണുന്നത്. അമ്മയും സഹോദരിയുമെല്ലാം ഇവരുടെ പുറകിലുണ്ടായിരുന്നു. ഒരല്‍പ്പം വിറയലൊക്കെ നല്ലതാണെന്നായിരുന്നു വേണുഗോപാലിന്റെ കമന്റ്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.

Sujatha Mohan missed Aravind s wedding
Photo Credit: filmibeat

സുജാത ചേച്ചിയും, മോഹന്‍ ചേട്ടനും, ശ്വേതയും വിവാഹത്തില്‍ പങ്കെടുത്തില്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സുജു ന്യൂസിലന്‍ഡിലാണ്. ശ്വേത ഇളയരാജയ്‌ക്കൊപ്പം പരിപാടിയിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടുത്ത ബന്ധുക്കളായിട്ടും സുജാത വിവാഹത്തില്‍ പങ്കെടുത്തില്ലേയെന്ന ചോദ്യം നേരത്തെയും ഉയര്‍ന്നിരുന്നു. കുട്ടിക്കാലം മുതലേ അറിയാവുന്നവരാണ് ഞങ്ങള്‍. ബേബി സുജാതയില്‍ നിന്നും ഇപ്പോള്‍ വരെയുള്ള വളര്‍ച്ചയുടെ ഓരോ പടവുകളെക്കുറിച്ചും വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. വേണുഗോപാലും സുജാതയും ഒന്നിച്ച് പാടിയ പാട്ടുകളെല്ലാം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗാനമേളയ്ക്ക് പാടുന്നതിനിടയിലായിരുന്നു അരവിന്ദിന്റെ ജനനത്തെക്കുറിച്ച് അറിഞ്ഞത്. അന്ന് ഞങ്ങളൊന്നിച്ച് രാരീരോ പാടിയിരുന്നുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ വേണുഗോപാല്‍ പറഞ്ഞിരുന്നു.

അച്ഛന് പിന്നാലെയായി പിന്നണി ഗാനരംഗത്തേക്ക് എത്തിയതാണ് അരവിന്ദ് വേണുഗോപാല്‍. അച്ഛനൊപ്പമായി പാടിയ പാട്ടുകളുടെ വീഡിയോ വൈറലായതോടെയാണ് അരവിന്ദിന് അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്. അച്ഛന്റെ പാട്ടുകളെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്ന് അരവിന്ദ് പറഞ്ഞിരുന്നു. അച്ഛനൊപ്പമായി പാടാനും ഇഷ്ടമാണ്. അച്ഛന്റെ സോംഗ് സെലക്ഷനൊക്കെ ശ്രദ്ധിക്കാറുണ്ട്. കുട്ടിക്കാലത്ത് തന്നെ അരവിന്ദും പാട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കോളേജ് പഠന കാലത്ത് റാഗിംഗിന്റെ ഭാഗമായി സീനിയേഴ്‌സ് പാട്ട് പാടാന്‍ ആവശ്യപ്പെടുമായിരുന്നു. ഇവനെ നമുക്ക് ടാലന്റ് ഷോയില്‍ മത്സരിപ്പിച്ചാലോ എന്ന അവരുടെ ചോദ്യവും, സപ്പോര്‍ട്ടും ഗുണകരമായി വന്നുവെന്ന് അരവിന്ദ് പറഞ്ഞിരുന്നു.

തുടക്കത്തില്‍ ആളുകളെ അഭിമുഖീകരിക്കാനൊക്കെ ഭയമായിരുന്നു. സ്റ്റേജ്് ഷോകള്‍ ചെയ്ത് തുടങ്ങിയതോടെ അതെല്ലാം മാറി. ആളുകള്‍ അടുത്തേക്ക് വരുന്നതും, സ്‌നേഹത്തോടെ സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ സന്തോഷമാണ് ഇപ്പോള്‍ എന്നും അരവിന്ദ് പറഞ്ഞിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ പാടി അഭിനയിച്ചിരുന്നു അരവിന്ദ്. നീണ്ട നാളത്തെ സൗഹൃദത്തിനൊടുവിലാണ് അരവിന്ദ് സ്‌നേഹയെ ജീവിതസഖിയാക്കിയത്.

More from Filmibeat

Read more about: g venugopal sujatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X