തർക്കത്തിനിടയിൽ അടിക്കും, ഒരിക്കൽ മാല പൊട്ടിച്ചു, എല്ലായിടത്തും വഴക്കുണ്ട് സഹിക്കാൻ ഭർത്താവ് പറയും; സുമ

By Desk

വിവാഹം വേണ്ടെന്ന തീരുമാനത്തിൽ നടന്നിരുന്ന നടി സുമ ജയറാം പരിചയമുള്ള ഒരു കുടുംബത്തിൽ നിന്നും ആലോചന വന്നതിനാലാണ് മുപ്പത്തിയേഴാമത്തെ വയസിൽ വിവാഹിതയായത്. വര്‍ഷങ്ങളായി സുമയ്ക്കും കുടുംബത്തിനും നേരിട്ടറിയാവുന്നതായിരുന്നു താരത്തിന്റെ ഭർത്താവ് ലല്ലുഷ് ഫിലിപ്പിനേയും കുടുംബത്തേയും. എന്നാൽ പ്രതീക്ഷിച്ചത് പോലൊരു ദാമ്പത്യമായിരുന്നില്ല സുമയ്ക്ക് ലഭിച്ചത്. മദ്യപിക്കില്ലെന്ന് സുമയ്ക്ക് ലല്ലുഷ് വിവാഹത്തിന് മുമ്പ് വാക്ക് കൊടുത്തിരുന്നു.

പക്ഷെ ഇപ്പോഴും ആ വാക്ക് പാലിക്കപ്പെട്ടിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സുമ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് മദ്യപാനിയായതുകൊണ്ട് തന്നെ താൻ ഒരുപാട് വേദനകൾ അനുഭവിക്കുന്നതായും സുമ ജയറാം വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ച് ഉണ്ടാക്കിയ വഴക്കിനെ കുറിച്ച് പിന്നീട് ചോദിച്ചാൽ ഭർത്താവിന് ഓർമ കാണില്ലെന്നും വിട്ടുകളയാൻ പറഞ്ഞ് പോവുകയാണ് ചെയ്യാറുള്ളതെന്നും സുമ പറയുന്നു.

Suma Jayaram husband

സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് ഭർത്താവിന്റെ മദ്യപാന ശീലം മൂലം വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നടി വിശദീകരിച്ചത്. നമ്മൾ പറഞ്ഞ പല കാര്യങ്ങളും കുടിച്ച് കഴിയുമ്പോൾ ഇവർ വീണ്ടും വിളിച്ച് പറഞ്ഞ് വേദനിപ്പിക്കും. ഭർത്താവ് എന്റെ വീട്ടുകാരെയും അമ്മയേയും ബ്രദേഴ്സിനേയും പറയുന്നത് കേട്ടാൽ എങ്ങനെ ഇങ്ങനെ പറയുന്നുവെന്ന് ആലോചിച്ച് പോകും. പക്ഷെ നേരം വെളുത്താൽ ഈ പറഞ്ഞതൊന്നും അവർക്ക് വിഷയമായിരിക്കില്ല.

ചോദിച്ചാലും വിട്ടുകളഞ്ഞേക്കാൻ പറയും. ചിലപ്പോഴൊക്കെ അന്തംവിട്ട് നിന്ന് പോയിട്ടുണ്ട്. അഭിനയിക്കുകയാണോയെന്ന് പോലും തോന്നിപ്പോകും. ചിലപ്പോഴൊക്കെ തർക്കത്തിനിടയിൽ അടിക്കും. ആ സമയത്ത് സഹായത്തിന് ആരെയും വിളിക്കാനും പറ്റില്ല. ഫോൺ ആദ്യം വാങ്ങി വെച്ചിട്ടുണ്ടാകും. കുടിയന്മാർ പൊതുവെ ഇങ്ങനെയാണ്.

മുമ്പ് എന്റെ കഴുത്തിൽ‌ ഒരു മാലയുണ്ടായിരുന്നു. ആ മാല ഒരു വഴക്കിനിടയിൽ ലല്ലുഷ് വലിച്ച് പൊട്ടിച്ചു. നിരവധി പീസുകളായി പോയി ആ മാല. അത് ജ്വല്ലറിയിൽ മാറ്റാൻ കൊണ്ടുപോയപ്പോൾ‌ മനോഹരമായ ഒരു നുണക്കഥയാണ് ഞാൻ പറഞ്ഞത്. കള്ളൻ വന്ന് പിടിച്ച് വലിച്ചപ്പോൾ പൊട്ടിയതാണെന്നാണ് പറഞ്ഞത്. അന്ന് അവർ പറഞ്ഞ മറുപടി നല്ല സാമർഥ്യമുള്ള കള്ളനാണ്. ഒരു പീസ് പോലും മാലയിൽ നിന്നും കൊണ്ടുപോകാതെ മാഡത്തിന് തന്നല്ലോയെന്നായിരുന്നു.

അവർക്ക് സത്യം മനസിലായിയെന്ന് മറുപടിയിൽ നിന്നും എനിക്ക് മനസിലായി. എല്ലാവരുടെ വീട്ടിലും അടിയും വഴക്കുമുള്ളതല്ലേ അതൊക്കെ സഹിക്കണമെന്നാണ് ഭർത്താവ് എന്നോട് വഴക്കിനുശേഷം പറയാറുള്ളത്. പക്ഷെ എന്തിന് പെണ്ണ് ഇത് സഹിക്കണം?. ഇങ്ങനെ സഹിക്കാൻ വേണ്ടിയാണോ കല്യാണം കഴിക്കുന്നത്. പെണ്ണുങ്ങൾ തിരിച്ച് ആണുങ്ങളെ അടിച്ചാൽ എന്താകും സ്ഥിതി?.

Suma Jayaram husband

ആണുങ്ങൾ അതും കൊണ്ട് വീട്ടിൽ ഇരിക്കുമോ?. വേദനിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും പെണ്ണുങ്ങൾ മറക്കുകയില്ല. ജീവിതം ഹാപ്പിയാകുമെന്ന് വിചാരിച്ചാണ് കല്യാണം കഴിക്കുന്നത്. പിന്നീട് അങ്ങനെ അല്ലെന്ന് തോന്നുമ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും സുമ ജയറാം പറയുന്നു. അമ്പത് വയസിനോട് അടുത്തപ്പോഴാണ് സുമ ജയറാം രണ്ട് ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്.

മക്കളുടെ വിശേഷങ്ങളും സുമ പങ്കിടാറുണ്ട്. ലല്ലുഷിനെ ആദ്യമായി കണ്ടപ്പോഴുള്ള ഓർമകളും മുമ്പൊരിക്കൽ സുമ ജയറാം പങ്കുവെച്ചിരുന്നു. ലല്ലുഷിനെ ആദ്യം കണ്ടപ്പോള്‍ ഇതുപോലെയൊരു ചെറുക്കനെ ജീവിതപങ്കാളിയായി കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. പള്ളിയില്‍ വെച്ചായിരുന്നു കണ്ടത്. അവരൊക്കെ വലിയ ആള്‍ക്കാരാണ് എന്നായിരുന്നു എന്റെ മമ്മി പറഞ്ഞിരുന്നത്. ഈ ചെറുക്കനെ ഞാന്‍ കല്യാണം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു.

മാതാവിന് നേര്‍ച്ച ഇട്ടിരുന്നു. പിന്നീട് അതൊക്കെ മനസില്‍ നിന്നും വിട്ടുപോയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കറങ്ങിത്തിരിഞ്ഞ് ഈ പ്രൊപ്പോസലിലേക്ക് വന്നത്. അന്ന് പ്രാര്‍ത്ഥിച്ചത് യാഥാര്‍ത്ഥ്യമായതില്‍ ഇന്ന് ഞാന്‍ വെള്ളം കുടിച്ചോണ്ടിരിക്കുകയാണ് എന്നാണ് മുമ്പൊരിക്കൽ സുമ ജയറാം പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X