For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തമിഴിലെത്തിയപ്പോൾ പേര് രജനിശ്രീയായി മാറി'; രജനികാന്ത് തന്റെ പേര് മാറ്റിയതിനെ കുറിച്ച് സുമ ജയറാം!

  |

  മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണ് സുമ ജയറാം. ചില സിനിമകളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയാണ് അഭിയത്തിൽ നിന്നും വിട്ടുനിന്നാലും അവരെ ഇന്നും നെഞ്ചേറ്റാൻ കാരണവും.

  മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ നടി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അമ്പതിനോട് അടുക്കവെ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയതിലൂടെയാണ് സുമ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ നടി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

  Also Read: 'ഉമ്മ പുറത്ത് ഇറങ്ങാറില്ല, നീ ശരീരം വിറ്റ് അല്ലേ ജീവിക്കുന്നതെന്നാണ് ചോദിക്കുന്നത്'; ബ്ലെസ്ലിയുടെ സഹോദരി!

  അഭിമാനത്തോടെ ഞങ്ങൾ ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വിവരം അറിയിക്കുന്നുവെന്നാണ് നടി സോഷ്യൽമീഡിയയിൽ കുറിച്ചത് വളരെ വിരളമായി മാത്രമെ അമ്പതിനോട് അടുക്കുമ്പോൾ സ്ത്രീകൾ ഇരട്ടകുട്ടികൾക്കൊക്കെ ജന്മം നൽകാറുള്ളൂ.

  അതിനാൽ തന്നെ സുമയ്ക്ക് കിട്ടിയ ഭാ​ഗ്യം ആരാധകരും ആഘോഷിച്ചു. ആൻ്റണി ഫിലിപ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്.

  Also Read: ഏഷ്യാനെറ്റിൽ പുതിയ ഫാമിലി ക്വിസ് റിയാലിറ്റി ഷോ വരുന്നു, 'ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്' തിങ്കളാഴ്ച മുതൽ!

  ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ 16ആം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ കുറിച്ചിരുന്നു. ബാല്യ കാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പാണ് സുമയെ വിവാഹം ചെയ്തത്.

  ഇഷ്ടം, ക്രൈം ഫയൽ‍, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്.

  മമ്മൂട്ടി നായകനായ കുട്ടേട്ടനിലും അഭിനയിച്ച സുമ അടുത്തിടെ മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

  മമ്മൂട്ടിക്കൊപ്പം കുട്ടേട്ടനിൽ അഭിനയിക്കുമ്പോൾ സുമ വളരെ ചെറുപ്പമായിരുന്നു. സുമയെ കാണുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നതും ഒരുപക്ഷെ കുട്ടേട്ടനിലെ കുസൃതി പെൺകുട്ടിയുടെ രൂപമായിരിക്കും. 1990ൽ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിത്തിലും സുമ അഭിനയിച്ചിട്ടുണ്ട്.

  1990ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്നും ഇടവേളയും എടുത്തു.

  ഇഷ്ടത്തിൽ ശ്രീനിവാസന്റെ ഭാര്യ വേഷമായിരുന്നു സുമയ്ക്ക്. അൽപ്പം വില്ലത്തി ടെച്ചുള്ള നെ​ഗറ്റീവ് റോളായിരുന്നു സുമയുടേത്.

  രജനീകാന്തിന്റെ നായികയായി അഭിനയിക്കാനും സുമയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ ആ സമയത്ത് ചില പ്രത്യേക കാരണങ്ങളാൽ സുമ ആ വേഷം വേണ്ടെന്ന് വെച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

  തമിഴിൽ അഭിനയിക്കാനായി പേര് മാറ്റിയ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സുമ ജയറാം. ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സുമയുടെ തുറന്ന് പറച്ചിൽ.

  സുമ ജയറാം എന്ന് മറ്റൊരു നടിക്ക് പേരുണ്ടായിരുന്നതിനാലാണ് തന്റെ പേര് മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നും പുതിയ പേരിനെ കുറിച്ച് ആലോചിക്കുമ്പോൾ രജനികാന്ത് വരെ അഭിപ്രായം പറഞ്ഞിരുന്നുവെന്നും സുമ പറയുന്നു.

  'തമിഴിൽ എത്തിയപ്പോഴാണ് പേര് മാറ്റിയത്. മറ്റൊരു നടിക്കും സുമ ജയറാമെന്ന പേരിനോട് സാമ്യമുള്ള പേരുണ്ടെന്ന് അണിയറപ്രവർത്തകർ‌ പറഞ്ഞു. രജനികാന്ത് സാറും ഉണ്ടായിരുന്നു. എല്ലാവരും കൂടിയാലോചിച്ചു.'

  'രജനി എന്നുള്ള ഭാ​ഗം കൂടി ചേർക്കട്ടെയെന്ന് ചോദിച്ചപ്പോൾ രജനികാന്ത് സാർ സമ്മതിച്ചു. ശേഷം ശ്രീരജനിയെന്ന് ഇടണോ? രജനിശ്രീ എന്ന് ഇടണോയെന്ന് അണിയറപ്രവർത്തകർ രജനികാന്ത് സാറിനോട് ചോദിച്ചു. അ​ദ്ദേഹം പറഞ്ഞു രജനിശ്രീയെന്ന് ഇട്ടോളാൻ അങ്ങനെയാണ് തമിഴിൽ രജനിശ്രീയെന്ന് അറിയപ്പെടാൻ തുടങ്ങിയത്' സുമ ജയറാം പറയുന്നു.

  Read more about: actress
  English summary
  Suma Jayaram Opens Up Why She Changed Her Name To Rajani Shri, Revelations Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X