കുടുംബിനിയാകാന്‍ മോഹിച്ച് അമേരിക്കയിലേക്ക്; കാത്തിരുന്നത് പീഡനങ്ങള്‍; സുകന്യയുടെ ജീവിതം തകര്‍ത്തത് ഭര്‍ത്താവ്‌

By Desk

നടി സുകന്യയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. കുടുംബ ജീവിതം മോഹിച്ച സുകന്യയെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നുവെന്നാണ് അഷ്‌റഫ് പറയുന്നത്. തന്റെ യൂട്യുബ് ചാനലിലൂടെയാണ് അദ്ദേഹം സുകന്യയുടെ ജീവിതകഥ പങ്കുവെക്കുന്നത്.

തമിഴിലും തെലുങ്കിലും പിന്നീട് മലയാളത്തിലും മിന്നിത്തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നു സുകന്യ. അഭിനയ ജീവിതത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയും, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആ ബന്ധം അവസാനിപ്പിക്കുകയും അതോടെ ദാമ്പത്യ ജീവിതം വെറുക്കുകയും ചെയ്ത സുകന്യ എന്ന 54 കാരി ഇന്ന് തനിച്ചാണ് എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

Sukanya

സുകന്യയുടെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത് താനായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയുടെ റീമേക്ക് ആയ എംജിആര്‍ നഗറില്‍ ആയിരുന്നു സിനിമ. ആര്‍ബി ചൗധരിയായിരുന്നു സിനിമയുടെ നിര്‍മ്മാതാവ്. തമിഴ് സിനിമയിലെ മുടിചൂടാ മന്നന്‍ ഭാരതിരാജ കണ്ടെത്തിയ പുതുമുഖ നായികായിരുന്നു സുകന്യ. അദ്ദേഹത്തിന്റെ പുതു നെല്ല് പുതു നാത്ത് എന്ന ചിത്രത്തിലെ നായികയായിരുന്നു സുകന്യ. നൃത്ത വിദ്യാര്‍ത്ഥിയായിരിക്കെയാണ് സുകന്യ സിനിമയിലെത്തുന്നതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

ആര്‍ബി ചൗധരിയാണ് സുകന്യയെ തന്റെ സിനിമയിലേക്ക് നിര്‍ദ്ദേശിക്കുന്നതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. സുകന്യയെ താന്‍ വീട്ടില്‍ ചെന്ന് നേരില്‍ കാണുകയും ഇന്‍ ഹരിഹര്‍ നഗറിന്റെ വീഡിയോ കാസറ്റ് നല്‍കുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. താന്‍ തന്നെയാണ് സുകന്യയുടെ, ചിത്രത്തിലെ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയതെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. പുഞ്ചിരിയോടെ സെറ്റില്‍ വരുന്ന സുകന്യയുടെ കൂടെ അമ്മയോ ചേച്ചിയോ എപ്പോഴും കൂടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

നര്‍ത്തകിയും ഗായികയും സംഗീത സംവിധായികയുമാണ് സുകന്യയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സുകന്യയെ തേടി വിജയ്കാന്ത് ചിത്രം ചിന്ന ഗൗണ്ടര്‍ എത്തുന്നത്. ഓരോ സിനിമ കഴിയുന്തോറും തിരക്കുകള്‍ വര്‍ധിച്ച്, തമിഴ് സിനിമയിലെ മുന്‍നിര നായികയായി സുകന്യ വളര്‍ന്നു. തെലുങ്കിലും തിരക്കുള്ള നടിയായി. പിന്നാലെ മലയാളത്തിലുമെത്തി.

സിനിമയില്‍ തിളങ്ങി നില്‍ക്കെയാണ് സുകന്യ ശ്രീധര്‍ രാജഗോപാല്‍ എന്ന അമേരിക്കന്‍ ബിസിനസുകാരനെ വിവാഹം കഴിക്കുന്നത്. സിനിമയിലെ പണവും പ്രശസ്തിയുമെല്ലാം വേണ്ടന്ന് വച്ച് കുടുംബിനിയായി ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് സുകന്യ അമേരിക്കയിലേക്ക് പോകുന്നത്. അമ്മയും ഭാര്യയുമായി ജീവിക്കണമെന്നായിരുന്നു അവരുടെ സ്വ്പനം. എന്നാല്‍ ആ മോഹങ്ങളെയെല്ലാം തച്ചൊടിച്ചു കൊണ്ട് അവിടെ അവരെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നുവെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

Sukanya

മാസങ്ങള്‍ക്ക് ശേഷം സുകന്യ തിരികെ വന്നു. താമസിയാതെ വിവാഹ മോചിതയായി. വീണ്ടും സിനിമയില്‍ സജീവമായെങ്കിലും പഴയ പേരും പ്രതാപവും തിരിച്ചുപിടിക്കാന്‍ സുകന്യയ്ക്ക് സാധിച്ചില്ലെന്നാണ് അഷ്‌റഫ് പറയുന്നത്. ഇതിനിടെയാണ് തമിഴ് യൂട്യൂബര്‍ ബയില്‍വാന്‍ രംഗനാഥന്‍ സുകന്യ ഒരു യുവ മന്ത്രിയുടെ കൂടെയാണ് ജീവിക്കുന്നത് എന്ന വാര്‍ത്ത പുറത്ത് വിടുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. എന്നാല്‍ യൂട്യുബര്‍മാര്‍ക്കെതിരെ സുകന്യ കേസ് കൊടുക്കുകയും വ്യാജപ്രചാരകരെ മുട്ടു കുത്തിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്.

പിന്നീട് സുകന്യയെക്കുറിച്ച് വന്നൊരു വാര്‍ത്ത, സുകന്യ പെണ്‍കുട്ടിയ്ക്ക് ജന്മം കൊടുത്തുവെന്നായിരുന്നു. ചിത്രവും പുറത്ത് വന്നിരുന്നു. എന്നാല്‍ അത് സുകന്യയുടെ ചേച്ചിയുടെ മകളായിരുന്നു. അമ്മയാകാന്‍ കൊതിച്ച സുകന്യ ചേച്ചിയുടെ മകള്‍ക്ക് അമ്മയായി. എന്നാല്‍ ഇത്തവണ സുകന്യ യുട്യൂബര്‍മാര്‍ക്കെതിരെ കേസ് കൊടുക്കാന്‍ പോയില്ല. തന്റെ ചേച്ചിയുടെ മകളെ സ്വന്തം മകളായി കണ്ട അവര്‍ ആ വാര്‍ത്തയെ അവഗണിക്കുകയാണ് ചെയ്തത്.

More from Filmibeat

Read more about: sukanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X