For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രാർഥനകൾ ഫലം കണ്ടു... ആരോ​ഗ്യം വീണ്ടെടുത്തു'; കുടുംബത്തോടൊപ്പം ചേർന്ന സന്തോഷത്തിൽ നടി സുമ ജയറാം!

  |

  സിനിമകളിൽ സജീവമല്ലാത്ത സെലിബ്രിറ്റികളുടെ വിശേഷങ്ങൾ അറിയാനും സിനിമാപ്രേമികൾക്ക് എന്നും താൽപര്യമാണ്. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ചില താരങ്ങളൊക്കെ സോഷ്യൽമീഡിയയിൽ ആക്ടീവാണ്.

  അതിനാൽ തന്നെ താരങ്ങളുടെ വിശേഷങ്ങൾ ആരാധകർക്ക് സുഖമായി അറിയാൻ സാധിക്കും. അത്തരത്തിൽ വർഷങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന നടിയാണ് സുമ ‌ജയറാം. സഹനടിയായി വളരെ ഏറെ സിനിമകളിൽ സുമ അഭിനയിച്ചിരുന്നു.

  Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  കഴിഞ്ഞ ദിവസം അസുഖം മൂലം സുമ ജയറാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് സുമ തന്നെയാണ് തന്റെ അസുഖ വിവരം ആരാധകരെ അറിയിച്ചത്.

  ആരോ​ഗ്യനില തൃപ്തികരമല്ലാത്തതിനാൽ ചികിത്സതേടിയെന്നും സുഖപ്രാപിക്കുന്നതിനായി എല്ലാവരും പ്രാർഥിക്കണമെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് സുമ ജയറാം കുറിച്ചത്. നടിയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പ്രാർഥനകൾ നേർന്ന് എത്തി.

  സുഖം പ്രാപിക്കാനായി തങ്ങൾ പ്രാർഥിക്കുന്നുണ്ടെന്നും ആരാധകർ സോഷ്യൽമീഡിയയിൽ കുറിച്ചു. ഇപ്പോഴിത ആശുപത്രി വാസം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുമ ജയറാം. 'എന്റെ എല്ലാ അഭ്യുദയകാംഷികൾക്കും നിങ്ങളുടെ പ്രാർത്ഥനകൾക്കും ഞാൻ നന്ദി പറയുന്നു.'

  'എന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങി' സുമ ജയറാം കുറിച്ചു. മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങളും സുമ ജയറാം പങ്കുവെച്ചു. 'ഒരുപാട് സന്തോഷം ചേച്ചി... ചേച്ചിക്കും കുടുംബത്തിനും ഞങ്ങളുടെ പ്രാർഥനകളും സ്നേഹവും എന്നും ഉണ്ടാകും' തുടങ്ങി നിരവധി കമന്റുകളാണ് സുമയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിന് വരുന്നത്.

  ഇരട്ട ആൺകുഞ്ഞുങ്ങളുടെ അമ്മയാണ് സുമ ജയറാം. വിവാഹത്തിന് ശേഷം വർഷങ്ങൾ കാത്തിരുന്നിട്ടാണ് സുമ ജയറാമിനും ഭർത്താവിനും പൊന്നോമനകളെ കിട്ടിയത്. ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇരട്ടി മധുരമെന്നപോലെ സുമയുടെ ജീവിതത്തിലേക്ക് ഇരട്ട മാലാഖ കുഞ്ഞുങ്ങൾ എത്തിയത്. വയസ് നാൽപത്തിയെട്ടിനോട് അടുത്തപ്പോഴാണ് സുമയ്ക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്.

  എൺപതുകളിലും തെണ്ണൂറുകളിലുമായിരുന്നു സുമ ജയറാം മലയാള സിനിമയിൽ സജീവമായിരുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പമൊക്കെ സിനിമകൾ ചെയ്തിട്ടുണ്ട് സുമ ജയറാം.

  Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റെന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്.

  മമ്മൂട്ടി നായകനായ കുട്ടേട്ടനിലെ സുമയുടേയും മമ്മൂട്ടിയുടേയും സീൻ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നതാണ്. 2013ൽ മുപ്പത്തിയേഴാം വയസിലായിരുന്നു സുമ ജയറാം ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പിനെ വിവാഹം ചെയ്തത്. വിവാഹത്തിന്റേയും ​ഗർഭിണിയായപ്പോൾ നടന്ന വളൈകാപ്പിന്റേയും മറ്റും ചിത്രങ്ങൾ സുമ സോഷ്യൽമീഡിയ വഴി പങ്കിട്ടിട്ടുണ്ട്.

  സുമയുടെ അമ്മയും അടുത്തിയെ സിനിമയിൽ അഭിനയിച്ചിരുന്നു. 'പ്രായം എഴുപതായാലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം. നന്നായി ആരോഗ്യം ശ്രദ്ധിക്കും. ട്രെൻഡി വസ്ത്രം ധരിക്കും. അല്ലാതെ അയ്യോ ഇനി ഇങ്ങനെയൊക്കെ നടക്കാമോ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല.'

  'മമ്മൂക്ക നായകനായ ഭീഷ്മയിൽ നായികയുടെ അമ്മ കഥാപാത്രം അവതരിപ്പിച്ചത് എന്റെ അമ്മ മേഴ്സി ജോർജാണ്. എനിക്ക് ഒരനുജത്തിയും രണ്ട് അനുജന്മാരുമാണ്. എന്റെ അനുജത്തി തെരേസ റാണി വിവാഹം ചെയ്തത് സംവിധായകനും നിർമാതാവുമായ അൻവർ റഷീദിനെയാണ്. ഭൂതകാലം സിനിമയുടെ നിർമാതാവ് തെരേസയാണ്.'

  'ഞാൻ ഇതിനിടെ ആദി എന്നൊരു സിനിമയുടെ നിർമാതാവായി. ഇപ്പോൾ എനിക്ക് അഭിനയിക്കണമെന്ന് തോന്നിയാൽ അവസരം ലഭിക്കാൻ പ്രയാസം ഇല്ല. മുമ്പ് അങ്ങനെ ആയിരുന്നില്ല.'

  'എന്റെ അച്ഛൻ ജോർജ് നേരത്തേ മരിച്ചു. വീട്ടിലെ മൂത്ത കുട്ടി എന്ന നിലയ്ക്ക് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. മൂന്നാം മുറ ആയിരുന്നു ആദ്യ സിനിമ' സുമ ജയറാം കുടുംബത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും സംസാരിക്കവെ പറഞ്ഞത്.

  Read more about: actress
  English summary
  Suma Jayaram Health Update: Actress Finally Opens Up She Is Back To Home From Hospital-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X