പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരന്‍! സുകുമാരന്റെ അവസാന യാത്രയിൽ ഒന്നും മിണ്ടാതെ പൃഥ്വിയും ഇന്ദ്രനും
നടന്‍ സുകുമാരന്റെ 23-ാം ഓര്‍മ്മ ദിനമായിരുന്നു ജൂണ്‍ പതിനാറ്. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സൂപ്പര്‍ നായകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളുമെല്ലാം താരത്തെ കുറിച്ച് പറഞ്ഞ് കൊണ്ട് എത്തിയിരുന്നു.
അന്ന് നടന്ന ഓരോ കാര്യങ്ങളായി ചാനലില്‍ അഭിമുഖത്തിനെത്തി മല്ലിക സുകുമാരന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവിടെയും തരംഗമായത് സുകുമാരന്റെ അവസാന നിമിഷങ്ങളിലെ ഒരു വീഡിയോ ആയിരുന്നു. വീട്ടില്‍ സംസ്‌കരിക്കുന്നതിന് മുന്‍പ് പൊതുദര്‍ശനത്തിന് വെച്ചപ്പോഴുള്ള വീഡിയോ ആയിരുന്നിത്.

മലയാളത്തിലെ സംവിധായകന്മാരും പല പ്രമുഖ നടന്മാരുമെല്ലാം സുകുമാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മല്ലിക സുകുമാരന്‍ പറഞ്ഞ കാര്യങ്ങളായിരുന്നു ഏറ്റവും തരംഗമായത്. സുകുവേട്ടന്‍ അന്തരിക്കുമ്പോള്‍ ഇന്ദ്രജിത്ത് 12ാം ക്ലാസിലും പൃഥ്വിരാജ് 9 ക്ലാസിലും പഠിക്കുകയായിരുന്നു. ഇന്ദ്രനെ തമിഴ്‌നാട്ടിലെ കോളേജില്‍ ചേര്‍ത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പോയത്. അതോടെ ജീവിതം തന്നെ അവസാനിച്ചു എന്നാണ് കരുതിയത്. നമ്മുടെ ഒരു വലിയ ശക്തി തന്നെ ചോര്‍ന്നുപോയത് പോലെയായിരുന്നു എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

ജീവിതത്തില്‍ തളര്‍ന്ന് പോകരുതെന്ന് എപ്പോഴും മനസിലുണ്ടായിരുന്നു. അദ്ദേഹം നല്‍കിയ പാഠങ്ങളിലൂടെയാണ് സുകുമാരന്‍ സമ്മാനിച്ച വിടവിന് ശേഷവും സ്വയം കരുത്താര്‍ജിച്ച് തങ്ങള്‍ ഇതുവരെയെത്തിയത്. സുകുവേട്ടന്‍ പോയെന്ന് അറിഞ്ഞ സമയത്ത് പൃഥ്വി തിരുവന്തപുരത്ത് ആയിരുന്നു. അവിടെ നിന്നും എറണാകുളത്തേക്ക് കൂട്ടി കൊണ്ട് വരുന്നതിനിടെ അവന്‍ ആരോടും സംസാരിച്ചിരുന്നില്ല. ഒരു തുള്ളി വെള്ളം കുടിക്കുക പോലും ചെയ്യാതെയാണ് പൃഥ്വി അവിടെ നിന്നും എത്തിയതെന്നും മല്ലിക സുകുമാരന്‍ ഓര്‍മ്മിക്കുന്നു.
Recommended Video

ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്ന വീഡിയോയിലും അത് വ്യക്തമാണ്. സുകുമാരന്റെ അന്ത്യയാത്രയ്ക്ക് തൊട്ട് മുന്‍പ് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പ്രിയപ്പെട്ടവന്‍ പോയതിന്റെ വേദനയില്‍ പൊട്ടിക്കരയുന്ന മല്ലിക സുകുമാരനും അമ്മയെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ നില്‍ക്കുന്ന മക്കളുമായിരുന്നു വീഡിയോയിലുള്ളത്. അച്ഛനൊപ്പം നില്‍ക്കുന്ന ഇരുവരും മറ്റുള്ളവരോട് സംസാരിക്കുക പോലും ചെയ്യുന്നില്ലായിരുന്നു. സുകുമാരന്റെ അവസാന ഓര്‍മ്മകളായി ഇതും വൈറലായി.

സുകുമാരന്‍ മരിച്ചതിന് ശേഷം ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ട് മക്കളും വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇന്ദ്രജിത്ത് ബാലതാരമായി സുകുമാരനൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അച്ഛന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളുമായിട്ടാണ് മക്കളെത്തിയിരിക്കുന്നത്. കൂട്ടത്തില്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications