നടന്‍ ജയറാമിന്റെ സഹോദരിയാണോ? സുമ ജയറാമിനോട് ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിച്ചിരുന്ന ചോദ്യം, ഉത്തരവുമായി താരം
ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു സുമ ജയറാം. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധിക്കപ്പെട്ട സുമ ജയറാം അനേകം വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ഇടയ്‌ക്കെപ്പോഴോ നടിയുടെ കരിയറില്‍ വലിയൊരു ബ്രേക്ക് വന്നു. മാത്രമല്ല മലയാള സിനിമയില്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും പലപ്പോഴും താരം വേദനയോടെ പറഞ്ഞിട്ടുമുണ്ട്.

അടുത്തിടെ ഫ്ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാനെത്തിയ താരം തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറന്നിരുന്നു. വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും വാചാലയായ തന്റെ സിനിമാജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുന്നു.
പതിനാലാം വയസില്‍ ജീവിതസാഹചര്യങ്ങള്‍ക്കൊണ്ട് സിനിമയിലേക്ക് എത്തപ്പെട്ടതാണ് സുമ ജയറാം. എറണാകുളം സ്വദേശിയായ സുമിയും കുടുംബവും തമിഴ്‌നാട്ടില്‍ ജീവിക്കുമ്പോഴാണ് പിതാവിന്റെ മരണവും തുടര്‍ന്ന് ചില ബുദ്ധിമുട്ടുകളും ജീവിതത്തില്‍ സംഭവിക്കുന്നത്.

മൂത്ത കുട്ടിയായിരുന്നതിനാല്‍ തന്നെ അമ്മയേയും താഴെയുള്ള രണ്ട് സഹോദരന്മാരെയും സഹോദരിയെയും സംരക്ഷിക്കേണ്ടതിന്റെ ചുമതല സുമിയ്ക്കായിരുന്നു. ഒമ്പതാം ക്ലാസ്സില്‍വെച്ച് പഠനം ഉപേഷിച്ച് സിനിമയിലേക്കിറങ്ങിയ മേരി സുമി മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.

മൂന്നാം മുറ എന്ന ചിത്രത്തില്‍ ഒരു കുട്ടിയുടെ വേഷത്തിലൂടെയാണ് സുമി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കുടുംബത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് ഭയന്ന് അമ്മ മേഴ്‌സി ജോര്‍ജും സുമിയും ചേര്‍ന്നാണ് സുമിയുടെ മേരി സുമി എന്ന പേര് മാറ്റി സുമ ജയറാം എന്നാക്കിയത്.
അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയായ വാണി ജയറാമിലെ ജയറാമും സുമിയെ ചെറുതായൊന്ന് മാറ്റി സുമ എന്നുമാക്കി പേര് സുമ ജയറാം എന്നാക്കുകയായിരുന്നു.
അതേസമയം സുമ ജയറാം എന്ന പേര് കേട്ട് പലരും നടന്‍ ജയറാമിന്റെ സഹോദരി ആണോയെന്ന് ചോദിക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ അല്ല എന്ന് പറഞ്ഞിരുന്നു, പിന്നീട് അതെയെന്ന് രസകരമായി താന്‍ പറയാറുണ്ടായിരുന്നുവെന്നുമാണ് സുമ ജയറാം പറഞ്ഞത്.

അതേസമയം സിനിമ സീരിയലുകളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സുമ ഇപ്പോള്‍ പതിനാല് വര്‍ഷമായി വെള്ളിത്തിരയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. 2013-ലായിരുന്നു സുമ ജയറാമിന്റെ വിവാഹം. 37-ാം വയസ്സില്‍ ബിസിനസ്സുകാരനായ ലല്ലുഷിനെയാണ് സുമ വിവാഹം ചെയ്തത്.
വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഭര്‍ത്താവിനുമൊപ്പം മക്കളോടുമൊപ്പം സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ താരം.


Click it and Unblock the Notifications