പൃഥ്വിയും ഇന്ദ്രനും സിനിമയിൽ വന്നോട്ടെ, ഒരു കാര്യത്തിൽ സുകുമാരന് നിർബന്ധമുണ്ടായിരുന്നെന്ന് മല്ലിക
മലയാളി പ്രേക്ഷകർ എന്നെന്നും ഓർമിച്ചിരിക്കുന്ന നടനാണ് സുകുമാരൻ. സ്വഭാവ നടൻ, വില്ലൻ എന്നിങ്ങനെ എല്ലാത്തരം കഥപാത്രങ്ങളിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറുകയായിരുന്നു അദ്ദേഹം. മലയള സിനിമ ഏറെ മിസ് ചെയ്യുന്ന ഒരു അഭിനേതാവാണ് സുകുമാരൻ. ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്.
സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് 23 വർഷമാകുകയാണ്. .ഒരു ഭർത്താവ് മാത്രമായിരുന്നില്ല ,അദ്ദേഹത്തിൽ നിന്നാണ് തന്റെ ജീവിതം തുടങ്ങുന്നത് നടി മല്ലിക സുകുമാരൻ. ട്വന്റിഫോറിന്റെ ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിലാണ് ഭർത്താവിനെ കുറിച്ചുളള ഓർമകൾ പങ്കുവെച്ചത്. 49ാം വയസ്സിലായിരുന്നു സുകുമാരന്റെ വിയോഗം.

കുടുംബത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. എത്രത്തോളം കുടുബത്തെ ചേർത്ത് നിർത്താൻ കഴിയുമോ അത്രത്തോളം അദ്ദേഹം കുടുംബത്തിനായി ചെയ്തിട്ടുണ്ട്. മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്‌നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ടെന്ന് മല്ലി സുകുമാരൻ ശ്രീകണ്ഠൻ നായർ ഷോയിൽ പറഞ്ഞു.

അദ്ദേഹം മരിക്കുമ്പോൾ പൃഥ്വിരാജ് 9 ക്ലാസിലും ഇന്ദ്രജിത്ത് 12ാം ക്ലാസിലുമായിരുന്നു. ഇന്ദ്രജിത്തിനെ തമിഴ്നാട്ടിലെ കോളേജിൽ ചേർത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹം പേയതോടെ ജീവിതമേ അവസാനിച്ചു എന്നാണ് കരുതിയത്. നമ്മുടെ ഒരു വലിയ ശക്തി തന്നെ ചോർന്നുപോയത് പോലെയായിരുന്നു. ജീവിതത്തിൽ തളർന്ന് പോകരുതെന്ന് എപ്പോഴും മനസിലുണ്ടായിരുന്നു. അദ്ദേഹം നൽകിയ പാഠങ്ങളിലൂടെയാണ് സുകുമാരൻ സമ്മാനിച്ച വിടവിന് ശേഷവും സ്വയം കരുത്താർജിച്ച് തങ്ങൾ ഇതുവരെയെത്തിയെന്ന് മല്ലികാ സുകുമാരൻ പറയുന്നു

മക്കളുടെ സിനിമ ഭാവിയെ കുറിച്ച് അദ്ദേഹത്തിന് നല്ല വ്യക്തയുണ്ടായിരുന്നു. ക്കൾ സിനിമയിൽ വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുൻകൂട്ടി പറഞ്ഞിരുന്നതായും മല്ലിക ഷോയിൽ പറഞ്ഞു. മക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെയാണ്.എവിടെ കൊണ്ടിട്ടാലും ഇവമ്മാർ നാല് കാലേൽ എഴുന്നേറ്റ് വരണം. മക്കൾ സിനിമയിൽ വരാൻ സാധ്യതയുണ്ട്. വന്നോട്ടെ പക്ഷേ സാമാന്യ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവരെ സിനിമയിൽ വരാൻ പാടുള്ളു'- ഇക്കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നുവെന്ന് മല്ലിക കൂട്ടിച്ചേർത്തു. സുകുമാരന്റെ ചരമദിനത്തിൽ അച്ഛന്റെ ഓർമകൾ പങ്കുവെച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

'നിർമ്മാല്യം' എന്ന ചിത്രത്തിലൂടെയാണ് സുകുമാരൻ സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക ശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ൽ പുറത്തുവന്ന 'ശംഖുപുഷ്പം' ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു.


Click it and Unblock the Notifications